കൊഴിഞ്ഞുപോയ പൂക്കാലം 19

സുധിയുടെ ചോദ്യം കേട്ടാണ് ദേവി ഉണർന്നത്. അപ്പോഴേക്കും ഓഫീസ് എത്തിയിരുന്നു. പോകാൻ തയ്യാറായി എല്ലാവരും അവിടെ അവർക്കായി വെയിറ്റ് ചെയ്യുകയാണ്. അപ്പോഴാണ് സുധിയുടെ ഫോൺ ശബ്ദിച്ചത്. വീടിനു അടുത്തുള്ള ശ്രീച്ചേട്ടൻ ആണ്.
അവൻ ഫോൺ അറ്റന്റ് ചെയ്തു.
ഹലോ..
ഹല്ലോ! മോനെ സുധി അമ്മക്ക് ഒരു ആക്‌സിഡന്റ് പറ്റി. ഇപ്പോൾ സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് മോൻ വേഗം വാ. ലേശം സീരിയസ് ആണ്..
വേഗം തന്നെ സുധിയും ദിവ്യയും സിറ്റി ഹോസ്പിറ്റലിൽ എത്തി. അവർ നേരെ എെെസിയൂവിലേക്ക് ചെന്നു. പുറത്ത് ശ്രീ ചേട്ടനും ഭാര്യയും ഉണ്ട്.
എന്താ ചേട്ടാ , എന്നാ പറ്റിയത്…
അക്ഷമനായി സുധി തിരക്കി.
ടെറസിൽ നിന്നു വീണതാ. അല്പം സീരിയസ് ആണ്. ഓപ്പറേഷൻ വേണം എന്നാ പറയുന്നേ. വീഴ്ചയിൽ അമ്മയുടെ തലയിലേക്കുള്ള ഞരമ്പിന് ക്ഷതം പറ്റിയിട്ടുണ്ടെന്നാ പറയുന്നത്. മോൻ വന്നിട്ട് പറയാം എന്ന് പറഞ്ഞു ഞാൻ. വേഗം വാ ഡോക്ടർ അന്വേഷിച്ചിരുന്നു.
അവർ ഡോക്റുടെ റൂമിലേക്ക്‌ പോയി.
സാർ ഇതാണ് അവരുടെ മകൻ.
ശ്രീ സുധിയെ ഡോക്ടറിന് പരിചയപെടുത്തി.
പറയൂ മിസ്റ്റർ.സുധി, എത്രയും വേഗം ഓപ്പറേഷൻ നടത്തണം. സമയം ഇല്ല, എത്രയും വേഗം ബ്ലഡിനുള്ള ആളെ കണ്ടെത്തണം..
ഞാൻ തയ്യാറാണ് ഡോക്ടർ.
സുധി ഒട്ടും മടിക്കാതെ തന്നെ പറഞ്ഞു.
സിസ്റ്റർ ഇയ്യാളെ കൊണ്ട് പോയി ഗ്രൂപ്പ്‌ ഏതാണെന്ന് ചെക്ക് ചെയ്യ്.
സുധി നേഴ്സിന്റെ കൂടെ പുറത്തേക്ക് പോയി. ശ്രീധരൻ നേരെ എെെസിയൂവിലേക്കും പോയി.അല്പ സമയം കഴിഞ്ഞു സുധി എത്തി. അവൻ എെെസിയൂവിലേക്ക് നോക്കി അവിടെ തന്റെ അമ്മ വേന്റിലേറ്ററിൽ കിടക്കുന്നു. എത്ര ശ്രമിച്ചിട്ടും അനുസരണക്കേട്‌ കാട്ടി അവന്റെ കണ്ണുകൾ കരഞ്ഞു. ശ്രീധരൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ആ വാക്കുകൾ ഹൃദയത്തിൽ സ്പർശിച്ചില്ല. അപ്പോഴേക്കും ഡോക്ടർ അങ്ങോട്ടേക്ക് എത്തി..
സോറി മിസ്റ്റർ. സുധി നിങ്ങളുടെ ഗ്രൂപ്പ് ചേരില്ല. എത്രയും വേഗം ബ്ലഡിനുള്ള ആളെ വേറെ കണ്ടെത്തണം.. താമസിക്കും തോറും അമ്മയുടെ നില വഷളാകുകയാണ്. വളരെ ബുദ്ധിമുട്ടണ ഈ ഗ്രൂപ്പ്‌കാരെ കിട്ടാൻ
ആ വാക്കുകൾ സുധിയുടെ തലച്ചോറിൽ പ്രകമ്പനം കൊണ്ടു. ഇത്രയും പെട്ടെന്ന് ഒരാളെ എവിടെ നിന്നു കൊണ്ട് വരും. തനിക്ക് തല ചുറ്റുന്നതായി തോന്നി അവന്. ദേവി ഡോക്ടറിന്റെ അടുത്തേക്ക് ചെന്നു.
ഡോക്ടർ അമ്മയുടെ ഗ്രൂപ്പ്‌ ഏതാണ്… ?
O -Ve..
ഞാനും അതേ ഗ്രൂപ്പ്‌ ആണ്. എത്രയും വേഗം ഞങ്ങളുടെ അമ്മയെ രക്ഷിക്കാനുള്ള ഏർപ്പാടുകൾ ചെയ്യണം.

2 Comments

  1. Super! Pakshe vallandanagu vishamam ayipoyi.

    Sorry sad ending enikku ishtamallathukondayirikkum. May be

  2. Very good story mindblowing one.

Comments are closed.