ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2169

Views : 486980

കൊച്ചു വാവക്ക് അവളുടെ നെഞ്ചിലെ പാലാഴി പകർന്നു കൊടുക്കുമ്പോൾ അവളുടെ മുഖത്തെ സംതൃപ്തിയും, “വേണേ വന്നു കുടിച്ചോടാ കള്ളാ….” എന്ന് പറയുമ്പോൾ കള്ള ലക്ഷണം കലർന്ന ഭാവം കണ്ടിട്ടുണ്ടോ?ഇല്ലെങ്കിൽ കാണണം. അതാണ് സ്ത്രീ.. ❤️

ഒരേ സമയം മകളും, കൂട്ടുകാരിയും, കാമുകിയും, സഹോദരിയും ഭാര്യയും, അമ്മയും ആകാൻ അവൾക്ക് കഴിയും.. പകരം.. അവൾക്ക് ഹൃദയം നിറക്കുന്ന പ്രേമവും, സംരക്ഷണവും മാത്രം കൊടുത്താൽ മതി…

എന്നാൽ ഒരു സംഹാരരുദ്ര ആകാനും അവൾക്ക് കഴിയും.. ഭദ്രകാളി ആകുവാനും.. സാക്ഷാൽ ദുർഗ്ഗാ ദേവി ആകുവാനും യുദ്ധത്തിന്റെ ദേവത ആയ അഥീന ആകുവാനും അവൾക്ക് കഴിയും…

ഈ കഥയിൽ വിരഹവും പ്രണയവും ഒക്കെ ഉണ്ട്.. സമയം എടുത്തു മെല്ലെ ആസ്വദിച്ചു വായിക്കണം… അപേക്ഷ ആണ്… എന്നെ സ്നേഹിക്കുന്ന, പ്രണയത്തിനെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി…..

എന്ന് ഒരു മാലാഖയുടെ കാമുകൻ..

ദുർഗ്ഗ..

റോഡിലൂടെ ചുവന്ന കളർ മാരുതി സ്വിഫ്റ്റ് മെല്ലെ പോവുകയായിരുന്നു..

കാർ ഓടിച്ചിരുന്നത് പെങ്ങൾ ആണ്.. ഞാൻ അല്പം ടെൻഷൻ അടിച്ചു മുൻസീറ്റിൽ ഇരുന്നു. എസിക്ക് തണുപ്പ് പോരാ എന്നെനിക്ക് തോന്നി..

“അപ്പു.. എസി ഒന്ന് കൂട്ടിക്കെ..”

ഞാൻ ശ്രദ്ധിച്ചു വണ്ടി ഓടിക്കുന്ന എന്റെ അനിയത്തി അപൂർവയോടു പറഞ്ഞു.

“എന്താ ഏട്ടാ? നല്ല തണുപ്പ് ഉണ്ടല്ലോ? ഏട്ടൻ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ മുത്തേ..”

അവൾ ചിരിച്ചു കൊണ്ട് എന്നെ നോക്കി.. പുറകിൽ നിന്നും അമർത്തിയ ഒരു ചിരി കെട്ടു.

എന്റെ അമ്മ ആണ്. പാർവതി. വേറെ ഒരു ചിരി കൂടി കേട്ടപ്പോൾ ഞാൻ ദേഷ്യത്തിൽ തിരിഞ്ഞു നോക്കി. ചിരി ഒതുക്കി പിടിച്ചു ഇരിക്കുന്ന അച്ഛൻ.

എന്റെ മുഖം കണ്ടതും രണ്ടുപേരും പുറത്തേക്ക് നോക്കി ഞങ്ങൾ ഈ നാട്ടുകാർ അല്ല എന്ന ഭാവത്തിൽ ഇരുന്നു..

“നിനക്ക് കുറച്ചു സ്പീഡിൽ ഓടിച്ചാൽ എന്താ?”

ഞാൻ എന്റെ ദേഷ്യം അവളോട് തീർക്കാൻ നോക്കി..

Recent Stories

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla 👌

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും 💥

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. 💝💝💝💝💝💝💝

  9. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  10. എന്റെ പൊന്നോ 😲😲.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  11. Superb!!!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com