?സ്നേഹ തീരം 4? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 582

ഞാൻ ഫ്രഷായി റൂമിൽ എത്തിയതും കിച്ചു ചോദിച്ചു .

” അവൾ കോളേജിൽ വന്നില്ലേ ….. ? ”

ഞാൻ അല്പം ഞെട്ടലോടെ കിച്ചുവിനോട് ചോദിച്ചു.

” ഇല്ല . എന്താ ചേട്ടാ പ്രശ്നം . ”

കിച്ചു എന്നോട് ചോദിച്ചു.

ഞാൻ ഫോണെടുത്ത് വീണ്ടും പാറുവിനെ വിളിച്ചു . സ്വിച്ച് ഓഫ് അതായിരുന്നു മറുപടി . എനിക്ക് എന്തോ അൽപം പേടി തോന്നി തുടങ്ങി .

” എന്താ ചേട്ടാ …. എന്താ കാര്യം ?”

ഒന്നു മനസ്സിലാകാതെ എന്റെ മുഖത്തെ പരിഭ്രമം കണ്ട് കിച്ചു ചോദിച്ചു .

ഞാൻ കിച്ചുവിനോട് ഇന്നലെ ബീച്ചിൽ വച്ച് നടന്ന കാര്യങ്ങൾ പറഞ്ഞു.

” ചേട്ടാ എനിക്ക് എന്തോ ഒരു പേടി തോന്നുന്നു . ചേട്ടൻ പാർവ്വതി ചേച്ചിയുടെ വീട് വരെ ഒന്ന് പോയി നോക്ക് …… ”

” മ് ….. ”

കിച്ചു പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നി . ഞാൻ വേഗം ഡ്രെസ് മാറി റെഡി ആയതും കട്ടിലിൽ കിടന്ന എന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി . എടുത്ത് നോക്കിയപ്പോൾ പരിചയം ഇല്ലാത്ത ഒരു നമ്പർ ആണ് . ഞാൻ കോൾ എടുത്തു .

“ഹലോ …. അരാണ് ? ”

ഫോണിന്റെ മറുവശത്ത് നിന്ന് ഒരു കരച്ചിലാണ് ഞാൻ കേട്ടത് ……

” പാറു ….. പാറൂ …. എന്തിനാ കരയുന്നേ …. ”

ആ ശബ്ദം പാറുവിന്റേത് ആണെന്ന് മനസ്സിലാക്കിയ ഞാൻ ചോദിച്ചു.

” ഏട്ടാ…… അയാൾ എന്നെ തല്ലി ……. ”

അവൾ അതും പറഞ്ഞതും കരച്ചിലിന്റെ തീവ്രത ഒന്നു കൂടി കൂടി …..

” പാറു എന്താ ഉണ്ടായത് തെളിച്ച് പറ ”

” ഏട്ടൻ ആരാണ് എന്താണ് നമ്മൾ തമ്മിൽ എന്നൊക്കെ എന്നോട് ചോദിച്ചു. നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് ഞാൻ പറഞ്ഞു …. അയാൾ ഏട്ടനെ മറക്കണം എന്ന് പറഞ്ഞു . ഞാൻ പറ്റില്ല എന്നു പറഞ്ഞു . അതിന് എന്നെ തല്ലി എന്റെ ഫോൺ എറിഞ്ഞ് പൊട്ടിച്ച ശേഷം എന്നെ എന്റെ റൂമിൽ അടച്ചിട്ടു . ഞാൻ ഇപ്പോൾ ഇവിടെ ജോലിക്ക് നിൽക്കുന്ന ആന്റിയുടെ ഫോണിൽ നിന്നാ വിളിക്കുന്നത് . കുറച്ച് മുൻപ് അയാൾ വന്ന് പറഞ്ഞു നാളെ അയാളുടെ ഏതോ ബിസിനസ് പാട്ണറുടെ മകനുമായി എന്റെ വിവാഹം നിശ്ചയിക്കാൻ പോകുകയാണ് എതിർത്താൻ എന്നെ വെറുതെ വിടില്ല എന്ന് … ”

പാറു അത് പറഞ്ഞ് വീണ്ടും കരയാൻ തുടങ്ങി .

“പാറൂ ….. താൻ കരയാതെ …. ”

ഞാൻ അതും പറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു . ഞാൻ ഒരു നിമിഷം ആലോചിച്ചു.

” പാറു ഞാൻ വന്ന് വിളിച്ചാൽ താൻ ഇറങ്ങി വരുമോ …… ?”

എന്റെ ആ ചോദ്യം കേട്ടതും അവളുടെ കരച്ചിൽ പെട്ടെന്ന് നിന്നു .

