?സ്നേഹ തീരം 4? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 582

” ചേട്ടാ ….. കുത്തേറ്റ് റോഡിൽ കിടന്ന ഏട്ടനെ ഏതോ ലോറിക്കാരാ ഇവിടെ എത്തിച്ചത് . ജീവിതത്തിലേക്ക് തിരിച്ച് വരാൻ ഒരു പ്രതീക്ഷയും ഇല്ല എന്ന ഡോക്ടർമാർ പറഞ്ഞത് . തലയിൽ ഏറ്റ അടി കാരണം തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ച് ഡോക്ടർ മാർ എന്തൊക്കെയോ പറഞ്ഞു …. അടുത്തടുത്ത രണ്ട് ഓപ്പറേഷനുകൾ , പിന്നെ ഇവിടെ അഡ്മിറ്റ് ചെയ്ത് അഞ്ചാം ദിവസമാ ശരിയായ ബോധം ചേട്ടന് കിട്ടിയത് ….. ശരീരത്തിൽ അനുഭവിക്കുന്ന ഈ വേദനയോടൊപ്പം മറ്റൊരു വേദന വേണ്ട ചേട്ടാ ചേട്ടൻ അറിയണ്ട … ”

കിച്ചു അതു പറഞ്ഞപ്പോൾ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി .

” എന്താ കിച്ചു പറ എന്താ എന്റെ പാറുവിന് പറ്റിയത് ഒന്ന് പറ . ”

” എനിക്കത് ചേട്ടനോട് പറയാൻ പറ്റില്ല അതിന് കഴിയില്ല . പക്ഷെ ഒന്നും അറിയാതെ ഏട്ടൻ ഇങ്ങനെ നീറുന്നത് കണ്ട് നിൽക്കാനും എനിക്ക് പറ്റില്ല ”

കിച്ചു അതും പറഞ്ഞ് അവിടെയുള്ള ഒരു ഷെൽഫിൽ നിന്ന് ഒരു പത്രവും ഒരു ലെറ്ററടങ്ങിയ ഡയറിയും എടുത്ത് എന്റെ കയിൽ തന്ന ശേഷം കരഞ്ഞു കൊണ്ട് പുറത്തേക്ക് പോയി ….

പതിയെ പത്രം നിവർത്തി പത്രത്തിന്റെ ആദ്യ പേജ് കണ്ടതും എന്റെ ചങ്ക് ഒന്ന് പിടഞ്ഞു ശ്വാസം നിലച്ചതു പോലെ കണ്ണുകൾ കള്ളം പറയുന്ന പോലെ .

# ” പ്രേമ നൈരാശ്യത്താൽ കോളേജ് വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു . ”

അതായിരുന്നു ആ പത്രത്തിന്റെ ആദ്യ പേജിന്റെ താഴെ ഉണ്ടായിരുന്ന വാർത്തയുടെ തലക്കെട്ട് കൂടെ പാർവ്വതിയുടെ ഫോട്ടോയും . പിന്നെ പാർവ്വതി എഴുതിയ ആ ലെറ്ററും ….. ഏതോ ഒരു പെൺകുട്ടി എനിക്ക് നൽകാനായി ഹോസ്പിറ്റലിലെ റിസപ്ഷനിൽ കൊടുത്തിട്ട് പോയത് , അവൾ പാറു അവളുടെ മരണത്തിലേക്ക് പോകുന്നതിന് മുൻപുള്ള നിമിഷത്തിൽ …

എന്റെ ശരീരമാകെ വിറയ്ക്കാൻ തുടങ്ങി . ഭ്രാത്ത് പിടിപ്പിക്കുന്ന ഒരു അവസ്ഥയിലേക്ക് മാറ്റപ്പെട്ട പോലെ . ബെഡിൽ കിടന്ന് ഞാൻ നിലവിളിച്ച് കരഞ്ഞു പോയ നിമിഷങ്ങൾ …
ഹോസ്പിറ്റലിൽ വച്ച് തന്നെ രണ്ട് പ്രാവശ്യം സൂയിസൈഡ് അറ്റംപ്റ്റ് ഞരമ്പ് മുറിച്ച് , അത് രണ്ടും പരാജയപ്പെട്ടു . ഒരു മാസത്തെ ആശുപത്രി വാസത്തിന് ശേഷം തിരിച്ച് വീട്ടിലേക്ക് .

എന്റെ മുറിക്കുള്ളിൽ ജനാലകൾ പോലും ഞാൻ തുറക്കാതെ ഇരുട്ടിൽ ഭ്രാന്ത് പിടിച്ച് കരഞ്ഞ് തീർത്ത അഞ്ചാറ് മാസങ്ങൾ . പാറുവിന്റെ ചിരിക്കുന്ന മുഖവും അവളുടെ ഓർമകളും ഉറക്കത്തിൽ തെളിഞ്ഞ് വരുന്ന അവ്യക്തമായ സ്വപ്നങ്ങളും എല്ലാം എന്നെ വേട്ടയാടി ഒരു ഭ്രാന്തന്റെ അവസ്ഥയിലൂടെ നടത്തി .

ആദ്യമാദ്യം സഹതാപവും സങ്കടവുമായിരുന്നു എന്റെ അച്ഛനും അമ്മയ്ക്കും പക്ഷെ പിന്നെ പതിയെ അത് കുറ്റപ്പെടുത്തലുകളായി ഞാൻ കാരണമാണ് എല്ലാം എന്ന് പറഞ്ഞ് .

