വൈഗ [മാലാഖയുടെ കാമുകൻ] 2144

അവിടെ നിന്നും ഇറങ്ങി…

“ഏട്ടാ ഞാൻ ഒരു ആഗ്രഹം പറയട്ടെ? ദേഷ്യപെടുമോ?”

“എന്റെ വൈഗേ..! “

ഞാൻ അവളെ നോക്കി അങ്ങനെ വിളിച്ചപ്പോൾ അവൾ ചിരിച്ചു..

“എന്നാൽ ഞാൻ ഓടിക്കട്ടെ വണ്ടി?”

അവൾ കൗതുകത്തോടെ എന്റെ മുഖത്തു നോക്കി…

“ചോദിക്കാനുണ്ടോ?”

ഒന്ന് അമ്പരന്നു എങ്കിലും ഞാൻ വേഗം താക്കോൽ എടുത്തു കയ്യിൽ കൊടുത്തു.. വാവ എന്റെ കയ്യിൽ തന്നെ ആണ്..

അവൾ ഡ്രൈവിംഗ് സീറ്റിൽ കയറി..ഞാൻ ഇപ്പുറത്തും.. അവൾ സീറ്റ് ബെൽറ്റ് ഇട്ടു. ഞാനും..

അവൾ കാർ തിരിച്ചു മുൻപോട്ടു എടുത്തു. അവൾക്ക് നന്നായി ഓടിക്കാൻ അറിയാം എന്ന് എനിക്ക് മനസിലായി.. വളരെ കൂൾ ആയി ഇരുന്നു ഓടിക്കുന്നു…

വേഗം വീട്ടിൽ എത്തി.. ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ അവളെ കണ്ടു അച്ഛൻ വാ പൊളിച്ചു..

“ആഹാ മോൾക്ക് ഡ്രൈവിംഗ് അറിയാമോ?”

“പിന്നെ.. 18 ആം വയസിൽ എടുത്തതാ അച്ഛാ ലൈസൻസ്…”

അവൾ മറുപടി കൊടുത്തു..

അച്ഛൻ കൊച്ചിനെ എന്റെ കയ്യിൽ നിന്നും എടുത്തു ലാളിക്കുന്നത് നോക്കി അവൾ ഒരു നിമിഷം നിന്നു..

“ഇനി അത് കണ്ടു കരഞ്ഞോ….!”

ഞാൻ അതും പറഞ്ഞു അകത്തേക്ക് വന്നപ്പോൾ അവൾ ചിരിക്കുന്നത് കണ്ടു…

പിന്നെയും മാസങ്ങൾ കഴിഞ്ഞു.. അവൾ ഇപ്പോൾ വീട്ടിലെ എല്ലാം ആയി.. എന്തിനും ഏതിനും വൈഗേ വൈഗേ എന്നൊരു വിളിയെ കേൾക്കുന്നുള്ളു..

വാവയെ എല്ലാവരും മത്സരിച്ചു കൊഞ്ചിച്ചു.. അവളുടെ കുറുമ്പുകളും കൂടിക്കൊണ്ടിരുന്നു.. അതൊക്കെ ഞങ്ങൾ നന്നായി ആസ്വദിച്ചു..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.