?സ്നേഹ തീരം 4? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 582

ഉടനെ തന്നെ അവൾ മറുപടി തന്നു .

“നീ …. ഫോൺ വയ്ക്ക് ഞാൻ ദാ വരുന്നു. ”

ഞാൻ കോൾ കട്ട് ചെയ്ത ശേഷം കിച്ചുവിനെ വിളിച്ചു.

” കിച്ചു …… ”

” എന്താ ചേട്ടാ……? ”

എന്റെ വിളികേട്ട് റൂമിലേക്ക് വന്ന കിച്ചു കാര്യം തിരക്കി . ഞാൻ കാര്യങ്ങളെല്ലാം കിച്ചുവിനോട് പറഞ്ഞു .

” അപ്പൊ ഏട്ടൻ പാർവ്വതി ചേചിയെ വിളിച്ച് ഇറക്കാൻ പോകുവാണോ …. ? ”

ഞാൻ പറഞ്ഞതെല്ലാം കേട്ട കിച്ചു എന്നോട് ചോദിച്ചു.

” അതെ പാറു … വെറെ വഴിയില്ല …. ഞാൻ അച്ഛനോടും അമ്മയോടും ഒന്നും പറയുന്നില്ല . ഞാൻ പോയ ശേഷം കിച്ചു നീ … ”

” ഏട്ടൻ അതോർത്ത് വിഷമിക്കണ്ട ഞാൻ പറഞ്ഞ് സമ്മതിപ്പിച്ചോളാം …. ഏട്ടൻ പെട്ടെന്ന് പോയി ചേച്ചിയെ വിളിച്ചോണ്ട് വാ…..”

കിച്ചു ഒരു പുഞ്ചിരിയോടെ എന്നോട് പറഞ്ഞു.

” താങ്ക്സ് കിച്ചു. ”

ഞാൻ കിച്ചുവിന്റെ തലയിൽ ഒന്ന് തലോടി നന്ദി പറഞ്ഞ ശേഷം പുറത്തിറങ്ങി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു .

” എവിടേക്കാടാ ഈ രാത്രി …. ”

ഞാൻ ദൃതി പിടിച്ച് പുറത്തേക്ക് ഇറങ്ങുന്നത് കണ്ട അച്ഛൻ ചോദിച്ചു.

” അച്ഛാ ……. എല്ലാ കാര്യവും കിച്ചു പറയും ….. ”

ഞാനതും പറഞ്ഞ് ബുള്ളറ്റ് മുൻപോട്ട് എടുത്തു..
ഇനി ഒരിക്കലും പാറു കരയാനുള്ള അവസ്ഥ വരരുത് എന്ന് തീരുമാനിച്ച ഞാൻ അവളുടെ അടങ്ങാത്ത കരച്ചിൽ കേട്ട സങ്കടത്തിലും അതിന് കാരണക്കാരനായ അയാളോടുള്ള ദേഷ്യത്തിലും എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു . ബുള്ളറ്റ് അതി വേഗത്തിൽ തന്നെ റോഡിലൂടെ കുതിച്ച് പാഞ്ഞു . അയാളോടുള്ള ദേഷ്യം ബുള്ളറ്റിന്റെ ആക്സിലേറ്ററിന്റെ ആക്കം കൂടുന്നതിന് കാരണമായി .

…….

ബുള്ളറ്റ് ഗേറ്റിന് പുറത്ത് വച്ച് ഞാൻ ഗേറ്റ് തള്ളി തുറന്ന് നേരെ ഞാൻ വീടിനകത്തേക്ക് കയറി.

” പാറൂ ……. പാറൂ …….. ”

ഞാൻ വീടിന്റെ അകത്ത് ഹാളിൽ കയറി ചുറ്റുപാടും നോക്കി ഉറക്കെ വിളിച്ചു.

എന്റെ വിളി കേട്ട് അയാൾ പാറുവിന്റെ രണ്ടാനച്ഛൻ രണ്ടാമത്തെ നിലയിൽ നിന്ന് സ്റ്റെപ്പ് വഴി നടന്ന് താഴേക്ക് വന്നു .

” ടാ…… എന്ത് ദൈര്യത്തിലാടാ നീ വന്നത് …… ഇറങ്ങിപ്പോടാ നായേ…… ”

ഉറച്ച ദേഷ്യം കലർന്ന സ്വരത്തിൽ അയാൾ എന്നോട് പറഞ്ഞ് അയാൾ എന്നെ തള്ളി വീടിന് പുറത്താക്കാൻ നോക്കി.

എന്റെ ഉള്ളിലെ ദേഷ്യം മുഴുവൻ ശരീരത്തിലേക്ക് വ്യാപിച്ചു . കണ്ണുകൾ ചുവന്നു , ശരീരം ചുട്ടു പഴുത്തു . അയാൾ തള്ളിയതും ഞാൻ ബ്രേക്ക് ഇട്ടതു പോലെ നിന്ന് അയാളെ തറപ്പിച്ച് നോക്കി .

