??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

 

 

 

(പിറ്റേന്ന് രാവിലെ ഗംഗാധരൻ ഡോക്ടറുടെ വീട്ടിൽ…….)

 

 

“ഡോക്ടറെ…… ഡോക്ടറെ…….”

 

അതിരാവിലെ ദിവാകരൻ പത്രവും കയ്യിൽ പിടിച്ചു വിളിച്ചു കൂവി.

 

“ഹാ…. എന്താ സാറെന്തിനാ ഇപ്പൊ വിളിച്ചു കൂവുന്നെ….” ഓടി വെളിയിലേക്ക് വന്ന ഗംഗാധരൻ ചോദിച്ചു.

 

“സ്വാമി….. സ്വാമി ഇല്ലേ അകത്തു”

അയാൾ പേടിച്ച സ്വരത്തിൽ വിറച്ചു വിറച്ചു ചോദിച്ചു.

സംഗതി പന്തി അല്ലെന്ന് തോന്നിയത് കൊണ്ടാവണം ഗംഗാധരൻ പറഞ്ഞു.

 

“സ്വാമി യോഗ ചെയ്യുകയാ. ഇപ്പൊ വരും എന്താ എന്താ കാര്യം. സർ നല്ലോണം വിയർക്കുന്നുണ്ടല്ലോ?”

 

മറുപടി പറയാൻ അയാൾക്ക് കഴിഞ്ഞില്ല. വിറച്ച കൈകളോടെ അയാൾ പത്രം ഡോക്ടറിന് നേർക്ക് നീട്ടി. ഡോക്ടർ ഫ്രണ്ട് പേജിലെ ഹെഡ്ഡിംങ് വായിച്ചു.

 

“കുപ്രസിദ്ധഅധോലോകനായകൻഅസ്ലൻഭായി മരിച്ച നിലയിൽ”

 

കുപ്രസിദ്ധ അധോലോക നേതാവും പിടികിട്ടാ പുള്ളിയുമായ അസ്ലൻ ഭായ് മരിച്ച നിലയിൽ കാട്ടിൽ കണ്ടെത്തി. ഇയാൾക്കൊപ്പം പ്രമുഖ വ്യവസായി ആയ കുര്യാക്കോസും മകൻ മാത്യുവും മരണപ്പെട്ട നിലയിൽ കാടിനുള്ളിൽ കാണപ്പെട്ടു.

പുലർച്ചെ കാടിനുള്ളിലെ ക്ഷേത്രത്തിൽ പൂജക്ക് വന്ന ആൾക്കാർ ആണ് മൃതദേഹം ആദ്യമായി കണ്ടത്. സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നും വന്യമൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആവാമെന്നും ആണ് പോലീസ് നിഗമനം. എന്തായാലും ഒരു കൊടുംകുറ്റവാളി കൊല്ലപ്പെട്ടു എന്നത് പോലീസിനും പൊതുജനങ്ങൾക്കും ആശ്വാസം ഏകുന്നു.

മരണത്തിൽ അസ്വാഭാവികത ഇല്ലെന്നു പോലീസ് പറയുമ്പോഴും ഇവർക്ക് കാട്ടിൽ എന്തായിരുന്നു ജോലി എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം ആയി നിലനിൽക്കുന്നു.
…………………..
………….

ഇത്രയും ഒന്നു ഓടിച്ചു വായിച്ച ശേഷം ദിവാകരന്റെ മുഖത്തേക്ക് അയാൾ നോക്കി. അയാളുടെ മുഖത്തു വിയർപ്പ് കണങ്ങൾ പൊടിഞ്ഞു ഇരുന്നു.

 

“ഇയാളെ പറ്റി ആണോ താൻ പറഞ്ഞത്.. ആ പയ്യനെ കൊല്ലാൻ പോയത് ഇവരാണോ”

 

“അതേ….. ഇവർ തന്നെ. സ്വാമി സ്വാമി വരാറായോ” ദിവാകരൻ ചോദിച്ചു.

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.