അവസാനം കൗൺസിലിംഗും മെഡിറ്റേഷനും
പൂർണ്ണമായും എന്നെ പഴയ വിഷ്ണു ആക്കി മാറ്റി എടുത്തില്ല എങ്കിലും ഓർമ്മകളോട് പൊരുതി നിൽക്കാൻ ഒരു ആത്മവിശ്വാസം കിട്ടി ഒടുവിൽ ഒരു മാറ്റം അനിവാര്യമാണെന്ന കാരണത്താൽ ചേട്ടായി തന്നെ എന്നെ ഗൾഫിലേക്ക് അയച്ചു . ജീവിതത്തിൽ ഇനിയും ഓർമ്മകൾ മറക്കാൻ കഴിയാത്ത രണ്ടര വർഷം കഴിഞ്ഞ് പോയി .

……………………

83 Comments

  1. Kathirikkunu njan adutha partinu ayyi
    Enthegilum update ayyo

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  2. Vichu ബ്രോ next part എന്ന് വരും. ??

    ട്വിസ്റ്റ്‌ എന്താന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണേ….. ??

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  3. ഈ പാർട്ട് വായിച്ചിട്ടില്ല.. exam ആയിരുന്നു.. ചുമ്മാ കൗതുകത്തിനു ലാസ്റ്റ് പേജ് നോക്കിയപ്പോൾ നല്ല ഒരു ട്വിസ്റ്റ് കണ്ടു.. അതുകൊണ്ട് അടുത്ത ഭാഗം വന്നിട്ടു വായിച്ചോളാം.. അല്ലേൽ ടെന്ഷന് അടിച്ചു ചാവും.. അതുകൊണ്ടാണ് ട്ടോ??
    സ്നേഹം മാത്രം.. അടുത്ത പാർട്ട് വേഗം തരണേ???

    1. ഖുറേഷി അബ്രഹാം

      അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

      1. Reply
        ഖുറേഷി അബ്രഹാംഖുറേഷി അബ്രഹാംNovember 19, 2020 at 6:34 pm Edit
        അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

        അതെ സഹോ ഒരു ട്വിസ്റ്റ് ഉണ്ട് .???

    2. മതി സഹോ ….. ചുമ്മാ ടെൻഷൻ അടിക്കണ്ട ….????

  4. കഥ വന്ന് എന്ന് തന്നെ വായിച്ചിരുന്നു എന്ന് കമൻ്റ് ഇടാൻ സാധിച്ചില്ല..

    പാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു….

    അവർ വീണ്ടും ഒന്നവും എന്ന പ്രതീക്ഷയോടെ….

    ♥️♥️♥️♥️♥️

    1. പാപ്പൻ സഹോ വളരെ നന്ദി . അധികം വൈകാതെ അടുത്ത പാർട്ടുമായി വരാം????

  5. ബ്രോ വളരെ നന്നായിട്ടുണ്ട്

  6. കൺസിസ്സ്റ്റെൻസിയുടെ കാര്യത്തിൽ നിങ്ങള് പുലിയാണു ബ്രോ, എന്നാ പറയണ്ടേ, ഇതുവരെ ഒരു നെഗറ്റീവ് നിങ്ങടെ കഥകളിൽ ഞാൻ ചുരുക്കം മാത്രേ കണ്ടിട്ടുള്ളു, അതും അപൂർവം ആയി വരുന്ന ചിലയിടത്തെ സ്പീഡ്, അതു എല്ലാ കഥകളിലും അല്ല കേട്ടോ, ഏതോ ഒരെണ്ണത്തിൽ എന്തോ ആണ്, ബാക്കി എല്ലാം ഒരു രക്ഷേം ഇല്ല… ??

    ഇതും അതുപോലെ തന്നെ, മനോഹരം, ഫ്ലോ, ഫീൽ, എല്ലാം ഹെവി ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വളരെ നന്ദി രാഹുൽ സഹോ ….. അധികം വൈകാതെ അടുത്ത പാർട്ടും ആയി വരാം ????

  7. നന്നായിട്ടുണ്ട് bro… lag ഒട്ടുമില്ല.. ?

  8. Macha poli?❤️
    Ante kadha vayicha pnne theernadh ariyilla
    Paru?
    Nxt partin kathirikkunnu
    Snehathode…..❤️

  9. ꧁༺ജിന്ന്༻꧂

    എന്റെ മോനെ പൊളി❤️.അടുത്ത ഭാഗം ഇനി 10 ദിവസം കഴിഞ്ഞു കാണാം.

  10. Broyude കഥക്ക് എൻ്റെ ആദ്യത്തെ comment ആണ്.broyude എല്ലാ കഥകളും വായിച്ചിട്ടുണ്ട് .എല്ലാം ഒന്നിനൊന്ന് മെച്ചം.ഒട്ടും lag അടിപ്പിക്കാതെ ulla broyude എഴുത്ത് ഒത്തിരി ഇഷ്ടം
    ഈ കഥയും സൂപ്പർ.ലാസ്റ്റ് twist ഇഷ്ടപ്പെട്ടു.വെയിറ്റിംഗ് for climax part
    ❤️❤️❤️❤️❤️

    1. വളരെ നന്ദി സഹോ ❤️❤️❤️. ഒരു പുതിയ സുഹൃത്തിനെ കൂടി കിട്ടി ??? വളരെ സന്തോഷം .

      1. സന്തോഷം. സുഹൃത്താക്കിയതിൽ
        ???❤️❤️❤️

Comments are closed.