വൈഗ [മാലാഖയുടെ കാമുകൻ] 2144

ഞാൻ കൊച്ചിനെ എടുത്തു അവളെയും കൂട്ടി സാരി സെക്ഷനിൽ ചെന്നു.. ആറു സാരി ഒരുമിച്ചു വാങ്ങി.. അവൾ എന്നെ നോക്കി എങ്കിലും ഒന്നും മിണ്ടിയില്ല.. പിന്നെ വീട്ടിൽ ഇടാൻ കുറച്ചു നൈറ്റികൾ.. ചെരിപ്പ്..കൊച്ചിന് കുറച്ചു ഡ്രെസ്സുകൾ.. അവൾക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു.. പല തവണ തുളുമ്പി വന്ന കണ്ണുകൾ അവൾ ഒപ്പി..

“ഇവിടെ വാ…”

ഞാൻ അവളെ വിളിച്ചു..

“എന്താ ഏട്ടാ?”

“ആ സെക്ഷൻ കണ്ടോ?”

ഞാൻ അവളെ അണ്ടർഗാര്മെന്റ്സ് സെക്ഷൻ കാണിച്ചു കൊടുത്തു..

“മ്മ്മ്.. “ അവൾ അതും പറഞ്ഞു തല കുനിച്ചു.

“ചെന്നു ആവശ്യം ഉള്ളതൊക്കെ വാങ്ങു.. “”

“ശരി ഏട്ടാ.. “
അവൾ മെല്ലെ അങ്ങോട്ടു നടന്നു. വാവ എന്റെ കയ്യിൽ ആണ്..

“അതെ…?”

ഞാൻ അവളെ വിളിച്ചു..

“എന്താ ഏട്ടാ ?

അവൾ തിരിച്ചു വന്നു…

“വില കുറഞ്ഞതും, ബ്രാൻഡ് അല്ലാത്തതും ഒന്നും വാങ്ങേണ്ട.. പിന്നെ എത്ര സാരി വാങ്ങിയോ അത്രയും സെറ്റ് ഉണ്ടാകണം.. അല്ലെങ്കിൽ ഞാൻ അങ്ങോട്ടു വരും.. കേട്ടല്ലോ?”

“മ്മ്മ്…”

അവൾ തല കുനിച്ചു അങ്ങോട്ടു പോയി.. പോകും വഴി എന്നെ ഒന്ന് തിരിഞ്ഞു നോക്കി.. വല്ലാത്തൊരു നോട്ടം… അതെന്റെ ഹൃദയത്തിൽ കൊളുത്തി..

കുറച്ചു കഴിഞ്ഞു അവൾ തിരിച്ചു വന്നു.. എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

“എടുത്തോ?”

“മ്മ്മ്… എടുത്തു…”

“ശരി എന്നാൽ പോകാം? എന്തെങ്കിലും വേണമെങ്കിൽ പറയാൻ മടിക്കരുത്..?”

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.