?സ്നേഹ തീരം 4? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 582

മെനിഞ്ഞാന്ന് കാറ് കേടയി കിടന്ന സമയം എന്നെ വിളിച്ചപ്പോൾ അവൾ പറഞ്ഞതു കൊണ്ടാ ഞാൻ അങ്ങനെ പേടിച്ചത് പോലെ അഭിനയിച്ചതൊക്കെ … പിന്നെ അവൾ ഒന്നും നിന്നോട് പറയരുത് എന്ന് പറഞ്ഞിരുന്നു . പക്ഷെ ഇതൊന്നും എന്റെ മനസ്സിൽ നിൽക്കത്തില്ല അതാ ഞാൻ നിന്നോട് പറഞ്ഞ് പോയത് .. മ് എന്താ മോന്റെ തീരുമാനം എന്റെ പെങ്ങളെ ചതിച്ചാൽ നിന്നെ ഞാൻ തന്നെ ചവട്ടി കൂട്ടും ….. ”

ചേട്ടായി അത് പറഞ്ഞതും ചേട്ടായിയും ഞാനും ഒരുമിച്ച് ചിരിച്ചു.

” അവള് പാവമാടാ കരയിപ്പിക്കരുത് .. ജീവിതത്തിൽ ഒരുപാട് കരഞ്ഞതാ അവൾ . ഇനി ആ കണ്ണ് നിറയാൻ നീ സമ്മതിരുത് .”

ചേട്ടായി എന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു .

” ശരി ചേട്ടായി കരയിപ്പിക്കില്ല , പാറുവിനെ ഞാൻ നോക്കിക്കോളാം ….. ”

ചേട്ടായി പറഞ്ഞ എല്ലാ വാക്കുകളും കേട്ട എന്റെ മനസ്സിൽ നിന്ന് തന്നെ ആ വാക്കുകൾ അറിയാതെ പുറത്ത് വന്നു.

” മ് നീ വിട്ടോ ….. ഉച്ചയ്ക്ക് ശേഷം നിനക്ക് ലീവാ … കാരണം പിന്നീട് പിടികിട്ടിക്കോളും
പൊയ്ക്കോ….. ”

ചേട്ടായി ഒരു കള്ള ചിരിയോടെ എന്നോട് പറഞ്ഞു.
ചേട്ടായിയോട് കാരണം ചേദിച്ചിട്ട് കാര്യം ഇല്ല എന്ന് എനിക്ക് മനസ്സിലായി ….. ഞാൻ എണീറ്റ് പുറത്തേക്ക് നടന്നു.

‘എനിക്കെന്തിനാ ഇന്ന് ഉച്ചയ്ക്ക് ശേഷം ലീവ് ….. ആ …. എന്തോ ….. അപ്പൊ അവൾക്ക് എന്നെ ഇഷ്ടമാണ് ഓ …….. യെസ് .’

ഞാനതും വിജാരിച്ച് യുദ്ധം ജയിച്ച് ലോകം കീഴടക്കിയ യോദ്ധാവിനെപ്പോലെ ബൈക്കുമായി ഗ്യാരേജിന് പുറത്തേക്ക് ഇറങ്ങി . അടുത്തുള്ള ഒരു ചെറിയ ഹോട്ടലിന്റെ പുറത്ത് ബുള്ളറ്റ് വച്ച് അവിടെ നിന്ന് ഒരു ഊണും കഴിച്ച് ഞാൻ ഹോട്ടലിന്റെ പുറത്തേക്കിറങ്ങിയപ്പോഴേക്കും പോക്കറ്റിൽ കിടന്ന എന്റെ ഫോൺ ശബ്ദിച്ചു .

ഫോണിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞ് നിൽക്കുന്നത് ‘ പാറു ‘ എന്ന പേരായിരുന്നു.. ഒരു നിമിഷം ഞാൻ സന്തോഷം കൊണ്ട് നിശ്ചലനായിപ്പോയി .
ഞാൻ വേഗം കോൾ എടുത്തു..

” ഹലോ….. ആരാണ് ? ”

ഞാൻ വെറുതെ ഒന്ന് പറ്റിക്കാൻ വേണ്ടി ചോദിച്ചു .

” ഞാൻ പാറുവാണ് പാർവ്വതി , വിഷ്ണു ഗ്യാരേജിൽ നിന്ന് ഇറങ്ങിയോ … ? ”

അവളുടെ മധുരമൂറുന്ന ശബ്ദത്താൽ അവൾ പതിയെ ചോദിച്ചു.

‘ അപ്പൊ പാറുവാണ് എനിക്ക് ഇന്നും ലീവ് വാങ്ങി തന്നത് . ‘

ഞാനതും മനസ്സിൽ വിജാരിച്ച് അവളെ ഒന്ന് കുഴപ്പിക്കാനായി പറഞ്ഞു തുടങ്ങി .

” ഇല്ല പാറു ഞാൻ ഇറങ്ങീല … ഞാൻ ഇറങ്ങാൻ വൈകിട്ടാകും എന്തേ …..? ”

എന്റെ മനസ്സിൽ വന്ന ചിരി അടക്കി കൊണ്ട് ഞാൻ പറഞ്ഞു .

