വൈഗ [മാലാഖയുടെ കാമുകൻ] 2144

വൈഗ ഒരു പുഞ്ചിരിയോടെ ചായ ഗ്ലാസും പിടിച്ചു നിൽക്കുന്നു…“ആഹാ ഇന്ന് കരച്ചിൽ ഒന്നും ഇല്ലേ?”

ഞാൻ ചായ വാങ്ങിയ ശേഷം ചോദിച്ചു..

“എന്റെ കരച്ചിൽ അത്ര ഇഷ്ടമാണോ ഏട്ടാ?”

“എന്റമ്മോ .. കണ്ടു മടുത്തു.. ഉറവ പോലെ അല്ലെ….?”

അവൾ ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് നല്ല സന്തോഷം തോന്നി..

“കുട്ടികളെ കണ്ടുകൂടായിരുന്നു ഇവന്.. ഇപ്പൊ കണ്ടില്ലേ? അവനു അവളില്ലാതെ പറ്റില്ല…”

അമ്മ പുറകിൽ വന്നു പറഞ്ഞു..

ശരിയാണ്.. എനിക്ക് പിള്ളേരെ ഇഷ്ട്ടം അല്ലായിരുന്നു.. എന്നാൽ സ്വന്തം മോളെപോലെ ആണ് എനിക്ക് ഡയാന..

ഞാൻ അവളെ കൊഞ്ചിക്കുന്നതും നോക്കി അവർ നിന്നു.. അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദിച്ചത്..

വൈഗ ഇട്ടിരിക്കുന്ന നൈറ്റി കീറി തുടങ്ങിയിരിക്കുന്നു.. എനിക്ക് നല്ല കുറ്റബോധം തോന്നി..

ഞാൻ ഇതുവരെ മോൾക്ക് വേണ്ട കാര്യങ്ങൾ എല്ലാം വാങ്ങി കൊടുത്തിട്ടുണ്ട്.. എന്നാൽ അവൾക്ക് എന്തെങ്കിലും വേണോ എന്ന് ചോദിച്ചിട്ടില്ല..

“നാളെ ഒന്ന് പുറത്തു പോകാം.. വൈഗേ…”

ഞാൻ പറഞ്ഞപ്പോൾ അവൾ എന്തിനാണ് എന്ന് ചോദിച്ചില്ല..

രാവിലെ ഞാൻ വണ്ടി തുടച്ചു റെഡി ആയപ്പോൾ അവൾ ഇറങ്ങി വന്നു..

ഒരു ഇളം മഞ്ഞ സാരി ആണ് ഉടുത്തത്.. വില കുറഞ്ഞതാണ്.. എന്നാലും അവളുടെ ഭംഗി കൂടി തോന്നുന്നു..

ഞാൻ നേരെ നല്ലൊരു തുണിക്കടയിൽ പാർക്ക് ചെയ്തു..

“എന്താ ഏട്ടാ ഇവിടെ?”

അവൾ ആശങ്കയോടെ ചോദിച്ചു..

“കീറിയതും പഴയതും കുറെ നാളായില്ലേ ഇട്ടു നടക്കാൻ തുടങ്ങിയിട്ട്? അതൊക്കെ ഒന്ന് മാറാം.. ഇറങ്ങു..”

അവർ എതിർത്തില്ല.. ഒരു പക്ഷെ എതിർത്താൽ എനിക്ക് ദേഷ്യം വരുമല്ലോ എന്ന് ആലോചിച്ചിട്ട് ആകണം..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.