?സ്നേഹ തീരം 4? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 582

ചില നാട്ടുകാർ പ്രശ്നമുണ്ടാക്കി എന്റെ വായിൽ നിന്ന് നല്ലതു കിട്ടിയപ്പോൾ അവരും അവരുടെ വഴി നോക്കിപോയി……………..

ഒരു ഞായറാഴ്ച ദിവസം

” പാറൂ …. എന്താ ഒന്നും മിണ്ടാത്തെ ….. ”

മണൽ പരപ്പിൽ എന്റെ തോളിൽ ചാരി കടലിലെ തിരകൾ നോക്കി ഇരിക്കുന്ന പാറുവിനോട് ഞാൻ ചോദിച്ചു.

” ഏട്ടാ …… ഒരു ഐസ് ക്രീം കൂടി……”

( അന്ന് എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞതിൽ പിന്നെ ഒരിക്കൽ പോലും പാറു എന്റെ പേര് വിളിച്ചിട്ടില്ല. അവളുടെ ഏട്ടാ….. എന്നുള്ള വിളിയിൽ ഉണ്ടായിരുന്നു അവളുടെ സ്നേഹത്തിന്റെ ആഴം .)

” പാറു …… രണ്ട് ഐസ് ക്രീം കഴിച്ചില്ലേ .. ഇനിയും വേണോ … ”

” മ് വേണം …. ഏട്ടൻ തന്നെ വാങ്ങി തരണം . ”

ഒരു കൊച്ച് കുട്ടിയെ പോലെ അവൾ പറഞ്ഞു .

” മ് …. വാ ….”

ഞാനതും പറഞ്ഞ് എണീറ്റ് പാന്റിൽ പറ്റിയ മണൽ തട്ടി കളഞ്ഞു . എന്നെ നോക്കി വലത് കൈ നീട്ടി താഴെ തന്നെ ഇരിക്കുകയാണ് പാറു . ഞാൻ അവളുടെ കയിൽ പിടിച്ച് വലിച്ച് എണീപ്പിച്ചു.

ഞങ്ങൾ നേരെ നടന്ന് വണ്ടിയിൽ ഐസ്ക്രീം വിൽക്കുന്ന ചേട്ടന്റെ അടുത്തേക്ക് നടന്നു . ഒഴിവ് ദിവസം ആയതിനാൽ കടല് കാണാനും സൂര്യ അസ്തമനം കാണാനും ഒരു പാട് ഫാമിലികളും പ്രണയ ജോഡികളും ആ ബീച്ചിലൂടെ ഒഴുകി നടക്കുന്നുണ്ടായിരുന്നു . ഐസ്ക്രീം കടയുടെ മുന്നിൽ എത്തി രണ്ട് ഐസ്ക്രീം വാങ്ങി ഒന്ന് അവൾക്ക് നൽകി . ഒരു പുഞ്ചിരിയോടെ അവൾ അത് കയിൽ വാങ്ങി .

” താങ്ക്സ് ഏട്ടാ …. ”

അവൾ അതും പറഞ്ഞ് എന്റെ കയ്യിൽ മുറുക്കെ പിടിച്ചു.

ഒരു പുഞ്ചിരിയോടെ ഐസ് ക്രീം കഴിച്ച് കൊണ്ടിരുന്ന അവളുടെ മുഖത്ത് ഒരു പേടിയുടെ നിഴൽ വീണത് ഞാൻ കണ്ടു , അവൾ എന്റെ പുറകിൽ ഒളിക്കാൻ ശ്രമിക്കുന്നത് പോലെ . ഞാൻ അവൾ നോക്കുന്ന ദിശയിലേക്ക് നോക്കി . രണ്ട് കണ്ണുകൾ ദേഷ്യ ഭാവത്തിൽ അവളെ നോക്കിയ ശേഷം അയാൾ അവിടെ നിന്ന് നടന്നകന്ന് ഒരു BMW കാറിൽ കയറി പോയി .

” എന്താ …. പാറു എന്തിനാ താൻ പേടിക്കുന്നത് ? ”

ഞാൻ പാറുവിനെ കൈകൾ കൊണ്ട് ചേർത്ത്
നിർത്തിയ ശേഷം ചോദിച്ചു .

” അത് ….. അയാൾ എന്റെ രണ്ടാനച്ഛൻ . ”

അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു .

” തനിക്ക് പേടിയുണ്ടോ? ”

ഞാൻ പാറുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു .

” പേടി ഇല്ല എന്നാലും …… ”

” ഒന്നും ഇല്ല എന്റെ പാറു ….. ബി കൂൾ ….. ഇനി ഇവിടെ നിൽക്കണ്ട നമുക്ക് പോകാം വാ ….. ”

ഞങ്ങൾ ഐസ്ക്രീമും കഴിച്ച് വേഗം അവിടുന്ന് ഇറങ്ങി. യാത്രയിൽ മുഴുവൻ ഒന്നും സംസാരിക്കാതെ എന്തോ ആലോചനയിൽ മുഴുകി ഇരിക്കുന്ന പാറുവിനെയാണ് ഞാൻ കണ്ടത് .

