വൈഗ [മാലാഖയുടെ കാമുകൻ] 2144

അമ്മ വന്നു എന്റെ തലയിൽ തലോടി…

“ഇത് പറയാൻ ആണ് ഞങ്ങൾ ഇപ്പോൾ നിന്റെ അടുത്ത് വന്നത്…”

അച്ഛൻ ഒന്ന് പുഞ്ചിരിച്ചു..

രണ്ടു ദിവസം കഴിഞ്ഞു.. വൈഗ സത്യങ്ങളോട് പൊരുത്തപ്പെട്ടു.. കുറെ അനുഭവിച്ച പെണ്ണ് ആണ് അവൾ…

ഞാൻ വരാന്തയിൽ ഇരിക്കുമ്പോൾ വൈഗ ബാഗും എടുത്തു കുട്ടിയെയും എടുത്തു വന്നു..

“ഡാ ഇവൾക്ക് പോകണം എന്ന്..”

അമ്മ വേവലാതിയോടെ പറഞ്ഞു..

“അവളെ കൊണ്ട് പോകാൻ ആരെങ്കിലും വന്നാൽ ഞാൻ വിടാം.. അല്ലെങ്കിൽ നീ പോകില്ല വൈഗേ… “

ഞാൻ അവളെ നോക്കാതെ പറഞ്ഞു..

“നിങ്ങൾക്ക് ശല്യം ആയി ഇനിയും ഞാൻ ഇവിടെ……”

അവൾ വിതുമ്പി..

“ഞാൻ പറഞ്ഞോടീ നീ ശല്യം ആണെന്ന്?”

എന്റെ ശബ്ദം ഉയർന്നു… അവൾ പതറി.. തല കുനിച്ചു..

“കേറി പോടീ അകത്ത്….”

ഞാൻ അകത്തേക്ക് കൈ ചൂണ്ടി.. എനിക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു..

അവൾ കൂടുതൽ ഒന്നും പറയാതെ അകത്തേക്ക് പോയി…

“എന്തിനാടാ അവളെ ചീത്ത പറഞ്ഞത്?”

അമ്മ ചോദിച്ചു..

“പിന്നെ അവളുടെ ഇഷ്ടത്തിന് അങ്ങ് വിടണോ ? ആരും ഇല്ല അതിനു.. നമ്മൾ ഇത്ര സ്നേഹം കാണിച്ചിട്ടും അവൾക്കെന്താ നമ്മളെ ഒക്കെ അത് പോലെ സ്നേഹിച്ചാൽ? “

എന്റെ ഒച്ച വീണ്ടും പൊങ്ങി…

“‘നീ ഒന്ന് സമാധാനിക്ക്…. “

അമ്മ അകത്തേക്ക് പോയി..

“പോണം പോലും അവൾക്ക്… “

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.