??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

“അപ്പൊ പോട്ടെ. സാറേ സേതു ഞങ്ങൾ അങ്ങോട്ട് പോകുവാ. നിങ്ങൾക്ക് ബുക്ക് ചെയ്ത ടാക്സി വരില്ലേ. ഇവൻ വരും കേട്ടോ അങ്ങോട്ട്”

അവൾ അതും പറഞ്ഞു മുന്നിലേക്ക് ചിരിച്ചു കൊണ്ട് പോയി. അനിയൻ അവളുടെ ബാഗ് എടുത്തു ഒരു ഓട്ടോയിൽ കയറ്റി. അവളും അവനും ഒന്നു കൂടി തിരിഞ്ഞു യാത്ര പറഞ്ഞു. വണ്ടി മുന്നിലേക് പോയി. അൽപ നേരം ഞങ്ങൾ രണ്ടും അതും നോക്കി നിന്നു.

മേനോൻ സർ ഫോൺ എടുത്തു വിളിച്ചു ഞങ്ങൾ വന്ന കാര്യം അവരെ അറിയിച്ചു. അധികം വൈകാതെ തന്നെ ടാക്സി വന്നു. ഡ്രൈവർ എന്തോ പൻപരാഗ് പോലുള്ള സാധനം ചവക്കുന്നുണ്ട്. അതിന്റെ സ്മെൽ വണ്ടിക്കകം മുഴുവൻ ഉണ്ട്. ആൾ തിരക്കുള്ള റോഡിലൂടെ വണ്ടി മെല്ലെ മുന്നോട്ടു നീങ്ങി. വൃത്തിഹീനമായ റോഡിലൂടെ ആളുകൾ മാത്രമല്ല പശുക്കളും അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്.

ശെടാ….. ഇവിടെ തൊഴുത്തൊന്നും ഇല്ലേ. വണ്ടി തട്ടി ഈ പുല്ലിനൊക്കെ വല്ലോം പറ്റിയാൽ മനുഷ്യനെ കൊല്ലുന്നതിനെക്കാൾ ശിക്ഷ ആണ്. നാട്ടുകാർ തല്ലി കൊല്ലും. ഇടവഴികളിലൂടെയായി ഇപ്പോൾ യാത്ര. വശങ്ങളിലായി സ്‌ത്രീകളും കുട്ടികളും സന്യാസികൾക്കും ആൾക്കാരും ഒക്കയുണ്ട്. പതിയെ പോകുന്നതിനാൽ കടകളും വ്യക്തമായി കാണാമായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെയും പട്ടു സാരികളുടെയും ഒക്കെ കടകൾ പോകുന്ന വഴിക്ക് കണ്ടു.

വണ്ടി ഒരു സ്ഥലത്ത് നിർത്തി ഡ്രൈവർ കൂടെ വരാൻ പറഞ്ഞു  ഞങ്ങൾ ലഗേജ് ഒക്കയായി പുള്ളിയുടെ പിറകെ നടന്നു. ഒരു ഊടുവഴി കടന്നു ചെന്നപ്പോൾ വലതു വശത്തായി കണ്ട കെട്ടിടത്തിനുള്ളിലേക്ക് അയാൾ കയറി. ഞങ്ങളും അയാൾക്കൊപ്പം സ്റ്റെപ്പ് ഒക്കെ കയറി മുകളിലേക്ക് പോയി.

അങ്ങേര് ഞങ്ങൾക്ക് റൂം കാണിച്ചു തന്നിട്ട് പോയി. അത്യാവശ്യം സൗകര്യമുള്ള മുറിയാണ്. ഞങ്ങൾ ലഗേജ് ഒക്കെ വെച്ചു. മേനോൻ സർ കുളിച്ചിറങ്ങി. ഞാൻ അവിടെ ഇരുന്നതെ ഉള്ളു. അല്പം കഴിഞ്ഞപ്പോ ആഹാരവും കൊണ്ടു ഒരു പയ്യൻ വന്നു. ഞങ്ങൾ കൊണ്ട് വന്ന സാധനം തുറന്നു നോക്കി. അവിടുത്തെ സ്‌പെഷ്യൽ ഫുഡ് ആണ്.

ഖച്ചോരി എന്നാണ് പേരെന്നും ആ പയ്യൻ പറഞ്ഞു.

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.