??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

അവൻ ഞെട്ടിയുണർന്നു….

അവന്റെ ശ്വാസഗതി ക്രമാനുഗതമായി വർധിച്ചിരുന്നു. സ്വപ്നവും യാഥാർഥ്യവും തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ അവൻ കിതച്ചു.

“എന്തു പറ്റി മോനെ…. വിയർക്കുകയും കിതക്കുകയും ഒക്കെ ചെയ്യുന്നുണ്ടല്ലോ”

“ഒന്നൂല്ല സർ, ഞാനൊന്നു ടോയ്‌ലറ്റിൽ പോയി വരാം”

അവൻ അവിടെ നിന്നും എഴുന്നേറ്റ് ടോയ്‌ലെറ്റ് ലക്ഷ്യമാക്കി നടന്നു.

പോകുന്ന പോക്കിലും അവന്റെ മനസ്സിലൂടെ ആ സ്വപ്നം തന്നെയാണ് ഓടികൊണ്ടിരുന്നത്. ആരാണാ വ്യക്തി. അയാൾ നിയോഗം എന്നൊക്കെ പറഞ്ഞത് എന്തുദ്ദേശിച്ചാവും. ചോരയുടെ ചുവപ്പ് എന്നു എടുത്തു പറഞ്ഞത് എന്തിനാവും. രക്ഷിക്കാനും സംഹരിക്കാനും ഞാൻ ആരാണ്. എന്നെ ചുറ്റിപ്പറ്റി ഉള്ള നിഗൂഢതകൾ എന്താണ്. ഇതിന്റെ ഒക്കെ അർത്ഥം എങ്ങനെ മനസ്സിലാക്കും. ഇങ്ങനെ പല ചോദ്യങ്ങളും അവൻ സ്വയം ചോദിച്ചു.

അവൻ ഡോറിനടുത്തു നിന്നും പുറത്തേക്ക് നോക്കി നിന്നു. അവിടേക്ക് ഒരു സ്‌ത്രീ വന്നു. അവരുടെ കയ്യിൽ ഒരു കുപ്പി വെള്ളവും ഉണ്ടായിരുന്നു. ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. മലയാളത്തിൽ ആണ്. ഭാഗ്യം മലയാളിയാണ്. അവനോർത്തു. ദാഹിച്ചു നിൽക്കുവല്ലേ. അവരോടൽപ്പം വെള്ളം ചോദിച്ചാലോ. അവർ ഫോൺ വെച്ച ഉടനെ അവൻ അവരോട് ചോദിച്ചു.

“ചേച്ചി, ഇത്തിരി വെള്ളം കുടിക്കാൻ തരാമോ?”

ആ ചോദ്യത്തിന് മുന്നിൽ അവർ ഉത്തരം നൽകാതെ നിന്നു. അവനെ തന്നെ അല്പനേരം നോക്കി നിന്ന ശേഷം അവർ പറഞ്ഞു.

“മോനെ.. ഞാനൊരു വേശ്യയാണ്.ചീത്ത സ്ത്രീയാണ്. എന്റെ കയ്യിൽ നിന്നും വാങ്ങി കുടിച്ചാൽ മോനും.ചീത്ത ആകും.”

“അതെങ്ങനെ ആണ്. ഞാൻ നിങ്ങളെ വിളിച്ചത് ചേച്ചി എന്നല്ലേ. നിങ്ങൾ എന്നെ അനിയനായി കണക്കാക്കിക്കോളൂ. ഞാനൊരിക്കലും നിങ്ങളോട് മടിക്കുത്തഴിക്കാൻ പറയില്ല.

ചേച്ചി ഇതൊരു തെറ്റൊന്നുമല്ല. നിങ്ങടെ സാഹചര്യങ്ങളിൽ നിങ്ങളെ ഇങ്ങനെ ആക്കിയത് ആവും. അതിൽ വിഷമിക്കണ്ട കാര്യമില്ല. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മടിക്കുത്തഴിച്ചപ്പോൾ നിങ്ങൾ വേശ്യ ആയെങ്കിൽ നിങ്ങളെ മടി കൂടാതെ ഭോഗിച്ചവരും വേശ്യകൾ തന്നെയാണ്. ആൺ വേശ്യ.

നിങ്ങൾ ചെയ്യുന്നത് ഒരു തരത്തിൽ സാമൂഹ്യ സേവനമാണ്. നിങ്ങളൊക്കെ ഉള്ളത് കൊണ്ടല്ലേ ഒരുപാട് പെണ്കുട്ടികൾ സമാധാനമായി ജീവിക്കുന്നത്. അവരുടെ മേൽ കഴുകൻ കണ്ണുകൾ പതിയാത്തതും നിങ്ങൾ കാരണമല്ലേ. നിങ്ങൾ ചെയ്യുന്നതിനെ തെറ്റെന്നു വിളിക്കാൻ പറ്റില്ല. അതൊരു തൊഴിൽ അതിലുപരി ജീവിതമാർഗം നിങ്ങടെ സ്വാതന്ത്ര്യം. അങ്ങനെ കാണാൻ ആണ് എനിക്കിഷ്ടം. അല്ലാതെ സമൂഹത്തിന്റെ സദാചാര വേലിക്കെട്ടുകളും വേശ്യ ചാപ്പയും നിങ്ങൾക്ക് മുകളിൽ അടിച്ചേൽപ്പിക്കാൻ ഞാനഗ്രഹിക്കുന്നില്ല. ദാഹിക്കുന്നതിനു വെള്ളം ചോദിച്ചതാണ്. അതൊന്നു തന്നു കരുണ കാണിക്കണം.”

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.