83 Comments

  1. Kathirikkunu njan adutha partinu ayyi
    Enthegilum update ayyo

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  2. Vichu ബ്രോ next part എന്ന് വരും. ??

    ട്വിസ്റ്റ്‌ എന്താന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണേ….. ??

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  3. ഈ പാർട്ട് വായിച്ചിട്ടില്ല.. exam ആയിരുന്നു.. ചുമ്മാ കൗതുകത്തിനു ലാസ്റ്റ് പേജ് നോക്കിയപ്പോൾ നല്ല ഒരു ട്വിസ്റ്റ് കണ്ടു.. അതുകൊണ്ട് അടുത്ത ഭാഗം വന്നിട്ടു വായിച്ചോളാം.. അല്ലേൽ ടെന്ഷന് അടിച്ചു ചാവും.. അതുകൊണ്ടാണ് ട്ടോ??
    സ്നേഹം മാത്രം.. അടുത്ത പാർട്ട് വേഗം തരണേ???

    1. ഖുറേഷി അബ്രഹാം

      അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

      1. Reply
        ഖുറേഷി അബ്രഹാംഖുറേഷി അബ്രഹാംNovember 19, 2020 at 6:34 pm Edit
        അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

        അതെ സഹോ ഒരു ട്വിസ്റ്റ് ഉണ്ട് .???

    2. മതി സഹോ ….. ചുമ്മാ ടെൻഷൻ അടിക്കണ്ട ….????

  4. കഥ വന്ന് എന്ന് തന്നെ വായിച്ചിരുന്നു എന്ന് കമൻ്റ് ഇടാൻ സാധിച്ചില്ല..

    പാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു….

    അവർ വീണ്ടും ഒന്നവും എന്ന പ്രതീക്ഷയോടെ….

    ♥️♥️♥️♥️♥️

    1. പാപ്പൻ സഹോ വളരെ നന്ദി . അധികം വൈകാതെ അടുത്ത പാർട്ടുമായി വരാം????

  5. ബ്രോ വളരെ നന്നായിട്ടുണ്ട്

  6. കൺസിസ്സ്റ്റെൻസിയുടെ കാര്യത്തിൽ നിങ്ങള് പുലിയാണു ബ്രോ, എന്നാ പറയണ്ടേ, ഇതുവരെ ഒരു നെഗറ്റീവ് നിങ്ങടെ കഥകളിൽ ഞാൻ ചുരുക്കം മാത്രേ കണ്ടിട്ടുള്ളു, അതും അപൂർവം ആയി വരുന്ന ചിലയിടത്തെ സ്പീഡ്, അതു എല്ലാ കഥകളിലും അല്ല കേട്ടോ, ഏതോ ഒരെണ്ണത്തിൽ എന്തോ ആണ്, ബാക്കി എല്ലാം ഒരു രക്ഷേം ഇല്ല… ??

    ഇതും അതുപോലെ തന്നെ, മനോഹരം, ഫ്ലോ, ഫീൽ, എല്ലാം ഹെവി ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വളരെ നന്ദി രാഹുൽ സഹോ ….. അധികം വൈകാതെ അടുത്ത പാർട്ടും ആയി വരാം ????

  7. നന്നായിട്ടുണ്ട് bro… lag ഒട്ടുമില്ല.. ?

  8. Macha poli?❤️
    Ante kadha vayicha pnne theernadh ariyilla
    Paru?
    Nxt partin kathirikkunnu
    Snehathode…..❤️

  9. ꧁༺ജിന്ന്༻꧂

    എന്റെ മോനെ പൊളി❤️.അടുത്ത ഭാഗം ഇനി 10 ദിവസം കഴിഞ്ഞു കാണാം.

  10. Broyude കഥക്ക് എൻ്റെ ആദ്യത്തെ comment ആണ്.broyude എല്ലാ കഥകളും വായിച്ചിട്ടുണ്ട് .എല്ലാം ഒന്നിനൊന്ന് മെച്ചം.ഒട്ടും lag അടിപ്പിക്കാതെ ulla broyude എഴുത്ത് ഒത്തിരി ഇഷ്ടം
    ഈ കഥയും സൂപ്പർ.ലാസ്റ്റ് twist ഇഷ്ടപ്പെട്ടു.വെയിറ്റിംഗ് for climax part
    ❤️❤️❤️❤️❤️

    1. വളരെ നന്ദി സഹോ ❤️❤️❤️. ഒരു പുതിയ സുഹൃത്തിനെ കൂടി കിട്ടി ??? വളരെ സന്തോഷം .

      1. സന്തോഷം. സുഹൃത്താക്കിയതിൽ
        ???❤️❤️❤️

Comments are closed.