?സ്നേഹ തീരം 4? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 582

ഞാൻ പാറുവിന്റെ മുത്തേക്ക് നോക്കി ചോദിച്ചു

” അതിന് ഞാൻ കാണണം എന്ന് പറഞ്ഞില്ലല്ലോ….. ”

പാറു എന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി ദൂരത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.

” പിന്നെ എനിക്ക് ഉച്ചയ്ക്ക് ശേഷം ലീവ് വാങ്ങി തന്നത് എന്തിനാ ? പിന്നെ താൻ എന്നെ ഫോണിൽ വിളിച്ചത് എന്തിനാ ? ….. അപ്പൊ ശരി ഞാൻ എന്തിനാ വെറുതെ ഇവിടെ ഇരിക്കുന്നേ ഞാൻ വീട്ടിലേക്ക് പോകുവാ ബൈ .. ”

ഞാനതും പറഞ്ഞ് എണീക്കാൻ തുനിഞ്ഞു

” അയ്യോ പോവല്ലെ … എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് . ”

ഒരു പുഞ്ചിരിയോടെ പാറു അത് പറഞ്ഞപ്പോൾ ഞാൻ വീണ്ടും അവിടെ ഇരുന്നു .

” മ് പറ എന്താ കാര്യം …. ”

ഞാൻ പാറുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു

” അത് …. അത് …… ”

പാറു ഒരു നാണം കലർന്ന പുഞ്ചിരിയോടെ പറയാനായി ഒരുങ്ങി പക്ഷെ അവൾ പറയാതെ വിക്കി വിക്കി സംസാരിക്കുന്നതാണ് ഞാൻ കണ്ടത് .

” എന്താടോ ഒരു സ്റ്റാർട്ടിങ് പ്രോബ്ളം … എന്നാൽ തനിക്ക് പറയാനുള്ളത് ഞാൻ അങ്ങോട്ട് പറയട്ടെ ….. ”

ഞാനത് പറഞ്ഞപ്പോൾ ഒരു ആകാംഷയോടെ അവൾ എന്നെ നോക്കി .

” നാളെ സൺഡേ ആണ് അതു കൊണ്ട് എവിടെയെങ്കിലും കറങ്ങാൻ കൊണ്ടുപോകണം അതല്ലേ …. ”

ഞാൻ ഒരു ചിരിയോടെ പറഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി . അവളുടെ മുഖത്തെ ചിരി മാറി അല്പം ദേഷ്യഭാവം നിരാശയും വന്നു താൻ പ്രതീക്ഷിച്ചതല്ലല്ലോ പറഞ്ഞത് എന്ന് ഓർത്ത് .

” അതല്ല …. ”

പ്രതീക്ഷിച്ചത് കേൾക്കാൻ കഴിയാത്ത ഒരു പരിഭവത്തോടെ അവൾ പറഞ്ഞു .

” ഒക്കെ …. താൻ പറ ”

” അത് ….. ”

വീണ്ടും അവൾ വാക്കുകൾ തപ്പി തടയാൻ തുടങ്ങി . ഞാനവളുടെ ഇടതുതുകൈ എന്റെ വലതു കൈക്കുള്ളിൽ ആക്കി കോർത്ത് പിടിച്ചു.

” ‘ ഐ ലവ് യു ‘ ഈ മൂന്ന് വാക്ക് പറയാൻ അല്ലേ താൻ കുറേ നേരമായി പെടാപ്പാട്പെടുന്നത് .

ഞാനത് പറഞ്ഞ് അവളെ നോക്കിയതും സന്തോഷും നാണവും കൊണ്ട് ഒരൽഭുതത്തോടെ എന്നെ നോക്കുകയാണ് അവൾ .

” അജിൻ ചേട്ടൻ എല്ലാം എന്റോടെ പറഞ്ഞു . ”

അതുകൂടെപറഞ്ഞതും അവളുടെ കണ്ണുകൾ ഒന്നുകൂടെ വിടർന്നു , പതിയെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു .

” എന്തിനാ പാറു കണ്ണ് നിറഞ്ഞത് …. ”

” അത് … എന്നെ ഏട്ടന് ഇഷ്ടമാകുമോ എന്ന് പേടിച്ച് അതിനുള്ള അർഹത എനിക്ക് ഉണ്ടോ എന്ന് …. ”

പാറു അത് പറഞ്ഞപ്പോൾ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു .

” പാറു … ഇത് ഞാൻ തന്നോട് പറയേണ്ട വാക്കുകളല്ലേ എനിക്കല്ലേ അർഹത ഇല്ലാത്തത് ഇങ്ങനെ ഒരു സുന്ദരി കുട്ടിയെ പ്രേമിക്കാൻ …. പിന്നെ ആ ഏട്ടാ…. എന്നുള്ള വിളി എനിക്ക് ഇഷ്ടപ്പെട്ടു കേട്ടോ… ”

83 Comments

  1. Kathirikkunu njan adutha partinu ayyi
    Enthegilum update ayyo

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  2. Vichu ബ്രോ next part എന്ന് വരും. ??

