Category: Short Stories

MalayalamEnglish Short stories

തിരിച്ചെടുക്കാത്ത പണയം – 1 45

Thirchu Edukkatha Pananyam Part 1 by Jithesh പറയാൻ മറന്നതൊക്കെ അല്ലെങ്കിലും കഴിയാതെ പോയതൊക്കെ പറയണം എന്ന തീരുമാനത്തിൽ ആണ് രാഹുൽ എടുപിടിയിൽ നാട്ടിലേക്കു പുറപ്പെട്ടത്…. ജോലിയും കൂലിയും ഇല്ലാതിരുന്ന സമയത്തു മനസ്സിൽ കേറിയതാണ് മാളു എന്ന മാളവിക… പക്ഷെ അന്ന് അവളോടത്‌ പറയാൻ പോയിട്ട് ഒന്ന് നിവർന്നു നിൽക്കാൻപോലും ഗതിയില്ലാത്ത അവസ്ഥയായിരുന്നു തനിക്കെന്ന് അവൻ ഓർത്തു…. പഠനം കഴിഞ്ഞു കൂട്ടുകാരുമായി ചിലവഴിച്ച സമയങ്ങളിൽ അവരായിരുന്നു അവനെ സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത്…പിന്നെ ചില വേണ്ടാത്ത ശീലങ്ങളും…. […]

ഉണ്ണിമോൾ 248

Unnimol by Jisha ചുറ്റമ്പലത്തിൽ തൊഴുത് ഇറങ്ങുമ്പോഴും , ശാലുവിന്റെ നെറ്റിയിൽ ചന്ദനകുറി വരയ്ക്കുമ്പോഴും നോട്ടം മുഴുവൻ, കോവിലിന്റെ തെക്കെ നടയിലേക്കായിരുന്നു. എന്നും അമ്പലത്തിൽ വന്ന് കണ്ണനോടൊപ്പം കാണാറുള്ള തന്റെ ഉണ്ണിയേട്ടനെ കാണാത്തത് കൊണ്ട് മനസ്സ് വല്ലാതെ വേദനിച്ചു… ശാലു പോകാമെന്നു പറഞ്ഞപ്പോളും ഞാനാണ് കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോവാമെന്ന് ശാലുനോട് പറഞ്ഞത്… ഇലഞ്ഞിച്ചോട്ടിൽ നിന്ന് അവശ്യത്തിനു ഇലഞ്ഞിപ്പൂക്കൾ പെറുക്കി എടുത്തു കഴിഞ്ഞപ്പോൾ ശാലു വീണ്ടും പറഞ്ഞു നമുക്ക് പോയേക്കാമെടി….. കൂടുതൽ വാശി പിടിക്കാതെ അവളോടൊപ്പം […]

ഒരു തീവണ്ടി യാത്രയിലൂടെ……… 67

Oru Theevandi Yathrayiloode by Sajith Unnithan നല്ലെയൊരു സുന്ദര സുദിനത്തിന്‍റെ പ്രാരംഭം ട്രെയിനിന്‍റെ ചൂളംവിളിയോടെ ആരഭിച്ചു. സമയം വെളുപ്പിന് നാലു മണി. ആ വണ്ടി ഒരിക്കലും വൈകി വന്നതായി ഓര്‍മ്മയില്ല… ഓ ശരി ശരി….!  അല്ലെങ്കില്‍ ഞാന്‍ നാലുമണിക്ക് ഉണര്‍ന്നതായി ഓര്‍മ്മയില്ല. പിന്നെ ഇന്നെന്തു  കാരണമെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും  … എന്നെപ്പോലെയുള്ള എല്ലാ മനുഷ്യജീവികളും ഉറങ്ങാന്‍ അത്യാതികം ഇഷ്ടപ്പെടുന്ന സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം ആ സമയത്ത് ഉണരുക മരണത്തിനു തുല്യമാണ്‌.  പക്ഷെ ചില അനിവാര്യമായ സാഹചര്യത്തില്‍ അങ്ങനെ […]

