വൈഗ [മാലാഖയുടെ കാമുകൻ] 2144

“മ്മ്മ് . പറഞ്ഞോളാം…”ഞാൻ ബില് കൊടുത്തു ഇറങ്ങി ബാഗ് ഒക്കെ വണ്ടിയിൽ വച്ചു. അടുത്തൊരു കോഫി ഷോപ്പ് ഉണ്ട്. അവിടെ ചെന്നു കാപ്പി പറഞ്ഞു ഒപ്പം കേക്കും..

ഡയാന എന്റെ കയ്യിൽ തന്നെ ആണ്. അവൾക്കിപ്പോൾ പപ്പ മതി എല്ലാത്തിനും..

“ഏട്ടാ.. എന്താ കല്യാണം കഴിക്കാതെ ഇരുന്നത്?”

അവൾ പെട്ടെന്ന് ചോദിച്ചു…

“അതിപ്പോ… പറ്റിയ ആരെയും കണ്ടില്ല.. “

“എന്നാലും ഒരു കുടുംബം വേണ്ടേ? കുട്ടി ഒക്കെ?”

“കുട്ടി ഉണ്ടല്ലോ? ഇതാ ഇവൾ…”

ഞാൻ അവൾക്ക് ഒരു ഉമ്മ കൊടുത്തു.. ഉടൻ വന്നു കണ്ണുനീർ… ഇവൾക്ക് എവിടുന്നാണ് എത്രയും കണ്ണീർ?

“അതിനും കരച്ചിലോ? എന്റെ പെണ്ണെ….!”

ഞാൻ തലക്ക് കൈ കൊടുത്തു…

“സോറി….”

അവൾ പതിയെ പറഞ്ഞു…

“കല്യാണം കഴിഞ്ഞു പല നാളുകളിലും വെറും അച്ചാർ കൂട്ടി ആണ് ഏട്ടാ ഭക്ഷണം കഴിച്ചത്…..” അവൾ വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞു…

“പിന്നെ.. കല്യാണത്തിന് മുൻപ് കണ്ട ആൽബിച്ചായൻ അല്ല പിന്നെ… എന്റെ വീട്ടുകാർ എന്നെ ഒരിക്കലും വീട്ടിൽ കയറ്റില്ല എന്ന് പറഞ്ഞു.. അതിൽ പിന്നെ ആൽബിച്ചായൻ എന്നോട് അത്ര സ്നേഹം ഒന്നും കാണിച്ചിട്ടില്ല…

തുറന്നു പറയാമല്ലോ? ഒരു സ്ത്രീ എന്ന നിലയിൽ പോലും എനിക്ക് വേണ്ട പരിഗണന തന്നിട്ടില്ല.. കിടപ്പറയിൽ പോലും…..”

അവൾ കുനിഞ്ഞു ഇരുന്നു കരഞ്ഞു..

ഞാൻ ഇടി വെട്ടിയത് പോലെ ആയി..

“വൈഗേ.. നീ കരയണ്ട.. ആളുകൾ ശ്രദിക്കുന്നു…”

ഞാൻ മെല്ലെ പറഞ്ഞു… അവൾ ചുറ്റും നോക്കി കണ്ണ് തുടച്ചു..

ഞാൻ കർചീഫ് എടുത്തു കൊടുത്തു… അവൾ അത് വാങ്ങി മുഖം തുടച്ചു..

മോൾ ഒന്നും ശ്രദിക്കാതെ എന്റെ ഷർട്ടിന്റെ ബട്ടണിൽ കളിക്കുകയാണ്.. പാവം കുട്ടി.. അവളുടെ കണക്കിൽ പപ്പ ഞാൻ ആണ്..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.