?സ്നേഹ തീരം 4? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 582

‘ ദേ …. പാർവ്വതി ചേച്ചി ഒരു ബുള്ളറ്റിന്റെ പുറകിൽ ഇരുന്ന് പോണു …. ‘

എന്ന് . എന്നും ബെൻസിൽ കോളേജിൽ വരുന്ന ആള് ബുള്ളറ്റിന്റെ പുറകിൽ ഇരുന്ന് പോകുന്നു എന്ന് കേട്ടപ്പോൾ അത് കാണാൻ വേണ്ടി ഞാൻ ഒന്ന് റോഡിലേക്ക് നോക്കിയതാ … നോക്കിയപ്പോൾ പരിചയം ഉള്ള ബുള്ളറ്റും ഓടിക്കുന്നത് എന്റെ പുന്നാരചേട്ടനും പുറകിൽ പാർവ്വതി ചേച്ചിയും . പെട്ടെന്ന് കണ്ടപ്പോൾ എന്റെ കിളി അങ്ങ് പോയി …
പിന്നെ ആ ചേച്ചീടെ കൈ ഏട്ടന്റെ തോളിൽ ആയിരുന്നല്ലോ കെമസ്ട്രി വർക്ക് ആയി തുടങ്ങിയോ …. ”

ചെറിയ ഒരു പുഞ്ചിരിയോടെ കിച്ചു എന്നോട് ചോദിച്ചു.

” എന്തോന്ന് കെമസ്ട്രി…. ”

പെട്ടെന്ന് കാര്യം പിടികിട്ടാത്തതുകൊണ്ട് ഞാൻ അവളോട് ചോദിച്ചു.

” ഓ….. ഒന്നും അറിയാത്ത ഇള്ള കുഞ്ഞ്…. ചേട്ടാ പ്രേമത്തിന്റെ കെമസ്ട്രീ….. ”

” ദേ … കിച്ചു …. മിണ്ടാതിരുന്നേ …. എനിക്ക് അങ്ങനെ ഒന്നും ഇല്ല….. ”

ഞാൻ ബഡ്ഡിൽ നിന്ന് എണീറ്റ് പെട്ടെന്ന് മുഖം തിരിച്ച് കൊണ്ട് പറഞ്ഞു.

” ഞാൻ വിശ്വസിക്കണം ഈ പച്ച കള്ളം അല്ലേ എട്ടാ…… എനിക്ക് എന്റെ ഏട്ടനെ അറിഞ്ഞൂടെ . ഏട്ടന്റെ മുഖം കണ്ടാൽ അറിയാല്ലോ പറഞ്ഞത് കള്ളമാണ് എന്ന് .
ഒരു പെണ്ണിന്റെയും മുഖത്ത് പോലും നോക്കാത്ത എന്റെ സൽസ്വഭാവിയായ ചേട്ടൻ പാർവ്വതി ചേച്ചിയെ ബുള്ളറ്റിൽ കയറ്റിയതും ഒരു ദിവസം മുഴുവൻ കറങ്ങാൻ കൊണ്ടു പോയതും പിന്നെ പുണ്യം കിട്ടാൻ വേണ്ടീട്ടല്ലേ…..”

കിച്ചു എന്റെ മുൻപിൽ വന്ന് നിന്ന് പറഞ്ഞ ശേഷം എന്നെ ഒരു കള്ള ചിരിയോടെ നോക്കുകയാണ് .

” അത് കിച്ചു ……..”

” ഏട്ടൻ കിടന്ന് തപ്പി തടയണ്ട ….. എനിക്കും ആ ചേച്ചിയെ ഒരു പാട് ഇഷ്ടമാ … നിങ്ങൾ രണ്ട് പേരും നല്ല മാച്ചാ … ഏട്ടൻ പേടിക്കണ്ട ഞാൻ ആരോടും ഒന്നും പറയില്ല … ഏട്ടൻ പറഞ്ഞത് വച്ച് നോക്കുമ്പോ… ചേച്ചിക്കും ചേട്ടനെ ഒരുപാട് ഇഷ്ടം ആണെന്ന് തോന്നുന്നു … അതുകൊണ്ടല്ലേ ബീച്ചിൽ വച്ച് കെട്ടിപ്പിടിച്ചത് …. മ് നടക്കട്ടെ….. പിന്നെ എനിക്കും ഇതുപോലെ ആവശ്യം വന്നാൽ സഹായിച്ചില്ലേൽ ചേട്ടൻ വിവരം അറിയും…”

” എടീ നിന്നെ ….. ”

ഞാനതും പറഞ്ഞ് കൈ ഓങ്ങിയതും അവൾ റൂമിന് പുറത്തേക്ക് ഓടി ….

അവളുടെ ഓട്ടം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് . അല്ലെങ്കിൽ എല്ലാ കാര്യത്തിനും എനിക്കിട്ട് പാര വയ്ക്കുന്ന എന്റെ പുന്നാര അനുജത്തിയ്ക്ക് ഇത് എന്ത് പറ്റി എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ച് നിന്നു . അപ്പൊ പാറു പഠിക്കുന്നതും കിച്ചു പഠിക്കുന്നതും ഒരേ കോളേജിൽ …. പാറുവിനോട് ഇന്ന് ഏത് കോളേജിൽ പഠിക്കുന്നു എന്ന് കൂടി ചോദിക്കേണ്ടതായിരുന്നു ….

