വൈഗ [മാലാഖയുടെ കാമുകൻ] 2144

എനിക്ക് ദേഷ്യം അടക്കാൻ ആയില്ല..

കൊച്ചു വന്നു എന്റെ കാലിൽ പിടിച്ചപ്പോൾ ഞാൻ അവളെ എടുത്തു പൊക്കി മടിയിൽ വച്ചു..

“നിന്റെ അമ്മക്ക് ഈഗോ ആണ്.. നിനക്ക് അത് വേണ്ടാട്ടോ ചക്കരെ….”

എന്ന് പറഞ്ഞു ഞാൻ അവൾക്ക് ഉമ്മ കൊടുത്തു..

“ഈഗോ ഒന്നും ഇല്ല ഏട്ടാ.. ആരോടും സ്നേഹം ഇല്ല എന്നൊന്നും പറയരുത്.. നിങ്ങൾക്ക് ഞാൻ കാരണം ഒരു പ്രശ്നം വരരുത് എന്ന് ആലോചിച്ചിട്ടാണ്….”

വൈഗ ആണ്…

“അവൻ എന്താടീ എന്നോട് പറഞ്ഞത് പോകാൻ നേരം?”

ഞാൻ അവളുടെ മുഖത്ത് നോക്കി… അവൾ ഒരു നിമിഷം തല കുനിച്ചു..

“മോളെ നോക്കണം എന്ന് …..”

അവൾ മെല്ലെ പറഞ്ഞു..

“എന്നിട്ടാണോ നീ ഇതിനെയും കൊണ്ട് റോഡിലേക്ക് ഇറങ്ങാൻ പോകുന്നത്? എന്റെ വാക്കിന് പോലും വില ഇല്ലല്ലോ നിനക്ക്.. നിന്നെ സ്വന്തം മോളെ പോലെ അല്ലെടീ അമ്മ നോക്കുന്നത്? വിവരവും വിദ്യാഭ്യാസവും ഒക്കെ ഉണ്ടല്ലോ നിനക്ക്…?”

അവൾ അത് കേട്ടു കരഞ്ഞു…

“ഏട്ടാ.. ക്ഷമിക്കണം….ഞാൻ അങ്ങനെ ഒന്നും വിചാരിച്ചല്ല….. “

“മ്മ്മ്മ്… “

ഞാൻ ഒന്ന് മൂളി.. അവൾ അകത്തേക്ക് വലിഞ്ഞു..

ഞാൻ കൊച്ചിനെയും എടുത്തു പുറത്തൊക്കെ ഒന്ന് നടന്നു..

എനിക്ക് ഇപ്പോൾ ഈ വാവയെ കാണാതെ ഇരിക്കാൻ വയ്യാതായി…

***

ദിവസങ്ങൾ കൊഴിഞ്ഞു വീണു… ഇനി ആൽബി ഇല്ല എന്ന യാഥാർഥ്യം അവൾക്ക് മനസിലായി..

അവൾ ഞങ്ങളുടെ വീട്ടിലെ ഒരു അംഗം ആയി.. പ്രേതെകിച്ചും വാവ..
അവളെ കാണാതെ ഉറക്കം വരില്ല എന്ന അവസ്ഥ ആയി എനിക്കും.. എനിക്ക് മാത്രം അല്ല.. എല്ലാവരും..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.