വൈഗ [മാലാഖയുടെ കാമുകൻ] 2143

ഞാൻ അത് ചോദിച്ചപ്പോൾ അമ്മ ചിരിച്ചു.. വാവയും ചിരിച്ചു..

ഞാൻ നേരെ ടൗണിൽ പോയി. കുട്ടിക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങി.. വീട്ടിൽ ഇടാനുള്ള കൊച്ചു വേഷങ്ങൾ, ലാക്ടോജൻ, പാൽക്കുപ്പി, തോട്ടിൽ പിന്നെ പാമ്പേഴ്സ് ഒക്കെ..

അതൊരു ഓട്ടോയിൽ കയറ്റി ഞാൻ വണ്ടി മുൻപേ വിട്ടു.. അവളും അമ്മയും വരാന്തയിൽ ഇരുന്നു എന്തോ പറയുന്നുണ്ടായിരുന്നു..

ഞാൻ സാധനങ്ങൾ ഒക്കെ ഇറക്കി ഓട്ടോക്കാരന് പൈസ കൊടുത്തു വിട്ടു..

“ഇതൊക്കെ മോൾക്കാണോ ഏട്ടാ?”

അവൾ സങ്കടത്തോടെ ചോദിച്ചു.. ഞാൻ അവൾക്ക് വേണ്ടി പൈസ മുടക്കുന്നത് അവൾക്ക് സങ്കടം ഉണ്ടാക്കും എന്ന് എനിക്കറിയാം… അഭിമാനി ആയ വൈഗ ആണ് എനിക്ക് അറിയാവുന്നത്..

“അല്ല.. മോളുടെ അമ്മക്ക്…”

ഞാൻ അത് പറഞ്ഞപ്പോൾ വിഷാദത്തിന്റെ ഇടയിലും അവൾക്ക് ചിരി വന്നു.. അമ്മയും ചിരിച്ചു.

“അമ്മെ ഇവരെ എവിടെ കിടത്തും?”

“അവളുടെ റൂം കൊടുക്കാം.. അവിടെ ആകുമ്പോൾ എല്ലാം ഉണ്ടല്ലോ.. താഴെ ഒഴിഞ്ഞു കിടക്കുകയല്ലേ.. മുകളിൽ തന്നെ കിടക്കട്ടെ…”

“അയ്യോ അമ്മെ.. എനിക്ക് റൂം ഒന്നും വേണ്ട.. ഞങ്ങൾ ഈ ഹാളിൽ എങ്ങാനും കിടക്കാം..”

അവൾ താഴ്മയോടെ പറഞ്ഞു..

ഞാൻ അവളെ നോക്കി.. എണിറ്റു സാധനങ്ങൾ ഒക്കെ എടുത്തു മുകളിൽ കൊണ്ട് പോയി.. ഏടത്തിയുടെ റൂം തുറന്നു അതിൽ വച്ചു.

തൊട്ടിൽ ബെഡ്‌ഡിനോട് ചേർത്ത് ഇട്ടു. ബാക്കി എല്ലാം മേശയിൽ വച്ചു.. അപ്പോഴേക്കും അവളെയും കൂട്ടി അമ്മ വന്നു..

“അമ്മെ ഇത്ര വലിയ റൂം ഒന്നും….” അവൾ മെല്ലെ പറഞ്ഞു..

“മിണ്ടാതെ നിക്ക് കൊച്ചെ.. “

അമ്മക്ക് ചെറുതായി ദേഷ്യം വന്നു. അതോടെ അവൾ അടങ്ങി.. എനിക്ക് ചിരി വന്നു..

അവരെ അവിടെ വിട്ടു ഞാൻ കോളജിലേക്ക് പോയി…

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.