??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

 

അച്ഛന്റെ ആ മറുപടി എന്നെ വല്ലാണ്ട് സ്വാധീനിച്ചിട്ടുണ്ട്. അവിടെ ഉള്ള എല്ലാരിലും എന്നിൽ ഉൾപ്പടെ ഒരു സഹായ മനോഭാവവും മറ്റുള്ളവരുടെ വിഷമങ്ങളിൽ പങ്കു ചേരാനുള്ള ആഗ്രഹവും നിറച്ചത് ഈ മനുഷ്യനാണ്. തന്റെ അടുത്ത് ഇരുന്നു മൗന പ്രാർഥന ചെയ്യുന്ന അച്ഛനെ നോക്കി സേതു മനസ്സിൽ ഓർത്തു.

 

“ഹാ…. എന്താടാ നീ ഇങ്ങനെ നോക്കുന്നെ. എടുത്തു കഴിക്ക്. ”

 

സേതു പെട്ടെന്ന് ചിന്തകളിൽ നിന്ന് ഉണർന്നു അച്ഛനെ നോക്കി ചിരിച്ചു.

“എന്താടാ നീ പഴയപോലെ അല്ല ഉണങ്ങിപ്പോയി. ആഹാരം ഒക്കെ ഇത്തിരിക്കൂടി നല്ലോണം കഴിക്കണം. എന്നാലേ എതിരേ നിൽക്കുന്നവനെ ഒക്കെ അടിച്ചു പരത്താൻ പറ്റൂ. ”

 

“സേതു ഏട്ടൻ തല്ലുണ്ടാക്കുമോ? ഇച്ചീച്ചി ചെറുക്കന്മാർ ആണ് തല്ല് ഉണ്ടാകുന്നത് എന്ന് ഞങ്ങടെ ടീച്ചർ പറഞ്ഞല്ലോ.” കഴിച്ചോണ്ടിരുന്ന ഒരു കുഞ്ഞു മിടുക്കി സേതുവിനോട് ചോദിച്ചു.

 

“അച്ഛൻ ചുമ്മാ പറയുന്നത് അല്ലെ. സേതുവേട്ടൻ ആരെയെങ്കിലും തല്ലുന്നത് മറിയക്കുട്ടി ഇത് വരെ കണ്ടിട്ടുണ്ടോ?”

 

“ഇല്ല…”

അവൾ തലയാട്ടി മറുപടി പറഞ്ഞു.

 

“നിങ്ങൾ എന്നെ അടിക്കുകയും മാന്തുകയും ചെയ്താലും ഞാൻ വല്ലോം തിരിച്ചു ചെയ്യാറുണ്ടോ?”

 

“അതില്ല..”

അല്പനേരം ആലോചിച്ചു ഇരുന്ന ശേഷം അവൾ ചോദിച്ചു:

“അപ്പൊ അച്ഛൻ കള്ളം പറഞ്ഞതാണല്ലേ…. അച്ഛാ കള്ളം പറയുന്നവരെ ദൈവത്തിനു ഇഷ്ടമല്ല എന്നു അച്ഛനല്ലേ പറഞ്ഞേ”

 

കഴിച്ചോണ്ടിരുന്ന അച്ഛൻ ആഹാരം മണ്ടേൽ കേറിയ പോലെ ഒന്നു ചുമച്ചു. വെള്ളം എടുത്തു കുടിച്ച ശേഷം പറഞ്ഞു.

 

“ആഹാരം കഴിക്കുമ്പോൾ സംസാരം ഒന്നും പാടില്ല എന്നറിഞ്ഞൂടെ. മിണ്ടാതിരുന്നു കഴിച്ചേ”

അച്ഛന്റെ സംസാരം കേട്ട സേതു ഒന്ന് ചിരിച്ചു. പുള്ളി ഒന്നു ഉരുട്ടി നോക്കിയപ്പോ അവൻ ചിരിയടക്കി തല കുനിച്ചിരുന്നു കഴിച്ചു.

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.