ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2170

അവൾ വശ്യം ആയി എന്നെ വിളിച്ചു..“ലക്ഷ്മി.. വാ കുറച്ചു നേരം എന്റെ ഒപ്പം കിടക്ക്‌…”

ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.. മുഖത്തു ഒരെണ്ണം കിട്ടിയപ്പോൾ ഞാൻ കണ്ണ് തുറന്നു.

“ലക്ഷ്മി???”

ഞാൻ ചുറ്റും നോക്കി.. ലക്ഷ്മി അല്ല.. ദുർഗ്ഗ മുൻപിൽ.. കോപത്തോടെ… അവൾ ആണ് എന്നെ അടിച്ചത്..

“ഒപ്പം കിടക്കാൻ വല്ല വേശ്യകളെയും വിളിച്ചോ.. അതാണല്ലോ ശീലം.. രാവിലെ വന്നു വിളിച്ച എന്നെ പറഞ്ഞാൽ മതി..”

“അല്ല.. ഞാൻ ലച്ചു വന്നു വിളിച്ചത് പോലെ.. സ്വപ്നം….”

അടി കിട്ടിയ കവിൾ തടവി ഞാൻ പറഞ്ഞപ്പോൾ അവൾ എന്നെ എന്തോ ഭാവത്തിൽ നോക്കി.. ഒരു നിമിഷം അസൂയ മിന്നി മറഞ്ഞോ?

അവൾ ചാടി എണീറ്റ് പുറത്തേക്ക് പോയി.. അവൾ കുളിച്ചു സിന്ദൂരം തൊട്ടു സാരി ഉടുത്തതൊക്കെ ഞാൻ ശ്രദ്ധിച്ചു..

എന്നാലും ഒരെണ്ണം കിട്ടി.. ഛെ.. ലച്ചു വന്നു വിളിച്ചത് സ്വപ്നം ആയിരുന്നോ..

ഞാൻ ബെഡ്ഷീറ് മടക്കി വച്ച് ബാത്‌റൂമിൽ കയറി.. ഫ്രഷ് ആയി താഴേക്ക് ചെന്നു..
ജീവിതം നായ നക്കി എന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു ഞാൻ താഴേക്കു ചെന്നു..

അച്ഛനുമായി സംസാരിച്ചിരുന്ന ദുർഗ്ഗ. അവർ നല്ല കൂട്ട്‌ ആണ്..

ഇതിപ്പോ ഒരു സീരിയൽ ടൈപ്പ് ആയല്ലോ ദേവി.. കല്യാണം മുടങ്ങി പകരം വേറെ പെണ്ണിനെ കെട്ടുന്നു.. അവൾ സംശയിച്ചു നായകനെ വെറുക്കുന്നു. വീട്ടുകാരുമായി കുഴപ്പം ഒന്നും ഇല്ല താനും.. ആഹാ ഒറ്റപെട്ടു പോകുന്ന നായകൻ.. എനിക്ക് ചിരി വന്നു.

“ഏട്ടൻ എന്താ ഒറ്റക്കിരുന്നു ചിരിക്കൂന്നേ?”

അപ്പുവിന്റെ ചോദ്യം ആണ് എന്നെ ഉണർത്തിയത്.. അവളോട്‌ ചോദിച്ചാലോ? അവൾക്ക് അറിയാമായിരിക്കുമോ? ഏയ് വേണ്ട…

“ഒന്നുമില്ല മോളു… “

ഞാൻ അത് പറഞ്ഞു എങ്കിലും എന്റെ ഭാവ മാറ്റങ്ങൾ അവൾക്ക് വേഗം കിട്ടും.

“എല്ലാം ശരിയാകും ഏട്ടാ…”

അവൾ സങ്കടത്തോടെ പറഞ്ഞു..

ദുർഗ്ഗ എന്നെ നോക്കുന്നത് പോലും ഇല്ലാതായി.. എന്നാൽ ഞാൻ അവളെ നോക്കുന്നുണ്ട്..
എങ്ങനെ നോക്കാതെ ഇരിക്കും..
എന്തൊരു ഭംഗി ആണ് ഇവൾക്ക്.. മുഖ ഭംഗി ശരീര ഭംഗി രണ്ടും ഒത്തിണങ്ങിയ ഒരു പെണ്ണ്..

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.