?സ്നേഹ തീരം 4? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 582

ഒരു പുഞ്ചിരിച്ച മുഖവുമായി എന്റെ മുഖത്തെ ഓക്സിജൻ മാസ്ക് മാറ്റി കൊണ്ട് ആ ഡോക്ടർ പറഞ്ഞു .

” ബന്ധുകളിൽ ഒരാളോട് മാത്രം അകത്ത് ഇരിക്കാൻ പറഞ്ഞോളു . പിന്നെ പേഷിയന്റിനെ സംസാരിപ്പിക്കരുത് എന്ന് പ്രതേകം പറയണം . ”

ആ ഡോക്ടർ ആ നേഴ്സിനോട് പറഞ്ഞ ശേഷം അവർ പുറത്തേക്ക് പോയി.

അല്പം കഴിഞ്ഞതും കിച്ചു ഡോറ് തുറന്ന് അകത്തേക്ക് വന്നു . അവളുടെ കണ്ണുകൾ കരഞ്ഞ് ചുവന്ന് കിടക്കുന്നു മുഖമാകെ സങ്കടത്താൻ മറ്റൊരു കോലം . കിച്ചു വന്ന് ബെഡ്ഡിന്റെ അടുത്തുള്ള ഒരു ചെയറിൽ ഇരുന്നു . അവൾ ആ നനഞ്ഞ കണ്ണുകളോട എന്നെ നോക്കി .

” അച്ഛൻ …. അമ്മ ….. ”

ഞാൻ പതിയെ ചോദിച്ചു .

” അവർ പുറത്തുണ്ട് അകത്ത് വന്നാൽ കരഞ്ഞ് പിടിച്ച് ബഹളമാകും. ”

കിച്ചു എന്റെ ട്രിപ്പ് കയറുന്ന കയ്യിൽ തടവി കൊണ്ട് പറഞ്ഞു .

” പാറു ….. ”

ഞാൻ പതിയെ ചോദിച്ചു .

അവൾ ഒരു ഞെട്ടലോടെ എന്നെ നോക്കി .

” ചേട്ടൻ അധികം സംസാരിക്കരുത് എന്നാ ഡോക്ടർ പറഞ്ഞത് . ചേട്ടൻ റെസ്റ്റ് എടുക്ക് . ”

കിച്ചു അതും പറഞ്ഞ എനിക്ക് മുഖം തരാതെ കണ്ണിൽ വന്ന് നിറഞ്ഞ കണ്ണുനീർ വിരലുകൾ കൊണ്ട് ഒപ്പി എടുത്ത ശേഷം പുറത്തേക്ക് പോയി .

എന്റെ മനസ്സിൽ പല ചിന്തകളും വന്ന് മൂടി . അയാൾ എന്റെ പാറുവിനെ എന്തെങ്കിലും ചെയ്ത് കാണുമോ എന്നുള്ള പേടി മനസ്സിൽ കൂടി കൂടി വന്നു..

അങ്ങനെ ചില ദിവസങ്ങൾ കടന്നു പോയി . അച്ഛൻ ഒന്നും എന്നോട് സംസാരിക്കുന്നില്ല അമ്മ വന്നിരുന്ന് കരയുന്നതല്ലാതെ അമ്മയും ഒന്നും മിണ്ടുന്നില്ല. കിച്ചു എന്റെ അടുത്ത് പോലും വരാതെ ഒഴിഞ്ഞ് മാറി നടക്കാൻ തുടങ്ങി . എനിക്ക് ഒന്നും മനസ്സിലായില്ല . ചോദിച്ചിട്ട് ആരും ഒന്നും പറയുന്നുമില്ല എന്ന അവസ്ഥ .

ഒരു ദിവസം ചേട്ടായി എന്നെ കാണാൻ ഹോസ്പിറ്റലിൽ വന്നു . പാറുവിന്റെ കാര്യം ചോദിച്ചപ്പോൾ തന്നെ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി പോയി എന്തോ എന്നിൽ നിന്ന് എല്ലാപേരും ഒളിക്കുന്നത് പോലെ . എന്റെ മനസ്സിലെ പേടി ഒന്നുകൂടി കൂടി .

………

ICU വിൽ നിന്ന് വാർഡിലേക്ക് മാറ്റിയ ദിവസം . ബെഡിൽ തലയണ വച്ച് പതിയെ ചാരി ഇരിക്കുകയായിരുന്നു ഞാൻ . എനിക്ക് കഞ്ഞി തരാനായി വന്ന കിച്ചുവിന്റെ കയ്യിൽ ഞാൻ ബലമായി പിടിച്ച് അവളെ നിർത്തി .

” നിങ്ങളാരും എന്നോട് ഒന്നും പറയാത്തതെന്താ . കിച്ചൂ… ഞാൻ പാറുവിനെ കുറിച്ച് ചോദിക്കുമ്പോൾ നീ എന്തിനാ ഒഴിഞ്ഞ് മാറുന്നത് , എന്താ കിച്ചു എന്താ പ്രശ്നം . പാറു അവളെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കിൽ പറ ഇല്ലെങ്കിൽ ഞാൻ ടെൻഷനടിച്ച് മരിക്കും ….. ഒന്നു പറ കിച്ചൂ….. ”

ഞാനതു പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി . കിച്ചു എന്റെ കൈ പിടിച്ച് മാറ്റി .

