??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

“ഉണ്ട്. പക്ഷേ അവർ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നവരാണ്. ശമാശനത്തിലൊക്കെയാണ് കഴിയുന്നത്. കാണണമെങ്കിൽ കുംഭ മേള വരണം. അവരും നാഗ സന്യാസിമാരും വരും.”

“രണ്ടും രണ്ടാണോ”

“അതേ.. തിരിച്ചറിയാൻ എളുപ്പമാണ്. കാഴ്ചക്ക് ഇരുവരും ഒരുപോലെ ആണെങ്കിലും നാഗസന്യാസിമർ പൂർണ നഗ്നരും ആഘോരികൾ അരക്ക് താഴെ എന്തെങ്കിലും തോലോ മറ്റോ കൊണ്ട് മറച്ചവരും ആയിരിക്കും. പിന്നെയും വ്യത്യാസങ്ങൾ ഉണ്ട്. വേണമെങ്കിൽ പറയാം”

“ആ…. പറ കേൾക്കട്ടെ”

” കുംഭമേളയിൽ ആദ്യമായി കുളിക്കുന്നവർ നാഗ സാധുക്കളാണ്. കുംഭോത്സവ വേളയിൽ നിരവധി പേർ നാഗ സാധുക്കളുടെ അഖാറ സന്ദർശിച്ച് അനുഗ്രഹം തേടുന്നു. അഘോരിയെയും നാഗ സാധുവിനെയും കാണുമ്പോൾ അവർ സമാനരായി കാണപ്പെടും. എന്നാൽ അവർ സമാനരല്ല.

തപസ്സ്, ജീവിതം, ധ്യാനം, ഭക്ഷണം മുതലായവ ചെയ്യുന്നതുപോലെ നാഗ സാധുവും അഘോരി ബാബയും ആകുന്ന പ്രക്രിയയിൽ വലിയ വ്യത്യാസമുണ്ട്. ഈ സന്യാസിമാർ മറ്റ് വിശുദ്ധരിൽ നിന്ന് വ്യത്യസ്തരാണെന്നതിൽ സംശയമില്ല. എന്നാൽ നാഗ സാധുവും അഗോരി ബാബയും തമ്മിലുള്ള വ്യത്യാസം ഉണ്ട്. എന്താണെന്ന് പറയാം.

നാഗ സാധുവും അഗോരി ബാബയും തമ്മിലുള്ള വ്യത്യാസങ്ങളിൽ

1. നാഗ സാധുവും അഹോരി ബാബയും വളരെ ബുദ്ധിമുട്ടുള്ള പരീക്ഷകൾക്ക് വിധേയരാകുകയും ബുദ്ധിമുട്ടുള്ള തപസ്യ പരിശീലിക്കുകയും വേണം. ഒരു നാഗ സാധുവും അഗോരിയും ആകാൻ ഏകദേശം 12 വർഷമെടുക്കും. നാഗ സാധു അഖാറയിൽ താമസിക്കുകയും സന്യാസിയാകാൻ അഖാരയുടെ പ്രയാസകരമായ പരീക്ഷകളിൽ വിജയിക്കുകയും വേണം.

എന്നാൽ ഒരു അഗോരി ബാബയാകാൻ, ശ്മശാനത്തിൽ തപസ്സുചെയ്യേണ്ടതുണ്ട്, അവർ അവരുടെ ജീവിതത്തിന്റെ നിരവധി വർഷങ്ങൾ ശ്മശാനത്തിൽ വളരെ പ്രയാസത്തോടെ ചെലവഴിക്കുന്നു. അടിസ്ഥാനപരമായി, അവർ സന്ന്യാസിമാരുടെ ഒരു ചെറിയ കൂട്ടമാണ്. ഇരുവരും ശിവനെ ആരാധിക്കുന്നു, പക്ഷേ മറ്റൊരു രീതിയിലാണ്.

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.