Category: Short Stories

MalayalamEnglish Short stories

കാക്കച്ചി കൊത്തിപ്പോയി 9

കാക്കച്ചി കൊത്തിപ്പോയി Kakkachi kothipoyi Author : സിദ്ദിഖ് പുലാത്തേത്ത് ഞാൻ മൊയ്തു ഞാനും റസിയയും വളരെ ചെറുപ്പം തൊട്ടേ കളിക്കൂട്ടുകാരായി വളർന്നു വന്നതാ. പോരാത്തതിന് ഞങ്ങൾ രണ്ടും അയൽ പക്കങ്ങളിൽ താമസിക്കുന്നവരുമാണ് കളത്തിൽ ബീരാൻ ഹാജിയുടെ രണ്ടാമത്തെ കെട്ട്യോളുടെ രണ്ടാമത്തെ മോളാണ് റസിയ.. ബീരാൻ ഹാജിയുടെ വീട്ടിലെ സ്ഥിരമായ ജോലിക്കാരനായ കാദറുകുട്ടിയാണ് ഞമ്മളെ ബാപ്പ….. വളരെ ചെറുപ്പം തൊട്ടേ കുടുംബമായും അതുപോലെ ഞങ്ങളായും ഉള്ള ഈ… അടുപ്പം സ്ക്കൂളിൽ പത്താം തരത്തിലെത്തിൽ വരേ എത്തി നിൽക്കുന്നു ഈ… […]

ഹൃദയത്തിന്‍റെ കോടതിയിൽ 14

ഹൃദയത്തിന്‍റെ കോടതിയിൽ Hridayathinte Kodathiyil “ഇക്കാ….. നമ്മുടെ മോൾ … നീ കരയല്ലെ ആയ്ശു .. അവൾ എന്തായാലും നമ്മുടെ കൂടെ തന്നെ പോരും .. ” കോടതി വളപ്പിൽ അവരുടെ ഒരേയൊരു മകൾ ശഹാനയെ കാത്തു നിൽക്കുകയാണ് സുലൈമാനും ആയ്ഷയും.. “എന്നാലും എന്റെ മകൾക്ക് ഇത് എങ്ങനെ തോന്നി .. അവളെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ‌ അല്ലെ ഞാനും അവളുടെ ഉമ്മയും നോക്കിയത് …., ഇന്നലെ രാത്രി ഭക്ഷണം കഴിക്കുംബോൾ പോലും അവളുടെ മുഖത്ത് ഞാൻ […]

വൈദേഹി 1553

വൈദേഹി Vaidehi Author : അൻസാരി മുഹമ്മദ്‌ കെട്ടുങ്ങൽ മനസ്സിൽ അസ്വസ്ഥയുടെ പെരുമ്പറ മുഴക്കം കൂടുതൽ ഉച്ചത്തിലായിരിക്കുന്നു.. ട്രെയിൻ എത്തിച്ചേരാൻ ഇനി അധികസമയമില്ല… വരണ്ടുണങ്ങിയ ബജറ പാടത്തിന്റെ അകലെ നിന്നെങ്ങാനും “റാമിന്റെ” നിഴലാട്ടം കാണുന്നുണ്ടോയെന്നു നോക്കി ശ്രവൺഗോണ്ട റെയിൽവേ സ്റ്റേഷനിൽ പാതിമുഖം സാരിത്തലപ്പിനാൽ മറച്ചുപിടിച്ച് കാത്തുനിൽക്കുകയാണ് വൈദേഹി……….. മുന്നിൽ ജീവിതം പോലെ നോക്കെത്താദൂരം നീണ്ടുനിവർന്നു കിടക്കുന്ന റെയിൽപാളം…ഏതോ പുരാതന കാലത്തിന്റെ സ്മാരകം എന്നപോലെ ശ്രവണഗോണ്ട റെയിൽവേ സ്റ്റേഷനും…… ഭുവനേശ്വരിൽ നിന്നും സെക്കന്തരാബാദിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസം മാത്രം കടന്നു […]