” അപ്പൊ അജിൻ ചേട്ടൻ ഒന്നും പറഞ്ഞില്ലേ … ലീവിന്റെ കാര്യം …. ”

അവൾ ഒരു സംശയത്തോടെ എന്നോട് ചോദിച്ചു .

83 Comments

  1. Kathirikkunu njan adutha partinu ayyi
    Enthegilum update ayyo

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  2. Vichu ബ്രോ next part എന്ന് വരും. ??

    ട്വിസ്റ്റ്‌ എന്താന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണേ….. ??

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  3. ഈ പാർട്ട് വായിച്ചിട്ടില്ല.. exam ആയിരുന്നു.. ചുമ്മാ കൗതുകത്തിനു ലാസ്റ്റ് പേജ് നോക്കിയപ്പോൾ നല്ല ഒരു ട്വിസ്റ്റ് കണ്ടു.. അതുകൊണ്ട് അടുത്ത ഭാഗം വന്നിട്ടു വായിച്ചോളാം.. അല്ലേൽ ടെന്ഷന് അടിച്ചു ചാവും.. അതുകൊണ്ടാണ് ട്ടോ??
    സ്നേഹം മാത്രം.. അടുത്ത പാർട്ട് വേഗം തരണേ???

    1. ഖുറേഷി അബ്രഹാം

      അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

      1. Reply
        ഖുറേഷി അബ്രഹാംഖുറേഷി അബ്രഹാംNovember 19, 2020 at 6:34 pm Edit
        അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

        അതെ സഹോ ഒരു ട്വിസ്റ്റ് ഉണ്ട് .???

    2. മതി സഹോ ….. ചുമ്മാ ടെൻഷൻ അടിക്കണ്ട ….????

  4. കഥ വന്ന് എന്ന് തന്നെ വായിച്ചിരുന്നു എന്ന് കമൻ്റ് ഇടാൻ സാധിച്ചില്ല..

    പാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു….

    അവർ വീണ്ടും ഒന്നവും എന്ന പ്രതീക്ഷയോടെ….

    ♥️♥️♥️♥️♥️

    1. പാപ്പൻ സഹോ വളരെ നന്ദി . അധികം വൈകാതെ അടുത്ത പാർട്ടുമായി വരാം????

  5. ബ്രോ വളരെ നന്നായിട്ടുണ്ട്

  6. കൺസിസ്സ്റ്റെൻസിയുടെ കാര്യത്തിൽ നിങ്ങള് പുലിയാണു ബ്രോ, എന്നാ പറയണ്ടേ, ഇതുവരെ ഒരു നെഗറ്റീവ് നിങ്ങടെ കഥകളിൽ ഞാൻ ചുരുക്കം മാത്രേ കണ്ടിട്ടുള്ളു, അതും അപൂർവം ആയി വരുന്ന ചിലയിടത്തെ സ്പീഡ്, അതു എല്ലാ കഥകളിലും അല്ല കേട്ടോ, ഏതോ ഒരെണ്ണത്തിൽ എന്തോ ആണ്, ബാക്കി എല്ലാം ഒരു രക്ഷേം ഇല്ല… ??

    ഇതും അതുപോലെ തന്നെ, മനോഹരം, ഫ്ലോ, ഫീൽ, എല്ലാം ഹെവി ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വളരെ നന്ദി രാഹുൽ സഹോ ….. അധികം വൈകാതെ അടുത്ത പാർട്ടും ആയി വരാം ????

  7. നന്നായിട്ടുണ്ട് bro… lag ഒട്ടുമില്ല.. ?

  8. Macha poli?❤️
    Ante kadha vayicha pnne theernadh ariyilla
    Paru?
    Nxt partin kathirikkunnu
    Snehathode…..❤️

  9. ꧁༺ജിന്ന്༻꧂

    എന്റെ മോനെ പൊളി❤️.അടുത്ത ഭാഗം ഇനി 10 ദിവസം കഴിഞ്ഞു കാണാം.

  10. Broyude കഥക്ക് എൻ്റെ ആദ്യത്തെ comment ആണ്.broyude എല്ലാ കഥകളും വായിച്ചിട്ടുണ്ട് .എല്ലാം ഒന്നിനൊന്ന് മെച്ചം.ഒട്ടും lag അടിപ്പിക്കാതെ ulla broyude എഴുത്ത് ഒത്തിരി ഇഷ്ടം
    ഈ കഥയും സൂപ്പർ.ലാസ്റ്റ് twist ഇഷ്ടപ്പെട്ടു.വെയിറ്റിംഗ് for climax part
    ❤️❤️❤️❤️❤️

    1. വളരെ നന്ദി സഹോ ❤️❤️❤️. ഒരു പുതിയ സുഹൃത്തിനെ കൂടി കിട്ടി ??? വളരെ സന്തോഷം .

      1. സന്തോഷം. സുഹൃത്താക്കിയതിൽ
        ???❤️❤️❤️

Comments are closed.