പിറന്നാൾസമ്മാനം 68

Pirannal Sammanam by Vinu Vineesh “നീനാ, നീ വിഷമിക്കാതെ നാളെ അമല ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റിന്റെ സ്‌പെഷ്യൽ ടീം വരുന്നുണ്ടെന്ന് ടെസ പറഞ്ഞു. അവിടേംകൂടെ കാണിച്ചിട്ട്.” ജോയ്‌മോൻ തന്റെ നഗ്‌നമായ നെഞ്ചിൽ മുടിയിഴകൾ അഴിച്ചിട്ടുകിടക്കുന്ന നീനയെ തലോടികൊണ്ട് പറഞ്ഞു. “ഇച്ചായാ ” ഇടറിയശബ്ദത്തോടെ അവൾ വിളിച്ചു. “ഒന്നുല്ലടാ, നീ വിഷമിക്കാതെ, കർത്താവ് കൈവിടില്ലാ.” അവളെ സമാധാനിപ്പിച്ചുകൊണ്ട് ജോയ്‌മോൻ തന്റെ കരങ്ങളാൽ നീനയെ ചേർത്തണച്ചു. വിവാഹം കഴിഞ്ഞ് 8വർഷമായിട്ടും ഒരുകുഞ്ഞിക്കാൽ കാണാനുള്ള അവരുടെ ആഗ്രഹത്തെ സർവ്വശക്തനായ പിതാവുപോലും തടഞ്ഞുവച്ചു. […]

വിയർപ്പിന്റെ ഗന്ധമുള്ള ചുരിദാർ 75

Viyarppinte Gandham Ulla Churidar by Vinu Vineesh “ഏട്ടാ….. , വിനുവേട്ടാ….” എന്റെ നെഞ്ചിലേക്ക് ചേർന്നുകിടന്നുകൊണ്ട് ലച്ചു വിളിച്ചു. “മ്, എന്തെടി….” വലതുകൈ അവളുടെ മുടിയിഴകളിലൂടെ തലോടികൊണ്ട് ഞാൻ ചോദിച്ചു. “എനിക്കൊരു ചുരിദാർ വാങ്ങിത്തരോ..?” “ദൈവമേ…പെട്ടോ..?” അവളുടെ ചോദ്യംകേട്ട ഞാൻ കറങ്ങുന്ന സീലിംഗ് ഫാനിനെ ഒന്നു നോക്കി ഒന്നും സംഭവിക്കാത്തപ്പോലെ അത് കറങ്ങിക്കൊണ്ടിരിക്കുകയാണ്. അല്ല.. അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, കാരണം വർഷം മൂന്നായി കല്യാണംകഴിഞ്ഞിട്ട്. ഇതുവരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ദിവസം 800 രൂപക്ക് ആശാരിപ്പണിയെടുക്കുന്ന […]

ആശംസാ പ്രസംഗം 24

“‘ആശംസാ പ്രസംഗം “” ””””””””””””””””””””””””””””””””” കല്യാണ മണ്ഡപത്തിന്റെ നടുവിലുള്ള ചുവന്ന പരവതാനിയിലൂടെ നടന്നു വരുന്ന അഖിലിനെ കണ്ടു മെറിൻ അമ്പരന്നു …. അവന്റെ കൂടെയുള്ള പെണ്കുട്ടിയിലേക്ക് ശ്രദ്ധ മാറിയപ്പോൾ അതാകാംഷയിലേക്ക് വഴിമാറി . നേരെ സ്റ്റേജിലേക്ക് കയറി വന്ന അഖിൽ മെറിനെ നോക്കി ചിരിച്ചിട്ട് അവളുടെ ഭർത്താവിന് കൈ കൊടുത്തു . “‘ ഹലോ …ഞാൻ അഖിൽ ..അഖിൽ തമ്പി … ഇതെന്റെ വുഡ്ബി അർച്ചന …”‘ “‘ ദീപക് മാത്യു ….മെറിൻ എന്നോട് പറഞ്ഞിരുന്നു … […]