ഗൗരി നിഴലിനോട് പടവെട്ടുന്നവൾ 1528

ഗൗരി …. നിഴലിനോട് പടവെട്ടുന്നവൾ Gaury Nizhalinodu padavettunnaval Author : അൻസാരി മുഹമ്മദ് കെട്ടുങ്ങൽ കൈകൾ കൂപ്പി ഗംഗാനദിയിൽ നിന്നും മുങ്ങിപ്പൊങ്ങുമ്പോൾ ഒരു വ്യാഴവട്ടത്തിന്റെ ഇപ്പുറം ചെയ്തുകൂട്ടിയ പാപങ്ങളുടെ കണക്കെടുപ്പ് നടത്തിയാൽ “നായയായും നരിയായും നരനായും” ഒരായിരം വർഷം ജന്മമെടുത്താലും തീരാത്ത അത്രയും പാപത്തിന്റെ കറ ശരീരത്തിലും മനസ്സിലും പിന്നെയും അവശേഷിക്കുന്നു …….. എത്ര തവണ ഗംഗയിൽ മുങ്ങിയാലും കാലാന്തരത്തോളം ഉമിത്തീയിൽ വെന്തുരുകിയാലും തനിക്ക് ശാപമോക്ഷം ലഭിക്കില്ലെന്നറിയാം…….. എങ്കിലും പുതിയ ജന്മത്തിന്റെ പരകായകല്പത്തിലേക്ക് പ്രവേശിക്കാനായി മനസ്സിനെയും ശരീരത്തെയും ഒരുക്കി […]

വൈകി ഓടുന്ന വണ്ടികൾ 38

വൈകി ഓടുന്ന വണ്ടികൾ Vaiki odunna Vandikal  Author : Viswanadhan Shornur പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗിയിൽ തട്ടിത്തെറിച്ചുവീഴുന്ന മഴത്തുള്ളികളെ നോക്കി കാത്തിരിപ്പുകേന്ദ്രത്തില്‍ അക്ഷമനായി തനിക്ക് പോകേണ്ട ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു ദേവ്കിരൺ. ഗതകാലചിന്തകളുടെ വേലിയേറ്റം സൃഷ്ടിക്കുന്ന മഴത്തുള്ളികളെ നോക്കി സദാ കൊണ്ട്നടക്കാറുള്ള റൈറ്റിങ്ങ് പാഡിൽ സമയം കളയാനെന്നോണം കുത്തി കുറിക്കാൻ ശ്രമിക്കുമ്പോഴാണ് “ദേവ് !!! ദേവ് കിരൺ എന്ന ഡി.കെ അല്ലേ ?” എന്ന് ചോദിച്ചുകൊണ്ട് ഒരു യുവതി അടുത്തേക്ക് വന്നത്. “അതേ” എന്ന് പറഞ്ഞു മുഖത്തേക്ക് […]

അവൾ ട്രീസ 26

അവൾ ട്രീസ Aval Tresa  മനു ശങ്കർ   “പ്രഫസർ ഞാൻ തെറ്റുകാരിയാണോ….? പ്രഫസർ.പറയു..” ഈ മഞ്ഞുപെയ്യുന്ന ഡിസംബറിന്റെ കുളിരുള്ള പ്രഭാതത്തിൽ..വാതിലിൽ തുടരെ തുടരെ ഉള്ള മുട്ട് കേട്ടാണ് ഞാൻ എണീറ്റത് , ഞാൻ ഹാളിലേക്ക് നടക്കുമ്പോൾ സോഫയിൽ ഉറങ്ങിയിരുന്ന എന്റെ ചക്കി പൂച്ചയും ഭയന്നു എണീറ്റിരുന്നു.. കൊളോണിയാൻ രീതിയിൽ നിർമ്മിച്ച വാതിലിന്റെ പൂട്ട് തുറക്കുവാൻ ഞാൻ എന്നത്തേയും പോലെ ബുദ്ധിമുട്ടി അപ്പോളും വാതിലിൽ മുട്ട് കേൾക്കുന്നുണ്ടായിരിന്നു…… വാതിൽ തുറന്നതും ഒരു നിലവിളിയോടെ അവൾ എൻ്റെ കയ്യിൽ പിടിച്ചു…. […]

