വൈഗ [മാലാഖയുടെ കാമുകൻ] 2143

അമ്മ തീർത്തു പറഞ്ഞു..അവൾ കണ്ണ് മിഴിച്ചു എന്നെ നോക്കി..

“ഇനി നിന്റെ ആണ് തീരുമാനം…. അവളെ കെട്ടിയാൽ നിനക്ക് നല്ലൊരു ഭാര്യയെ കിട്ടും.. അല്ലെങ്കിൽ ഞാൻ ഇവളെയും വാവയെയും ഇവിടുന്നു മാറ്റും….”

അമ്മ ഇത് പറഞ്ഞത് മനസിലായിട്ടാണോ ആവൊ.. വാവ എന്റെ നേരെ കൈ നീട്ടി “പപ്പ..” എന്ന് വിളിച്ചു..

ഞാൻ ഒന്ന് ദീർഘനിശ്വാസം എടുത്തു.. അതിനു ശേഷം അവളുടെ അടുക്കൽ ചെന്നു മോളെ വാങ്ങി..

“സമ്മതം.. ഇവളെ ഞാൻ കെട്ടിക്കോളാം…”

ഒന്നും ആലോചിക്കാതെ പറഞ്ഞതാണ് അത്…

“വേണ്ട. ഞാൻ പൊയ്ക്കോളാം…”

വൈഗ അമ്മയുടെ മുൻപിൽ കൈ കൂപ്പി..

“നീ ഇങ്ങോട്ടും പോകുന്നില്ല…. “

അതെന്റെ വാക്കുകൾ ആയിരുന്നു..

അമ്മ എണീറ്റ് വന്നു അവളെ കെട്ടിപിടിച്ചു.. കവിളിൽ മാറി മാറി ഉമ്മ വച്ചു…

“മോളെ.. സ്നേഹം കൊണ്ടല്ലേ? നിന്നെ എനിക്ക് വേണം.. ഞങ്ങൾക്ക് വേണം.. വേറെ വഴി ഒന്നും ഇല്ലാത്തതു കൊണ്ടാണ് മോളെ.. “

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…

***

അങ്ങനെ അത് തീരുമാനിച്ചു.. ഞങ്ങളുടെ ചില ബന്ധുക്കൾ എതിർത്ത് സംസാരിച്ചു എങ്കിലും അമ്മ അവരെ നേരിട്ടു…

എതിർത്തവർ അവളെ കണ്ടപ്പോൾ വായ അടച്ചു നിന്നു.. ആയിരത്തിൽ ഒരുവൾ എന്നൊക്കെ പറയുന്ന ജൻമം ആണ് വൈഗ..

അങ്ങനെ ആ ദിവസം വന്നു.. അമ്പലത്തിൽ വച്ച് കല്യാണം.. ഒരു ആർഭാടവും ഇല്ലാതെ.. നേരെ വീട്ടിൽ.. ബന്ധുക്കളെ മാത്രം വിളിച്ചു ചെറിയ ഒരു പാർട്ടി…

ഞാൻ താലി കഴുത്തിൽ കെട്ടിയപ്പോൾ അവൾ എന്നെ കണ്ണുകൾ ഉയർത്തി ഒരു നോട്ടം നോക്കി..

അതിന്റെ അർഥം എന്താണെന്നു എനിക്ക് മനസിലായില്ല.. പക്ഷെ ആ ഒറ്റ നോട്ടം കൊണ്ട് ഞാൻ വിയർത്തു..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.