ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2183

മഞ്ഞു മൂടി കിടക്കുന്ന മലനിരകളും അതിന്റെ ഇടയിലൂടെ അടിക്കുന്ന സൂര്യ വെളിച്ചവും,, പച്ചപ്പും.. ഞാൻ ഒരു നിമിഷം ലയിച്ചു നിന്നുപോയി..അവൾ എന്റെ മുൻപിൽ വന്നു നിന്നപ്പോൾ ഞാൻ അവളുടെ വയറിൽ കൈ ചുറ്റി അവളുടെ തോളിൽ താടി വച്ച് ഞങ്ങൾ ഒരുമിച്ചു നിന്ന് ആസ്വദിച്ചു…

അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തപ്പോൾ അവൾ കൈ പൊക്കി എന്റെ തല അടുപ്പിച്ചു പിടിച്ചു…

അങ്ങനെ നിന്നു കുറച്ചു നേരം..

കുറച്ചു കഴിഞ്ഞു കാർ എടുത്തു നേരെ ബൊട്ടാണിക്കൽ ഗാർഡൻ കാണാൻ പോയി..

ദുർഗ്ഗ ഓടി നടന്നു.. ചിലപ്പോഴൊക്കെ എന്റെ കയ്യിൽ പിടിച്ചു വലിച്ചു ഓടി..

അത് കഴിഞ്ഞു ക്ഷീണിച്ചപ്പോൾ അവൾ കയ്യിൽ തൂങ്ങി നടന്നു..

ഉച്ചക്ക് ഫുഡ് കഴിച്ചു നേരെ ലേക്ക് കാണാൻ പോയി..

അവൾ കുറെ എന്തൊക്കെയോ വാങ്ങി… അവസാനം ബോട്ടിൽ കയറി.. ചവുട്ടി ഓടിക്കുന്ന ബോട്ട്…

അതൊരു രസം ആയിരുന്നു.. പ്രേമിക്കുന്നവളെയും കൊണ്ട് ഒരിക്കൽ എങ്കിലും അങ്ങനെ പോകണം..

“ഇത് മുങ്ങുമോ ഏട്ടാ?”

അവൾ അല്പം പേടിയോടെ ചോദിച്ചു…

“പേടി ഉണ്ടോ മരിക്കാൻ?”

ഞാൻ അവളോട് ചോദിച്ചു..

“ഇല്ലാ.. പക്ഷെ… ഞാൻ ചത്താലും തിരിച്ചു വരും.. ഏട്ടനെ കൊണ്ടുപോകാൻ.. എനിക്ക് ജീവിക്കണം ഏട്ടന്റെ ഒപ്പം.. കൊതി തീർന്നില്ല നിക്ക്….”

അവൾ അതും പറഞ്ഞു നിറകണ്ണുകളോടെ എന്നെ നോക്കി.. എന്റെ കണ്ണുകൾ നനഞ്ഞു…

ഞാൻ അവളുടെ കവിളിൽ തൊട്ടു..

“അങ്ങനെ ഒരു ദൈവവും നമ്മളെ പിരിക്കില്ല വാവേ… സത്യമായ പ്രേമത്തിനെ പിരിക്കാതെ ഇരിക്കാൻ മാലാഖമാർ ഉണ്ട്.. നമ്മൾ കാണില്ല എന്നെ ഉള്ളു….”

“ശരിക്കും?”

അവളുടെ കണ്ണുകൾ വിടർന്നു വീണ്ടും കുട്ടിത്തം വിരിഞ്ഞു..

ഞാൻ എത്തി അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തപ്പോൾ തൊട്ടടുത്ത ബോട്ടിലെ കുറച്ചു പെൺപിള്ളേർ കൈ അടിച്ചു ശബ്ദം ഉണ്ടാക്കി ചിരിച്ചു.. അവൾ ആകെ നാണിച്ചു കൂമ്പിപ്പോയി….

“ഈ ഏട്ടൻ… ഒരു നാണവും ഇല്ല….”

“പിന്നെ.. എന്റെ ഭാര്യയെ ഉമ്മ വെക്കാൻ എനിക്ക് എന്തിനാ നാണം?”

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.