??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

അയോഗ്യർ ആക്കുന്നവർക്കു മൂന്നു പൗർണമി നാളുകളിൽ ഈ പ്രക്രിയകളിൽ പങ്കാളികൾ ആകുവാൻ കഴിയില്ല. നടനം അതിന്‍റെ അവസാനം ആകുമ്പോൾ വാദ്യഘോഷം മുറുകുന്നു. പുലർച്ചയുടെ ആദ്യ യാമത്തിൽ ചന്ദ്രകിരണങ്ങൾക്കു ശക്തിയേറുമ്പോൾ ഗുരുക്കന്മാരുടെ മന്ത്രോച്ചാരണം ഉച്ചത്തിൽ ആകുന്നു. വാദ്യമേളങ്ങൾ കൊഴുക്കുമ്പോൾ പൂജാരിമാർ ചാമുണ്ടദേവിയുടെ വലിയ വിഗ്രഹത്തിന് മുന്നിലെ അഗ്നി കുണ്ഡത്തിലേക്ക് ഭസ്മം വാരി എറിയുകയും ചെയ്യുമ്പോൾ അഘോരി സ്ത്രീകളുടെ ലൈംഗികോൻമാദത്തിന്‍റെ ഭ്രാന്തമായ ശബ്ദ പ്രകടനത്തിൽ അരക്കെട്ട് അനക്കുമ്പോൾ അവർക്കു രതിമൂർച്ഛ അനുഭവപ്പെടുന്നു. ഇതു പോലെ തന്നെ പുരുഷന്മാർക്കും അനുഭവപ്പെടുന്നു. ഇണകൾ പരസ്പരം കെട്ടിപിടിച്ചു നിലത്തു വീഴുമ്പോൾ ആനന്തോത്സവത്തിന് പരിസമാപ്തി ആകുന്നു.

പിറ്റേദിവസം രാവിലെ വരെ ഈ കിടപ്പു ഒന്നുമറിയാതെ അവർ കിടക്കും. ആ അവസ്ഥയിൽ തങ്ങളുടെ സൂഷ്മശരീരം ജ്വലിക്കുന്നതായും ആ നിർവൃതിയിൽ പരമാത്മചൈതന്യം അബോധമാനസിൽ തെളിയുന്നതായും അഘോരികൾ സാക്ഷ്യപ്പെടുത്തുന്നു.

അഘോരികളെക്കുറിച്ചു പല പ്രാചീന ഗ്രന്ഥങ്ങളും ഭാരതത്തിൽ ഉണ്ടായിരുന്നു എങ്കിലും അതൊന്നും ഇന്ന് ലഭ്യമല്ല. ദിനക്റാം, ടോക്റാം എന്നിവരുടെ ചില ഗ്രന്ഥങ്ങൾ അഘോരികളെക്കുറിച്ചു പറയുന്നുണ്ടങ്കിലും വാമാഭാഗ ആഘോരികളെക്കുറിച്ചു നാമമാത്രമായ അറിവുകളെ ഉള്ളു. ഹ്യൂയാൻസങ്ങ് അഘോരികളെ കണ്ടതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്ളിനി, മാർക്കോപോളോ തുടങ്ങിയവരും ആഘോരപഥത്തോട് സാമ്യം ഉള്ള ചില സിദ്ധാന്തങ്ങൾ എഴുതിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

ആഘോരികളുടെ മരണവും വിചിത്രമാണ്. തപഃ ശക്തി യുടെ മരണം മുന്നേ അറിയാൻ കഴിയുന്നവർ ആണ് ഇവർ. ആ സമയം ഒരു ശിഷ്യനെയും കൂട്ടി നിബിഡമായ വനത്തിന്‍റെ ഉള്ളിൽ എവിടെയെങ്കിലും പോയി ശിഷ്യന് തനിക്കു സ്വയത്തമായ എല്ലാ സിദ്ധികളും നൽകി ജീവൻ വെടിയുന്നു. സമാധി ആയ അഘോരിയുടെ തലയോട് ശിഷ്യന് അവകാശമുള്ളതാണ്. ഇത് സ്വന്തമായി ഉപയോഗിക്കുകയോ ചാമുണ്ടി ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ വെക്കുകയോ ചെയ്യാം.

ജനിച്ചദിവസം മുതൽ തുടങ്ങുന്ന ദുരിതം മരണംവരെയും മനുഷ്യനെ പിന്തുടരുന്നു. സുഖദുഖ സമ്മിശ്രമാണു ജീവിതമെന്നു പറയാമെങ്കിലും സുഖം വളരെക്കുറവു തന്നെ.

വിവാഹം, സന്താനങ്ങൾ, ജോലി, സാമ്പത്തികം, ജരാനര തുടങ്ങിയ മഹാചുഴികളിൽക്കിടന്നു നട്ടം തിരിയുകയാണ്. ഇതൊന്നുമില്ലാത്ത ഒരു ലോകമാണു അഘോരികൾ വിഭാവന ചെയ്യുന്നത്‌.

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.