“വരാം….. വരാം…. ”

83 Comments

  1. Kathirikkunu njan adutha partinu ayyi
    Enthegilum update ayyo

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  2. Vichu ബ്രോ next part എന്ന് വരും. ??

    ട്വിസ്റ്റ്‌ എന്താന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണേ….. ??

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  3. ഈ പാർട്ട് വായിച്ചിട്ടില്ല.. exam ആയിരുന്നു.. ചുമ്മാ കൗതുകത്തിനു ലാസ്റ്റ് പേജ് നോക്കിയപ്പോൾ നല്ല ഒരു ട്വിസ്റ്റ് കണ്ടു.. അതുകൊണ്ട് അടുത്ത ഭാഗം വന്നിട്ടു വായിച്ചോളാം.. അല്ലേൽ ടെന്ഷന് അടിച്ചു ചാവും.. അതുകൊണ്ടാണ് ട്ടോ??
    സ്നേഹം മാത്രം.. അടുത്ത പാർട്ട് വേഗം തരണേ???

    1. ഖുറേഷി അബ്രഹാം

      അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

      1. Reply
        ഖുറേഷി അബ്രഹാംഖുറേഷി അബ്രഹാംNovember 19, 2020 at 6:34 pm Edit
        അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

        അതെ സഹോ ഒരു ട്വിസ്റ്റ് ഉണ്ട് .???

    2. മതി സഹോ ….. ചുമ്മാ ടെൻഷൻ അടിക്കണ്ട ….????

  4. കഥ വന്ന് എന്ന് തന്നെ വായിച്ചിരുന്നു എന്ന് കമൻ്റ് ഇടാൻ സാധിച്ചില്ല..

    പാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു….

    അവർ വീണ്ടും ഒന്നവും എന്ന പ്രതീക്ഷയോടെ….

    ♥️♥️♥️♥️♥️

    1. പാപ്പൻ സഹോ വളരെ നന്ദി . അധികം വൈകാതെ അടുത്ത പാർട്ടുമായി വരാം????

  5. ബ്രോ വളരെ നന്നായിട്ടുണ്ട്

  6. കൺസിസ്സ്റ്റെൻസിയുടെ കാര്യത്തിൽ നിങ്ങള് പുലിയാണു ബ്രോ, എന്നാ പറയണ്ടേ, ഇതുവരെ ഒരു നെഗറ്റീവ് നിങ്ങടെ കഥകളിൽ ഞാൻ ചുരുക്കം മാത്രേ കണ്ടിട്ടുള്ളു, അതും അപൂർവം ആയി വരുന്ന ചിലയിടത്തെ സ്പീഡ്, അതു എല്ലാ കഥകളിലും അല്ല കേട്ടോ, ഏതോ ഒരെണ്ണത്തിൽ എന്തോ ആണ്, ബാക്കി എല്ലാം ഒരു രക്ഷേം ഇല്ല… ??

    ഇതും അതുപോലെ തന്നെ, മനോഹരം, ഫ്ലോ, ഫീൽ, എല്ലാം ഹെവി ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വളരെ നന്ദി രാഹുൽ സഹോ ….. അധികം വൈകാതെ അടുത്ത പാർട്ടും ആയി വരാം ????

  7. നന്നായിട്ടുണ്ട് bro… lag ഒട്ടുമില്ല.. ?

  8. Macha poli?❤️
    Ante kadha vayicha pnne theernadh ariyilla
    Paru?
    Nxt partin kathirikkunnu
    Snehathode…..❤️

  9. ꧁༺ജിന്ന്༻꧂

    എന്റെ മോനെ പൊളി❤️.അടുത്ത ഭാഗം ഇനി 10 ദിവസം കഴിഞ്ഞു കാണാം.

  10. Broyude കഥക്ക് എൻ്റെ ആദ്യത്തെ comment ആണ്.broyude എല്ലാ കഥകളും വായിച്ചിട്ടുണ്ട് .എല്ലാം ഒന്നിനൊന്ന് മെച്ചം.ഒട്ടും lag അടിപ്പിക്കാതെ ulla broyude എഴുത്ത് ഒത്തിരി ഇഷ്ടം
    ഈ കഥയും സൂപ്പർ.ലാസ്റ്റ് twist ഇഷ്ടപ്പെട്ടു.വെയിറ്റിംഗ് for climax part
    ❤️❤️❤️❤️❤️

    1. വളരെ നന്ദി സഹോ ❤️❤️❤️. ഒരു പുതിയ സുഹൃത്തിനെ കൂടി കിട്ടി ??? വളരെ സന്തോഷം .

      1. സന്തോഷം. സുഹൃത്താക്കിയതിൽ
        ???❤️❤️❤️

Comments are closed.