കുഞ്ഞോളങ്ങൾ… 33

Kunjoolamgal by Usman Akkaparambil അവധി ദിനങ്ങൾ കഴിയാറായത് കൊണ്ട് നാട്ടിൽ ചെന്നതിന്റെ സന്തോഷം മങ്ങാനും, തിരിച്ചു പോകലിന്റെ വേവലാതികൾ തെളിയാനും തുടങ്ങിയിരിക്കുന്നു. അടുക്കള ജോലികളെല്ലാമൊതുക്കി വൈഫ് വരുന്നതും കാത്ത് ഞാനെന്തൊ മൊബൈലിലും നോക്കിയിരിക്കുകയാണ്. അന്നത്തെ ജോലികളും, നാളെ കാലത്തേക്കുള്ള പലഹാരത്തിനുള്ള തയ്യാറെടുപ്പുകളും കഴിഞ്ഞു അവൾ വന്നു, ഓരോ കാര്യങ്ങൾ പറയുന്നതിനിടയിലാണത് പറഞ്ഞത്. “മോന് സൈക്കിൾ മാറ്റി കൊടുക്കാർന്നില്ലേ..? നല്ലോണം പ്രതീക്ഷിച്ചു ന്നാ തോന്നുന്നേ… വാങ്ങിച്ചു കൊടുക്കാത്തതിൽ അവന് ദേഷ്യവും സങ്കടമൊക്കെയുണ്ട്..” മക്കളുടെ ചെറുപ്പത്തിലെ ദേഷ്യവും സങ്കടവും […]

എന്റെ പ്രതികാരം ഇങ്ങനെയിരിക്കും 66

Ente Prathikaram Enganeyirikkum by Vinu Vineesh സൗദിയിൽ നിന്നും 3 മാസത്തെ ലീവിന് നാട്ടിൽചെന്ന എന്നെ പെണ്ണുകെട്ടിക്കണമെന്ന് അമ്മക്ക് ഒരേ നിർബന്ധം. ഒരുത്തി തേച്ചുപോയതിന്റെ വേദന ഹൃദയത്തിൽകിടന്ന് ചൾക്കോ,പിൾക്കോന്ന് ഇടിക്കാൻ തുടങ്ങിയിട്ട് മാസം അഞ്ചായി അതിനിടക്ക് ഒരുപെണ്ണുകാണൽ, ആലോചിക്കുമ്പോൾതന്നെ തല പെരുകുന്നു. സമയം എട്ടരകഴിഞ്ഞിട്ടും ബെഡിൽ നിന്നുമെണീക്കാത്ത എന്നെ അനിയത്തിവന്നാണ് വിളിക്കുന്നത്. അവൾക്കറിയില്ലല്ലോ ഉറക്കത്തിന്റെ വില. ഇവിടെ 13 മണിക്കൂർഡ്യൂട്ടി കഴിഞ്ഞ് ബാക്കി കിട്ടുന്ന സമയം ഫേസ്ബുക്കിലും, വാട്ട്സാപ്പിലും കേറിനിരങ്ങി അത്യാവശ്യം ഫോൺവിളികളൊക്കെ കഴിഞ്ഞ് മിച്ചം […]

കാഴ്ചക്കപ്പുറം 42

Kazhchakkappuram by Abdul Rahoof എന്നും വൈകിട്ട് തന്റെ മകനെയും കൂട്ടി ഒരു അറബി തന്റെ ലാൻഡ് ക്രൂയിസർ വണ്ടിയിൽ കടയുടെ മുന്നിൽ വന്നു ഹോൺഅടിക്കുമ്പോൾ ഇറങ്ങി ചെല്ലുന്നത് ഞാനായിരിക്കും. എന്നെ കണ്ടാൽ രണ്ട്‌ വിരലുകൾ പൊക്കി വിജയചിഹ്നം കാണിക്കും അയാൾ.. ഞാൻ കടയിലേക്ക് കയറി രണ്ടുചായയുമായി അയാളുടെ വണ്ടിക്കരികിലേക്ക് ചെല്ലും… വണ്ടിയുടെ സൈഡഗ്ലാസ്സ് തുറന്നു ഒരു ചായ എടുത്തു അയാൾ മകന് കൊടുക്കും.. കണ്ടാൽ ഒരു എട്ട് വയസുള്ള കുട്ടി.. ബുദ്ധിവൈകല്യമുള്ളതാണ് അവന്. ചിലദിവസങ്ങളിൽ ചൂട് […]

