??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

 

ഒരു ടൂറിസ്റ്റ് ഗൈഡിന്റെ ലാഘവത്തോടെ അവൻ ഓരോന്നും എനിക്ക് വിശദീകരിച്ചു തന്നു. ഞങ്ങൾ ഒരുപാട് പൊളിഞ്ഞ കെട്ടിട അവശിഷ്ടങ്ങൾ ഉള്ള ഒരു സ്ഥലത്തു എത്തി.

“ഇതൊക്കെ മുൻപ് ക്ഷേത്രങ്ങൾ ആയിരുന്നു. മുൻപത്തെ രാജാക്കന്മാർ നശിപ്പിച്ച് കളഞ്ഞതാണ്.”

ഞാൻ ആ അവശിഷ്ടങ്ങളിലേക്ക് നോക്കി. ഒരുപാട് കെട്ടിടങ്ങൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടഅവശിഷ്ടങ്ങൾ.

അവിടുന്നു ഞങ്ങൾ ഗംഗാ തീരത്തേക്ക് നടന്നു. അവിടെ ഗംഗാ തീരത്തു മണ്ണ് കൊണ്ട് ഉണ്ടാക്കിയ കുഴലിൽ കഞ്ചാവ് ഒക്കെ പുകച്ചു വിടുന്ന സന്യാസിമാരും പിതൃ ദർപ്പനത്തിനായി ഇരിക്കുന്ന ആളുകളും ഒക്കെ ഉണ്ട്. നല്ല തിരക്ക്. അവൻ ഒരു കാഴ്ച എനിക്ക് കാണിച്ചു തന്നു. ഒരു സ്ഥലത്തു ഒരിക്കുന്ന രണ്ടു പേരുടെ അടുത്തേക്ക് വേറെ രണ്ടു പേർ ചെന്നു എന്തൊക്കെയോ സംസാരിച്ചിട്ട് എഴുന്നേറ്റു പോണത്.

“അവർ എന്താണ് സംസാരിച്ചതെന്നറിയമോ”

“ഞാനെങ്ങനെ അറിയാനാണ് ബ്രോ. അവരും നമ്മളും തമ്മിൽ ഇത്രയും ദൂരമില്ലേ”

“എന്നാൽ ഞാൻ പറയാം. കഞ്ചാവ് വേണമോ എന്നാണ് അവരോട് ചോദിച്ചത്”

“അത് നിനക്കെങ്ങനെ മനസ്സിലായി”

“അതൊക്കെ മനസ്സിലായി. ഞാൻ ഇവിടെ അല്ലെ ജനിച്ചത്. ഇവിടെ ഇതൊന്നും പ്രശ്നമല്ല അണ്ണാ. കഞ്ചാവ് ഒക്കെ വലിക്കുന്നതൊന്നും ഇവിടെ പ്രശ്നമേ അല്ല. സന്യാസിമാർ മുതൽ ഇവിടുള്ള ഓരോരുത്തരും വലിക്കും”

ഞാൻ അതെന്തോ അത്ഭുതത്തോടെയാണ് കേട്ടത്. നമ്മുടെ നാട്ടിൽ മുടി വളർത്തിയാൽ പോലും കഞ്ചാവ് എന്നു മുദ്ര കുത്തി വിടുന്നത് കൊണ്ടാവും. ഏതായാലും എനിക്കത് ഇഷ്ടപ്പെട്ടു.

പിന്നെയും മുന്നിലേക്ക് നടന്നു. വഴിയിൽ പൂജ സാമഗ്രികൾ വിൽക്കുന്ന കടകൾ കാണാം. അവയുടെ മുന്നിലും നല്ല തിരക്കുണ്ട്. മുന്നിൽ ഇരുന്ന ഒരു വ്യക്തിയെ ചൂണ്ടി കാണിച്ചു ഞാൻ ചോദിച്ചു.

“അത് അഘോരി അല്ലെ.”

“അഘോരി ഒക്കെയാണ്. പക്ഷെ ഒറിജിനൽ അല്ല ഡ്യൂപ്ലിക്കേറ്റ്. പൈസ വാങ്ങി ഫോട്ടോ എടുക്കാനൊക്കെ നിൽക്കുന്ന ഉടായിപ്പ് ടീമാണ്. ഇവിടെ നിങ്ങൾ ആരെ പരിചയപ്പെട്ടലും അവന്മാർ പത്തു രൂപ എങ്കിലും വാങ്ങാതെ ഒഴിഞ്ഞു പോവില്ല. അതാണ് വേറൊരു കാര്യം”

“അപ്പൊ ഒറിജിനൽ അഘോരികൾ ഇല്ലേ?.”

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.