ഞാനങ്ങനെ ഓരോന്നും ആലോചിച്ച് ഇരുന്നപ്പോഴേക്കും താഴെ നിന്ന് അമ്മയുടെ വിളി വന്നു …

” വിഷ്ണൂ…. വാ അത്താഴം കഴിക്കാം …… ”

ഞാനങ്ങനെ അത്താഴം ഒക്കെ വീട്ട്കാരോടൊപ്പം ഒരുമിച്ച് ഇരുന്ന് കഴിച്ച് വേഗം മുറിയിലേക്ക് പോന്നു . കട്ടിലിൽ കയറി കിടന്ന് ഓരോന്ന് ആലോചിച്ച് കൂട്ടി…

‘കിച്ചു പറഞ്ഞതു പോലെ പാറുവിന് എന്നോട് എന്തെങ്കിലും കാണുമോ…. അതോ വെറും ഒരു ഫ്രെണ്ടായിട്ടായിരിക്കുമോ കാണുന്നത് …..

83 Comments

  1. Kathirikkunu njan adutha partinu ayyi
    Enthegilum update ayyo

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  2. Vichu ബ്രോ next part എന്ന് വരും. ??

    ട്വിസ്റ്റ്‌ എന്താന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണേ….. ??

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  3. ഈ പാർട്ട് വായിച്ചിട്ടില്ല.. exam ആയിരുന്നു.. ചുമ്മാ കൗതുകത്തിനു ലാസ്റ്റ് പേജ് നോക്കിയപ്പോൾ നല്ല ഒരു ട്വിസ്റ്റ് കണ്ടു.. അതുകൊണ്ട് അടുത്ത ഭാഗം വന്നിട്ടു വായിച്ചോളാം.. അല്ലേൽ ടെന്ഷന് അടിച്ചു ചാവും.. അതുകൊണ്ടാണ് ട്ടോ??
    സ്നേഹം മാത്രം.. അടുത്ത പാർട്ട് വേഗം തരണേ???

    1. ഖുറേഷി അബ്രഹാം

      അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

      1. Reply
        ഖുറേഷി അബ്രഹാംഖുറേഷി അബ്രഹാംNovember 19, 2020 at 6:34 pm Edit
        അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

        അതെ സഹോ ഒരു ട്വിസ്റ്റ് ഉണ്ട് .???

    2. മതി സഹോ ….. ചുമ്മാ ടെൻഷൻ അടിക്കണ്ട ….????

  4. കഥ വന്ന് എന്ന് തന്നെ വായിച്ചിരുന്നു എന്ന് കമൻ്റ് ഇടാൻ സാധിച്ചില്ല..

    പാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു….

    അവർ വീണ്ടും ഒന്നവും എന്ന പ്രതീക്ഷയോടെ….

    ♥️♥️♥️♥️♥️

    1. പാപ്പൻ സഹോ വളരെ നന്ദി . അധികം വൈകാതെ അടുത്ത പാർട്ടുമായി വരാം????

  5. ബ്രോ വളരെ നന്നായിട്ടുണ്ട്

  6. കൺസിസ്സ്റ്റെൻസിയുടെ കാര്യത്തിൽ നിങ്ങള് പുലിയാണു ബ്രോ, എന്നാ പറയണ്ടേ, ഇതുവരെ ഒരു നെഗറ്റീവ് നിങ്ങടെ കഥകളിൽ ഞാൻ ചുരുക്കം മാത്രേ കണ്ടിട്ടുള്ളു, അതും അപൂർവം ആയി വരുന്ന ചിലയിടത്തെ സ്പീഡ്, അതു എല്ലാ കഥകളിലും അല്ല കേട്ടോ, ഏതോ ഒരെണ്ണത്തിൽ എന്തോ ആണ്, ബാക്കി എല്ലാം ഒരു രക്ഷേം ഇല്ല… ??

    ഇതും അതുപോലെ തന്നെ, മനോഹരം, ഫ്ലോ, ഫീൽ, എല്ലാം ഹെവി ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വളരെ നന്ദി രാഹുൽ സഹോ ….. അധികം വൈകാതെ അടുത്ത പാർട്ടും ആയി വരാം ????

  7. നന്നായിട്ടുണ്ട് bro… lag ഒട്ടുമില്ല.. ?

  8. Macha poli?❤️
    Ante kadha vayicha pnne theernadh ariyilla
    Paru?
    Nxt partin kathirikkunnu
    Snehathode…..❤️

  9. ꧁༺ജിന്ന്༻꧂

    എന്റെ മോനെ പൊളി❤️.അടുത്ത ഭാഗം ഇനി 10 ദിവസം കഴിഞ്ഞു കാണാം.

  10. Broyude കഥക്ക് എൻ്റെ ആദ്യത്തെ comment ആണ്.broyude എല്ലാ കഥകളും വായിച്ചിട്ടുണ്ട് .എല്ലാം ഒന്നിനൊന്ന് മെച്ചം.ഒട്ടും lag അടിപ്പിക്കാതെ ulla broyude എഴുത്ത് ഒത്തിരി ഇഷ്ടം
    ഈ കഥയും സൂപ്പർ.ലാസ്റ്റ് twist ഇഷ്ടപ്പെട്ടു.വെയിറ്റിംഗ് for climax part
    ❤️❤️❤️❤️❤️

    1. വളരെ നന്ദി സഹോ ❤️❤️❤️. ഒരു പുതിയ സുഹൃത്തിനെ കൂടി കിട്ടി ??? വളരെ സന്തോഷം .

      1. സന്തോഷം. സുഹൃത്താക്കിയതിൽ
        ???❤️❤️❤️

Comments are closed.