??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

“എന്തൊക്കെ ടൈപ്പ് വിശ്വാസങ്ങൾ ആടെ”

“നമ്മുടെ ഈ വിശ്വാസങ്ങൾ കാണാൻ വിദേശികൾക്ക് വരെ താൽപര്യമാണ്. ആകെയുള്ള പോരായ്മ വഴിക്കിരുവശവും മാലിന്യങ്ങൾ അവിടെവിടെയായി കുമിഞ്ഞു കൂടിയിട്ടുണ്ട്.കാശിവിശ്വനാഥ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയുടെ അവസ്ഥയും വൃത്തിഹീനമാണെന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.തെരുവുകൾ അലഞ്ഞു നടക്കുന്ന പശുക്കളുടെ വിഹാര കേന്ദ്രമാണ്.ഒപ്പം റിക്ഷാവാലകൾ സൃഷ്ടിക്കുന്ന ഗതാഗതതടസ്സവും. ഇതൊക്കെ ഇനി എന്നു മാറുമോ ആവോ”

“അതേ….. മലയാളം ഇത്രയും ഫ്ലുവന്റ് ആയി എങ്ങനെ പറയുന്നു.”

“അതോ … വീട്ടിൽ ഹിന്ദിയേക്കാൾ തമിഴും മലയാളവും ആണ് ഉപയോഗിക്കുന്നത്. പുസ്തകങ്ങൾ ഒക്കെ ഒരുപാട് വായിച്ചിട്ടുമുണ്ട് അതാവും….”

അവൻ എന്നെയും വലിച്ചു വീണ്ടും മുന്നോട്ട് നടന്നു. എന്നെയും കൊണ്ടു ഒരു തോണിയിൽ കയറി. അത് മുന്നോട്ട് നീങ്ങി. ഒരു പയ്യനാണ് തോണി തുഴയുന്നത്. അവന്റെ വായിക്കുമുണ്ട് പാൻ പരാഗ് പോലെ എന്തോ. പിള്ളേർ വരെ ഇങ്ങനെയാണോ ഇവിടെ.

അവനെന്നെ തട്ടി വിളിച്ചു കാഴ്ചകൾ കാണിച്ചു. നേരത്തെ കണ്ട ഖാട്ടുകൾ ഉൾപ്പടെ നിരവധി ക്ഷേത്രങ്ങൾ തോണിയിൽ ഇരുന്നു കണ്ടു. സത്യത്തിൽ അതായിരുന്നു കൂടുതൽ ഭംഗി.

മണികർണികയുടെ അവിടെ നിന്നും ഉയർന്ന ഒരു തരം ഗന്ധം ഉണ്ടായിരുന്നു. ആ ഗന്ധവും കാഴ്ചകളും എന്നിൽ ഉണർത്തിയ വികാരം ഒരു തരം അത്ഭുതം ആയിരുന്നു. എന്തൊക്കെ കൊള്ളരുതായ്മകൾ കാണിച്ചാലും മനുഷ്യൻ ഇത്രയെ ഉള്ളു എന്ന് മനസ്സിലാക്കി തരുന്ന ഒരു കാഴ്ച്ച. അവിടെ ചെല്ലുന്നവർ ഈ കാഴ്ച കാണാതെ മടങ്ങരുത്. ഭക്തിയും ഭജനയും മാത്രമല്ല മരണവും കാശിയുടെ പ്രത്യേകത ആണ്.

അവരെപ്പറ്റി മരണത്തെ വിറ്റ് ജീവിക്കുന്നവർ എന്നോ മറ്റോ എം.ടി എഴുതിയിരുന്നത് ആണ് എനിക്ക് അപ്പോൾ ഓർമ വന്നത്. മരണത്തെ ആഘോഷം ആക്കുന്നവർ. അതിനായി വരുന്നവർ. എന്തൊക്കെ തരം മനുഷ്യർ. എന്തൊക്കെ തരം വിശ്വാസങ്ങൾ.  ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ എന്നത് പോലെ ഇന്ത്യൻ സംസ്കാരത്തിന്റെ ആത്മാവ് ഇത് പോലുള്ള സ്ഥലങ്ങളിൽ ആണെന്ന് ഞാൻ മനസ്സിലാക്കി.

അവൻ എന്റെ കയ്യിലേക്ക് മിച്ചർ പോലുള്ള ഒരു സാധനം തന്നിട്ട് അതു കൈ വെള്ളയിൽ വെച്ചു പുറത്തേക്ക് നീട്ടി പിടിക്കാൻ പറഞ്ഞു. ഞാനത് പോലെ നീട്ടി പിടിച്ചപ്പോൾ അവൻ ഒരു ശബ്ദം ഉണ്ടാക്കി. കിളികൾ പറന്നു വന്നു കയ്യിൽ നിന്നും അത് കൊത്തി തിന്നാൻ തുടങ്ങി.  അല്പം ഇക്കിളി ഒക്കെ എടുത്തു എങ്കിലും ഞാൻ കൈ നീട്ടി തന്നെ പിടിച്ചിരുന്നു.

ആ പയ്യൻ അഞ്ഞൂറ് രൂപയാണ് ചാർജ് പറഞ്ഞത് എങ്കിലും അവൻ നാനൂറ് കൊടുത്തു ഒതുക്കി. ഞങ്ങൾ തോണി കരയ്ക്ക് അടുത്തപ്പോൾ ഇറങ്ങി മുകളിലേക്ക് നടന്നു.

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.