ഗുരു 63

Guru by Rajesh Attiri “അച്ഛൻ വരുമ്പോൾ എനിക്ക് ബലൂൺ വാങ്ങിക്കൊണ്ടു വരണേ …” വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവനോടായി കുഞ്ഞിക്കുട്ടൻ പറഞ്ഞു . “ബൈബൈ മോനെ , വാങ്ങിവരാം കേട്ടോ .”അവൻ കൈവീശി ബൈക്ക് സ്റ്റാർട്ട് ചെയ്തു . “എൻ്റെ അച്ഛൻ എനിക്ക് ബലൂൺ കൊണ്ടുവരുമല്ലോ !”തുള്ളിച്ചാടി കുഞ്ഞിക്കുട്ടൻ വീട്ടിനകത്തേക്ക് പോയി . അവൻ ബാലകൃഷ്ണൻ . സ്കൂൾ മാസ്റ്റർ ആണ് . പതിവുപോലെ ഹാജർ എടുക്കാൻ രെജിസ്റ്ററുമായി അവൻ ക്ലാസിലെത്തി .കുട്ടികൾ ബെഞ്ചിനും ഡെസ്‌കിനും […]

ദൃഷ്ടി 19

Drishti by ജിതേഷ് ” നീ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ അവിടെങ്ങാനും പോയിരിക്ക്….. ആരോടെങ്കിലും പറഞ്ഞാൽ പോരെ… നീ വെറുതെ…. ” കക്ഷത്തിൽ കക്ഷത്തിൽ ഒരു ബാഗും വെച്ചു മെമ്പർ രമേഷേട്ടനാണ്…. നെറ്റിയിലെ വിയർപ്പിന്റെ തുള്ളികൾ തുടച്ചു സുധി മൺവെട്ടി കൊണ്ടു വീണ്ടും ആ മണ്ണിൽ കുഴി എടുത്തു…. രമേഷേട്ടന്റെ വാക്കുകൾ കേട്ടില്ല എന്നതുകൊണ്ട് മുഖത്തു ഒരു പുച്ഛം വരുത്തി അയാൾ തിരിഞ്ഞു നടന്നു…. നടക്കുമ്പോൾ അയാൾ ആ പറമ്പും വീടും ഒക്കെ ശെരിക്കുമൊന്നു നോക്കി…. എന്നിട്ട് […]

കൂട് 18

Koodu by Amal Sujatha Satheesan വീടിന്റെ താഴേ നിലയിലാണ്‌ ഉണ്ണിയുടെ മുറി. രാത്രിയിലാണെങ്കിലും പകലിലാണെങ്കിലും അവൻ വീട്ടിലുള്ള സമയങ്ങളിൽ മുറിയുടെ വലതുവശത്തെ ജനലരികിൽ വന്ന് താടയിൽ കൈകുത്തി പുറത്തേക്ക്‌ നോക്കിയിരിക്കും. വീട്‌ നിലത്ത്‌ നിന്ന് ഉയർത്തിയാണ്‌ പണിതിരിക്കുന്നെ. താഴേ തട്ടിലാണ്‌ മരങ്ങൽ . മഴക്കാലമാണ്‌ ഉണ്ണിക്ക്‌ ഏറ്റവും പ്രിയം.അവൻ ജനൽപാളികൾ തുറന്നിടും. മഴയുടെ സംഗീതം അവന്റെ മുറിയിൽ നിറയ്ക്കാൻ. കാറ്റിൽ പാറി അകത്തേക്ക്‌ വീശുന്ന മഴത്തുള്ളികളിലേക്ക്‌ മുഖം വെക്കുവാൻ അവന്‌ ഭയങ്കര ഇഷ്ടമാണ്‌. ശക്തമായ മഴയാണെങ്കിലും […]

