വൈഗ [മാലാഖയുടെ കാമുകൻ] 2144

***കല്യാണം തീരുമാനിച്ചതിൽ പിന്നെ ഞാനും അവളും മിണ്ടിയിട്ടില്ല.. സാധാരണ ഞങ്ങൾ സംസാരിച്ചു ഇരിക്കുമായിരുന്നു..

അല്പം ആശയ കുഴപ്പത്തിൽ ആണ് ഞാൻ റൂമിലേക്ക് ചെന്നത്..

കൊച്ചിനെ അമ്മ എടുത്തു കൊണ്ടുപോയിരുന്നു..

വൈഗ ചുവന്ന പട്ടിൽ ചുറ്റി റൂമിൽ ഇരിക്കുന്നുണ്ടായിരുന്നു..
അമ്മ എന്റെ പെണ്ണിന് വേണ്ടി എടുത്തു വച്ച ആഭരണങ്ങൾ ആണ് ഇട്ടിരിക്കുന്നത്..

വലിയ നെക്‌ലേസുകളും വളകളും.. പട്ടിൽ ചുറ്റിയ ദേവിയെ പോലെ ഉണ്ട്…

എന്നെ കണ്ടതും അവൾ ചാടി എണീറ്റു…

ഞാൻ ബെഡിൽ ഇരുന്നു അവളെ നോക്കി.. തല കുനിച്ചു നിൽക്കുകയാണ്..

“വൈഗേ? ഇരിക്ക്…”

അവൾ മെല്ലെ ഇരുന്നു..

“ക്ഷമിക്കണം.. എനിക്ക് ഡയാനയെ പിരിയാൻ ആകില്ല.. അപ്പോൾ അമ്മ ഒരു സൊല്യൂഷൻ പറഞ്ഞപ്പോൾ… പിന്നെ എന്ന് വൈഗയ്ക്ക് എന്നെ അംഗീകരിക്കാൻ കഴിയുമോ അന്ന് മാത്രമേ ഞാൻ ഒന്ന് തൊടുക പോലും ചെയ്യുകയുള്ളൂ… സീരിയൽ ഡയലോഗ് അടിച്ചതിൽ സോറി പക്ഷെ പറയേണ്ട കാര്യങ്ങൾ പറയണമല്ലോ….”

“മ്മ്മ്…”

“ഒന്നും പറയാൻ ഇല്ലേ?”

“ഇല്ല…”

അവൾ മെല്ലെ പറഞ്ഞു..

“ഫസ്റ്റ് നൈറ്റ് കരഞ്ഞു തീർക്കേണ്ട.. ഉറങ്ങിക്കോ…”

എന്ന് പറഞ്ഞു ഞാൻ ചെരിഞ്ഞു കിടന്നു..

എനിക്ക് സങ്കടവും വരുന്നുണ്ടായിരുന്നു.. ജീവിതം നമ്മുടെ ഒന്നും കയ്യിൽ അല്ല എന്ന് എനിക്ക് മനസിലായി…

***

രാവിലെ എണീറ്റപ്പോൾ അവൾ ബെഡിൽ ഇല്ലായിരുന്നു… ഇനി രാത്രി ഇറങ്ങി പോയോ എന്ന് ആലോചിച്ചപ്പോഴേക്കും അവൾ ചായ ഗ്ലാസിൽ ആക്കി കൊണ്ടുവന്നു..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.