ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2170

അവൾ എന്നെ ഒന്ന് നോക്കി.. ചോര വാർന്നു ഇരിക്കുന്ന ഞാൻ..

“എന്താ പനി ഉണ്ടോ?”

അവൾ അടുത്ത് വന്നു എന്റെ നെറ്റിയിൽ തൊട്ടു.. അവളിൽ നിന്നും ഉയർന്നു വരുന്ന നേരിയ വിയർപ്പ് മണവും അവളുടെ ശരീര സുഗന്ധവും എന്റെ ഓരോ സിരകളിലും ഓടി നടന്നു..

വലിച്ചു നെഞ്ചിൽ ഇട്ടു അവളെ ചുംബിച്ചു ചുവപ്പിക്കാൻ എനിക്ക് തോന്നി… എന്നാലും മിണ്ടാതെ ഇരുന്നു..

“ഇല്ല.. ഒന്നും ഇല്ല….”

അത് പറഞ്ഞപ്പോൾ അവൾ പോയി.. അലമാരയുടെ അടിയിലേക്ക് കുനിഞ്ഞു നിന്നു..
അവളുടെ നിതംബത്തിന്റെ വിരിവ് കണ്ട എനിക്ക് പിന്നെയും വിയർത്തു… കടഞ്ഞെടുത്ത ശരീരം ആണല്ലോ ഇവൾക്ക് എന്ന് ആലോചിച്ചു..

ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല.. എല്ലാം ശരിയാക്കാം എന്ന് ഞാൻ തീരുമാനിച്ചു… എനിക്ക് വയ്യ ഇനിയും കന്യകൻ ആയി ജീവിക്കാൻ…

അപ്പുവിന് പോകാൻ ദിവസം ആയി.. വീട്ടിൽ എല്ലാവർക്കും സങ്കടം ആയിരുന്നു.. എന്നാലും അവളുടെ ഭാവി ആലോചിച്ചപ്പോൾ..
കൂടാതെ എന്റെ അമ്മയുടെ അനിയത്തിയുടെ മകൻ കൂടി ഉണ്ട് അവളുടെ ഒപ്പം.. അത് കൊണ്ട് ഇഷ്യൂ ഇല്ല..

അവൻ അങ്ങോട്ട് പോയിക്കഴിഞ്ഞു.. ഇവളെ അവൻ എയർ പോർട്ടിൽ വന്നു കൊണ്ടുപോയ്ക്കോളും..

എയർപോർട്ടിൽ എത്തി. ഞാനും ദുർഗയും മാത്രം ആണ് വന്നത്..
അച്ഛനും അമ്മയ്ക്കും ഒഴിവാക്കാൻ ആകാത്ത ഒരു കല്യാണം ഉണ്ടായിരുന്നു..

അപ്പു എന്നെ കെട്ടിപിടിച്ചു കരഞ്ഞു… ഞാനും കരഞ്ഞുപോയി.. എന്റെ പെങ്ങൾ ആണ് എനിക്ക് എല്ലാം..

അവൾ ദുർഗ്ഗയോട് എന്തോ പറഞ്ഞു അകത്തേക്ക് ചെന്നു.. തിരിഞ്ഞു നോക്കി അവൾ അകത്തേക്ക് കയറിപ്പോയി..

ഞാൻ വണ്ടി പാർക്ക് ചെയ്ത ഭാഗത്തേക്ക് നടന്നപ്പോൾ ദുർഗ്ഗ കൂടെ വന്നു..

“ഏട്ടാ…?”

എവിടെയോ കേട്ട് മറന്ന ആ വിളി കേട്ടപ്പോൾ ഞാൻ ഞെട്ടി എന്റെ ഇടതു വശത്തേക്ക് നോക്കി..

ഇനി ഒരിക്കലും കാണരുത് എന്ന് ആഗ്രഹിച്ച മുഖം.. ലക്ഷ്മി..

ഞാൻ ഞെട്ടി വിറച്ചു നിന്നുപോയി..

“എടീ വഞ്ചകീ…..”

എന്ന് വിളിച്ചു അവളുടെ നേരെ ചാടി കൈ വീശിയ ദുർഗയെ ഞാൻ അവളുടെ അരക്കെട്ടിൽ കൈ ചുറ്റി വലിച്ചു എടുത്തു.. അവൾ കിടന്നു പിടച്ചു…

“വിട് ഏട്ടാ… എന്നെ വിട്….”

അവൾ കിടന്നു അലറിയപ്പോൾ ഞാൻ അവളെ കാറ് തുറന്നു സീറ്റിലേക്ക് അമർത്തി ഡോർ അടച്ചു.. എന്നിട്ട് ലക്ഷ്മിയുടെ നേരെ തിരിഞ്ഞു.. തല താഴ്ത്തി നിൽക്കുകയാണ്..

“ലക്ഷ്മി.. നിന്റെ എല്ലാം ആയിരുന്ന അനിയത്തിയുടെ ദേഷ്യം കണ്ടില്ലേ? എന്തിനു ചെയ്തു എന്ന് ചോദിക്കുന്നില്ല.. കുറ്റപ്പെടുത്തുന്നതും ഇല്ല.. എല്ലാം കഴിഞ്ഞു.. നന്നായി ജീവിക്കുക…”

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.