83 Comments

  1. Kathirikkunu njan adutha partinu ayyi
    Enthegilum update ayyo

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  2. Vichu ബ്രോ next part എന്ന് വരും. ??

    ട്വിസ്റ്റ്‌ എന്താന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണേ….. ??

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  3. ഈ പാർട്ട് വായിച്ചിട്ടില്ല.. exam ആയിരുന്നു.. ചുമ്മാ കൗതുകത്തിനു ലാസ്റ്റ് പേജ് നോക്കിയപ്പോൾ നല്ല ഒരു ട്വിസ്റ്റ് കണ്ടു.. അതുകൊണ്ട് അടുത്ത ഭാഗം വന്നിട്ടു വായിച്ചോളാം.. അല്ലേൽ ടെന്ഷന് അടിച്ചു ചാവും.. അതുകൊണ്ടാണ് ട്ടോ??
    സ്നേഹം മാത്രം.. അടുത്ത പാർട്ട് വേഗം തരണേ???

    1. ഖുറേഷി അബ്രഹാം

      അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

      1. Reply
        ഖുറേഷി അബ്രഹാംഖുറേഷി അബ്രഹാംNovember 19, 2020 at 6:34 pm Edit
        അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

        അതെ സഹോ ഒരു ട്വിസ്റ്റ് ഉണ്ട് .???

    2. മതി സഹോ ….. ചുമ്മാ ടെൻഷൻ അടിക്കണ്ട ….????

  4. കഥ വന്ന് എന്ന് തന്നെ വായിച്ചിരുന്നു എന്ന് കമൻ്റ് ഇടാൻ സാധിച്ചില്ല..

    പാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു….

    അവർ വീണ്ടും ഒന്നവും എന്ന പ്രതീക്ഷയോടെ….

    ♥️♥️♥️♥️♥️

    1. പാപ്പൻ സഹോ വളരെ നന്ദി . അധികം വൈകാതെ അടുത്ത പാർട്ടുമായി വരാം????

  5. ബ്രോ വളരെ നന്നായിട്ടുണ്ട്

  6. കൺസിസ്സ്റ്റെൻസിയുടെ കാര്യത്തിൽ നിങ്ങള് പുലിയാണു ബ്രോ, എന്നാ പറയണ്ടേ, ഇതുവരെ ഒരു നെഗറ്റീവ് നിങ്ങടെ കഥകളിൽ ഞാൻ ചുരുക്കം മാത്രേ കണ്ടിട്ടുള്ളു, അതും അപൂർവം ആയി വരുന്ന ചിലയിടത്തെ സ്പീഡ്, അതു എല്ലാ കഥകളിലും അല്ല കേട്ടോ, ഏതോ ഒരെണ്ണത്തിൽ എന്തോ ആണ്, ബാക്കി എല്ലാം ഒരു രക്ഷേം ഇല്ല… ??

    ഇതും അതുപോലെ തന്നെ, മനോഹരം, ഫ്ലോ, ഫീൽ, എല്ലാം ഹെവി ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വളരെ നന്ദി രാഹുൽ സഹോ ….. അധികം വൈകാതെ അടുത്ത പാർട്ടും ആയി വരാം ????

  7. നന്നായിട്ടുണ്ട് bro… lag ഒട്ടുമില്ല.. ?

  8. Macha poli?❤️
    Ante kadha vayicha pnne theernadh ariyilla
    Paru?
    Nxt partin kathirikkunnu
    Snehathode…..❤️

  9. ꧁༺ജിന്ന്༻꧂

    എന്റെ മോനെ പൊളി❤️.അടുത്ത ഭാഗം ഇനി 10 ദിവസം കഴിഞ്ഞു കാണാം.

  10. Broyude കഥക്ക് എൻ്റെ ആദ്യത്തെ comment ആണ്.broyude എല്ലാ കഥകളും വായിച്ചിട്ടുണ്ട് .എല്ലാം ഒന്നിനൊന്ന് മെച്ചം.ഒട്ടും lag അടിപ്പിക്കാതെ ulla broyude എഴുത്ത് ഒത്തിരി ഇഷ്ടം
    ഈ കഥയും സൂപ്പർ.ലാസ്റ്റ് twist ഇഷ്ടപ്പെട്ടു.വെയിറ്റിംഗ് for climax part
    ❤️❤️❤️❤️❤️

    1. വളരെ നന്ദി സഹോ ❤️❤️❤️. ഒരു പുതിയ സുഹൃത്തിനെ കൂടി കിട്ടി ??? വളരെ സന്തോഷം .

      1. സന്തോഷം. സുഹൃത്താക്കിയതിൽ
        ???❤️❤️❤️

Comments are closed.