83 Comments

  1. Kathirikkunu njan adutha partinu ayyi
    Enthegilum update ayyo

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  2. Vichu ബ്രോ next part എന്ന് വരും. ??

    ട്വിസ്റ്റ്‌ എന്താന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണേ….. ??

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  3. ഈ പാർട്ട് വായിച്ചിട്ടില്ല.. exam ആയിരുന്നു.. ചുമ്മാ കൗതുകത്തിനു ലാസ്റ്റ് പേജ് നോക്കിയപ്പോൾ നല്ല ഒരു ട്വിസ്റ്റ് കണ്ടു.. അതുകൊണ്ട് അടുത്ത ഭാഗം വന്നിട്ടു വായിച്ചോളാം.. അല്ലേൽ ടെന്ഷന് അടിച്ചു ചാവും.. അതുകൊണ്ടാണ് ട്ടോ??
    സ്നേഹം മാത്രം.. അടുത്ത പാർട്ട് വേഗം തരണേ???

    1. ഖുറേഷി അബ്രഹാം

      അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

      1. Reply
        ഖുറേഷി അബ്രഹാംഖുറേഷി അബ്രഹാംNovember 19, 2020 at 6:34 pm Edit
        അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

        അതെ സഹോ ഒരു ട്വിസ്റ്റ് ഉണ്ട് .???

    2. മതി സഹോ ….. ചുമ്മാ ടെൻഷൻ അടിക്കണ്ട ….????

  4. കഥ വന്ന് എന്ന് തന്നെ വായിച്ചിരുന്നു എന്ന് കമൻ്റ് ഇടാൻ സാധിച്ചില്ല..

    പാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു….

    അവർ വീണ്ടും ഒന്നവും എന്ന പ്രതീക്ഷയോടെ….

    ♥️♥️♥️♥️♥️

    1. പാപ്പൻ സഹോ വളരെ നന്ദി . അധികം വൈകാതെ അടുത്ത പാർട്ടുമായി വരാം????

  5. ബ്രോ വളരെ നന്നായിട്ടുണ്ട്

  6. കൺസിസ്സ്റ്റെൻസിയുടെ കാര്യത്തിൽ നിങ്ങള് പുലിയാണു ബ്രോ, എന്നാ പറയണ്ടേ, ഇതുവരെ ഒരു നെഗറ്റീവ് നിങ്ങടെ കഥകളിൽ ഞാൻ ചുരുക്കം മാത്രേ കണ്ടിട്ടുള്ളു, അതും അപൂർവം ആയി വരുന്ന ചിലയിടത്തെ സ്പീഡ്, അതു എല്ലാ കഥകളിലും അല്ല കേട്ടോ, ഏതോ ഒരെണ്ണത്തിൽ എന്തോ ആണ്, ബാക്കി എല്ലാം ഒരു രക്ഷേം ഇല്ല… ??

    ഇതും അതുപോലെ തന്നെ, മനോഹരം, ഫ്ലോ, ഫീൽ, എല്ലാം ഹെവി ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വളരെ നന്ദി രാഹുൽ സഹോ ….. അധികം വൈകാതെ അടുത്ത പാർട്ടും ആയി വരാം ????

  7. നന്നായിട്ടുണ്ട് bro… lag ഒട്ടുമില്ല.. ?

  8. Macha poli?❤️
    Ante kadha vayicha pnne theernadh ariyilla
    Paru?
    Nxt partin kathirikkunnu
    Snehathode…..❤️

  9. ꧁༺ജിന്ന്༻꧂

    എന്റെ മോനെ പൊളി❤️.അടുത്ത ഭാഗം ഇനി 10 ദിവസം കഴിഞ്ഞു കാണാം.

  10. Broyude കഥക്ക് എൻ്റെ ആദ്യത്തെ comment ആണ്.broyude എല്ലാ കഥകളും വായിച്ചിട്ടുണ്ട് .എല്ലാം ഒന്നിനൊന്ന് മെച്ചം.ഒട്ടും lag അടിപ്പിക്കാതെ ulla broyude എഴുത്ത് ഒത്തിരി ഇഷ്ടം
    ഈ കഥയും സൂപ്പർ.ലാസ്റ്റ് twist ഇഷ്ടപ്പെട്ടു.വെയിറ്റിംഗ് for climax part
    ❤️❤️❤️❤️❤️

    1. വളരെ നന്ദി സഹോ ❤️❤️❤️. ഒരു പുതിയ സുഹൃത്തിനെ കൂടി കിട്ടി ??? വളരെ സന്തോഷം .

      1. സന്തോഷം. സുഹൃത്താക്കിയതിൽ
        ???❤️❤️❤️

Comments are closed.