    ട്വിസ്റ്റ്‌ എന്താന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണേ….. ??

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  3. ഈ പാർട്ട് വായിച്ചിട്ടില്ല.. exam ആയിരുന്നു.. ചുമ്മാ കൗതുകത്തിനു ലാസ്റ്റ് പേജ് നോക്കിയപ്പോൾ നല്ല ഒരു ട്വിസ്റ്റ് കണ്ടു.. അതുകൊണ്ട് അടുത്ത ഭാഗം വന്നിട്ടു വായിച്ചോളാം.. അല്ലേൽ ടെന്ഷന് അടിച്ചു ചാവും.. അതുകൊണ്ടാണ് ട്ടോ??
    സ്നേഹം മാത്രം.. അടുത്ത പാർട്ട് വേഗം തരണേ???

    1. ഖുറേഷി അബ്രഹാം

      അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

      1. Reply
        ഖുറേഷി അബ്രഹാംഖുറേഷി അബ്രഹാംNovember 19, 2020 at 6:34 pm Edit
        അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

        അതെ സഹോ ഒരു ട്വിസ്റ്റ് ഉണ്ട് .???

    2. മതി സഹോ ….. ചുമ്മാ ടെൻഷൻ അടിക്കണ്ട ….????

  4. കഥ വന്ന് എന്ന് തന്നെ വായിച്ചിരുന്നു എന്ന് കമൻ്റ് ഇടാൻ സാധിച്ചില്ല..

    പാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു….

    അവർ വീണ്ടും ഒന്നവും എന്ന പ്രതീക്ഷയോടെ….

    ♥️♥️♥️♥️♥️

    1. പാപ്പൻ സഹോ വളരെ നന്ദി . അധികം വൈകാതെ അടുത്ത പാർട്ടുമായി വരാം????

  5. ബ്രോ വളരെ നന്നായിട്ടുണ്ട്

  6. കൺസിസ്സ്റ്റെൻസിയുടെ കാര്യത്തിൽ നിങ്ങള് പുലിയാണു ബ്രോ, എന്നാ പറയണ്ടേ, ഇതുവരെ ഒരു നെഗറ്റീവ് നിങ്ങടെ കഥകളിൽ ഞാൻ ചുരുക്കം മാത്രേ കണ്ടിട്ടുള്ളു, അതും അപൂർവം ആയി വരുന്ന ചിലയിടത്തെ സ്പീഡ്, അതു എല്ലാ കഥകളിലും അല്ല കേട്ടോ, ഏതോ ഒരെണ്ണത്തിൽ എന്തോ ആണ്, ബാക്കി എല്ലാം ഒരു രക്ഷേം ഇല്ല… ??

    ഇതും അതുപോലെ തന്നെ, മനോഹരം, ഫ്ലോ, ഫീൽ, എല്ലാം ഹെവി ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വളരെ നന്ദി രാഹുൽ സഹോ ….. അധികം വൈകാതെ അടുത്ത പാർട്ടും ആയി വരാം ????

  7. നന്നായിട്ടുണ്ട് bro… lag ഒട്ടുമില്ല.. ?

  8. Macha poli?❤️
    Ante kadha vayicha pnne theernadh ariyilla
    Paru?
    Nxt partin kathirikkunnu
    Snehathode…..❤️

  9. ꧁༺ജിന്ന്༻꧂

    എന്റെ മോനെ പൊളി❤️.അടുത്ത ഭാഗം ഇനി 10 ദിവസം കഴിഞ്ഞു കാണാം.

  10. Broyude കഥക്ക് എൻ്റെ ആദ്യത്തെ comment ആണ്.broyude എല്ലാ കഥകളും വായിച്ചിട്ടുണ്ട് .എല്ലാം ഒന്നിനൊന്ന് മെച്ചം.ഒട്ടും lag അടിപ്പിക്കാതെ ulla broyude എഴുത്ത് ഒത്തിരി ഇഷ്ടം
    ഈ കഥയും സൂപ്പർ.ലാസ്റ്റ് twist ഇഷ്ടപ്പെട്ടു.വെയിറ്റിംഗ് for climax part
    ❤️❤️❤️❤️❤️

    1. വളരെ നന്ദി സഹോ ❤️❤️❤️. ഒരു പുതിയ സുഹൃത്തിനെ കൂടി കിട്ടി ??? വളരെ സന്തോഷം .

      1. സന്തോഷം. സുഹൃത്താക്കിയതിൽ
        ???❤️❤️❤️

Comments are closed.