കൊൽക്കത്ത തീസീസ് 8

കൊൽക്കത്ത തീസീസ് Kolkatha thesis by കെ.ആര്‍.രാജേഷ്‌   സയന്‍സ് സിറ്റിക്ക് സമീപമുള്ള തന്‍റെ ആഡംബരവസതിയിലെ എയര്‍കണ്ടീഷന്‍ സംവിധാനത്തിനോ,കോല്‍കത്ത മഹാനഗരത്തിന് കുളിരേകി വീശിയടിക്കുന്ന ആ ഡിസംബര്‍ സന്ധ്യയിലെ തണുത്തകാറ്റിനോ അബനീഷ് റോയിയുടെ മനസ്സിന്‍റെ ചൂടിനെ തണുപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല, ഫോണ്‍ ഓഫ്‌ചെയ്ത് ടേബിളിലേക്കിട്ട് അസ്വസ്ഥതയോടെ മുറിക്കകത്ത് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്ന അബനീഷ് റോയിയുടെ ശ്രദ്ധ പെട്ടന്ന്‍ തന്നെ ടെലിവിഷന്‍ചാനലുകളിലേക്ക് തിരിഞ്ഞു…… ” കൊല്‍ക്കത്ത ഫുഡ്‌ബോള്‍ ഫെഡറേഷനെ ഇനി മുഹമ്മദ്‌ താസ്സിം നയിക്കും , വര്‍ഷങ്ങളോളം ഫെഡറേഷനെ നയിച്ച അബനീഷ്റോയിയെപരാജയപ്പെടുത്തിയാണ് താസ്സിം അവരോധിതനാകുനത് […]

സാമന്തപഞ്ചകം 11

സാമന്തപഞ്ചകം Story Name : Samantha Panchakam Author: Ansari Nigz ചുട്ടെടുത്ത കളിമൺ കട്ടകളിൽ വർണ്ണചിത്രങ്ങളാൽ പണിതീർത്ത പ്രജാപതിയുടെ വീടിന്റെ അകത്തളങ്ങളിലെ മൺചിരാതിൽ നിന്നും രാത്രിയുടെ മൂന്നാം യാമത്തിൽ വെളിച്ചം തെളിഞ്ഞിരിക്കുന്നു…. ദുഃസ്വപ്നം കണ്ട്‌ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിരിക്കുന്നു വൈശമ്പായനൻ… മൺകൂജയിലെ തണുത്ത വെള്ളം ആർത്തിയോടെ കുടിക്കുമ്പോഴും ഭാര്യ സുമാദേവിയുടെ ആധിയോടുള്ള ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ വൈശമ്പായനൻ ജനല്പാളിയിൽ കൂടി പുറത്തേക്ക് നോക്കി.. “രാത്രിയുടെ മുന്നാം യാമം കഴിഞ്ഞിരിക്കുന്നു. പുലർകാലത്ത് താൻ കണ്ട ദുഃസ്വപ്നം […]

കൊഴിഞ്ഞുപോയ പൂക്കാലം 19

കൊഴിഞ്ഞുപോയ പൂക്കാലം Kozhinju Poya pookkalam By. : Faris panchili ആ സുധി നീ ഇവളെ വീട്ടിൽ കൊണ്ട് വീടുന്നുണ്ടോ. അതോ ഞാൻ കൊണ്ട് വിടണോ.? അമ്മയുടെ ചോദ്യം കേട്ടാണ് സുധി വീട്ടിലേക്കു കയറിയത് എന്താണ് അമ്മേ.. ഓഫീസിൽ വേണ്ടുവോളം കഷ്ടപെട്ടിട്ടാ ഇങ്ങോട്ട് വരുന്നേ. അപ്പോൾ ഇവിടെയും സമാധാനം തരില്ല എന്നാണോ. അമ്മക്ക് ദേവി ഇവിടെ നിൽക്കുന്നത് കൊണ്ട് എന്താ പ്രശ്നം. ഡാ ഈ മൂധേവിയെ വിളിച്ചോണ്ട് വന്ന അന്ന് തുടങ്ങിയ ദുഖം ആണ് എനിക്ക്. […]

താളം പിഴച്ച താരാട്ട് 16

താളം പിഴച്ച താരാട്ട് Thalampizhacha tharattu  രചന സെമീർ താനാളൂർ ‘മോളെ അശ്വതി ഞാന്‍ മ്മടെ സിറ്റി ഹോസ്സ്പ്പിറ്റലിൽ പോയിരുന്നു.എന്നെ അറിയുന്ന ഒരാളുണ്ട് അവിടെ. നിന്റെ കാര്യം സംസാരിച്ചു. അടുത്ത ബോര്‍ഡ് മീറ്റിംഗിൽ സംസാരിച്ചു ശരിയാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്’ അച്ഛനെന്തിനാ കണ്ടവരുടെ കാലു പിടിക്കാൻ പോയത്? എന്നാലും ന്റെ കുട്ടി ഇത്രയും കാലം പഠിച്ചിട്ട് ജോലി ഒന്നും ആയില്ലെങ്കില്‍ എന്താ ചെയ്യാ മോളെ. എത്ര കാലം പട്ടിണി കിടക്കും നമ്മള്‍ ? ‘അച്ഛാ ഞാന്‍ ‘ […]