??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

 

“അയാൾ തെറ്റുകരൻ ആണെന്ന് തോന്നുന്നുണ്ടോ”

 

“തെളിവുകളും സാക്ഷികളും ഒക്കെ അവനു എതിരായിരുന്നു.ഒരു ന്യായധിപന്റെ ധർമം ഞാൻ നിർവഹിച്ചപ്പോ എനിക്ക് മകനെ നഷ്ടമായി”

 

“സർ ന്യായാധിപന്റെ ധർമ്മം ഇക്കാലത്തും നിർവഹിക്കുന്ന താങ്കളെ എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. ശെരിക്കും ഇതൊരു കലിയുഗം തന്നെയാണ്. ഇവിടെ നീതിക്ക് ഇപ്പൊ സ്ഥാനമില്ല. സത്യത്തിനു വിലയില്ല. രാഷ്ട്രീയവും മീഡിയയും ഒരു എല്ലിൻ കഷ്‌ണത്തിന്റെ രണ്ടറ്റം ഉറുഞ്ചി ജീവിക്കുന്ന നായ്ക്കൾ. അവർ പടച്ചു വിടുന്ന കള്ളങ്ങൾ വിശ്വസിച്ചു ജന്മം പാഴാക്കുന്ന കൊറേ മനുഷ്യ ജന്മങ്ങൾ. താങ്കൾ അറിയാത്ത ചിലതും ഉണ്ടാകും. ഞാൻ താങ്കളെ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല. ഒരു വട്ടമെങ്കിലും മകനോട് ഒന്നു മനസ്സ് തുറന്നു സംസാരിച്ചിരുന്നു എങ്കിൽ താങ്കൾക്ക് ഇപ്പോഴിങ്ങനെ ഉരുകി ഒലിക്കേണ്ടി വരില്ലായിരുന്നു.”

 

“ശെരിയാണ്. ആ കുറ്റബോധം ഒരുപാട് നാൾ എന്നെ അലട്ടി കൊണ്ടിരിക്കുന്നു. ഇപ്പോൾ ഈ യാത്ര തന്നെ മനസ്സിലെ അഴുക്കുകൾ പുറംതള്ളാൻ വേണ്ടിയാണ്”

 

“സർ മനസ്സിലെ അഴുക്കുകൾ പുറംതള്ളാൻ ഗംഗയിൽ തന്നെ കുളിക്കണമെന്നില്ല. മനസ്സറിഞ്ഞൊന്നു പശ്ചാത്തപിച്ചു സ്വന്തം കുളിമുറിയിൽ കുളിച്ചാലും പാപങ്ങൾ പോകും. ചെയ്ത തെറ്റുകൾക്ക് ദൈവത്തെ കൂട്ടു പിടിച്ചു മോക്ഷം നേടുന്നത് പോലെ ഒരു ബോറൻ പരിപാടി വേറെ ഇല്ല എന്നേ ഞാൻ പറയൂ”

 

“ഒരു ന്യായാധിപൻ എന്ന നിലയിൽ ഞാൻ ചെയ്തത് തെറ്റല്ല. പക്ഷെ ഒരച്ഛന്റെ വീക്ഷണ കോണിൽ ഞാൻ തെറ്റുകാരൻ തന്നെയാണ്. മനസ്സമാധാനമായി ഒന്നുറങ്ങിയിട്ടു ഒരു സ്വപ്നം കണ്ടിട്ട് എത്ര നാൾ ആയെന്നറിയാമോ”

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.