ഒപ്പം 29

Oppam by Arun Karthik അതിരാവിലെ ബ്രഹ്മമുഹൂർത്തത്തിൽ നിദ്ര വിട്ടുണരുമ്പോൾ എന്റെ മനസ്സിൽ നിറയെ സന്തോഷമായിരുന്നു. നാലു വർഷമായി സ്വപ്നം കണ്ട സർക്കാർ ജോലിയ്ക്കു ജോയിൻ ചെയ്യേണ്ട ദിവസമാണ് ഇന്ന്.. ഉള്ളിലെ സന്തോഷം അലതല്ലുന്നതു കൊണ്ടാവാം കുളിക്കാനായി തലയിലേക്ക് വെള്ളം കോരിയൊഴിക്കുമ്പോഴും ആ വൃശ്ചികത്തിലെ തണുപ്പ് എനിക്ക് അനുഭവപ്പെടാതെ പോയത്.. കുളി കഴിഞ്ഞു വന്നു ഈശ്വരനെ സ്മരിച്ചപ്പോഴേക്കും അമ്മ ചായയുമായി അരികിൽ വന്നു നില്പുണ്ടായിരുന്നു. അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയപ്പോൾ ഞാൻ കൂടെ വരണോ നിന്റെയൊപ്പം എന്ന് […]

മറവിഭാരം 20

Maravibharam by ജിതേഷ് തിരക്കുള്ള റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ അഖിൽ ഇരുന്നു….. വിമല തിരിഞ്ഞു നടക്കുന്നത് അവൻ ശ്രദ്ധിച്ചില്ല…. അവൾ ഒരു ഉറച്ച തീരുമാനം ഇന്ന് എടുത്തു….. എന്തിനും കാരണങ്ങൾ തിരയുന്ന മനുഷ്യന്റെ വാസനകൾ…. ഇന്ന് അഖിൽ സമാധാനത്തോടെ തിരിച്ചു പോകും….. അമാനുഷികൻ എന്നൊരു പേരൊന്നും അവന് യോജിക്കുന്നില്ല…. പക്ഷെ അവനൊരു കാരണമാണ്….. ഒരു തികഞ്ഞ ഉത്തരം…. കുറെ മാസങ്ങൾക്ക് മുൻപുള്ള ഒരു അനുസ്മരണ സമ്മേളനം…. അവിടെ വെച്ചായിരുന്നു തികച്ചും യാദൃശ്ചികമായ അവരുടെ കണ്ടുമുട്ടൽ….. അവിടുന്ന് ഇറങ്ങുമ്പോൾ […]

മധുര നൊമ്പരങ്ങള്‍ 38

Madhura Nombarangal by Shikha S Dharan ഞാനീ ജീവിതം അവസാനിപ്പിക്കുകയാണ്.. ജീവനെക്കാളേറെ സ്നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്.. ഇന്ന് ചേട്ടന്‍ പറഞ്ഞല്ലോ എന്നെ കെട്ടിയത്കൊണ്ട് സന്തോഷമൊക്കെയും പോയീന്ന്.. ഇനിയും ഒരു ശല്യമാകാന്‍ ഞാനില്ല… എന്ന് ഗീതു രാവിലെ ഉറക്കമുണര്‍ന്ന പാടെ മേശമേല്‍ ചായ യ്ക്ക് വേണ്ടി പരതിയപ്പോള്‍ കയ്യില്‍ കിട്ടിയത് അവളുടെ ആത്മഹത്യാ കുറിപ്പാണ്… അതോടെ ഇന്നലത്തെ കെട്ട് ഇറങ്ങി.. ബോധമില്ലാതെ വന്ന് കയറിയത് കൊണ്ട് ഇന്നലത്തെ കാര്യങ്ങളൊന്നും ഓര്‍മയില്‍ ഇല്ല.. എന്നാലും കിട്ടിയ കത്തും […]

കള്ളൻ 65

Kallan by Viswan Kottayi “എനിക്ക് പോലീസ്കാരനാവണം…. ” “വലുതാകുബോൾ നിങ്ങൾക്ക് ആരാവണം.? ” എന്ന ടീച്ചറിന്റെ ചോദ്യത്തിന് മൂട് കീറാറായാ ട്രൗസറും അവിടവിടെ നൂലെണീറ്റ ഷർട്ടിൽ മുകളിൽ നിന്നും രണ്ടാമത്തെ ബട്ടൺസ് പൊട്ടിയ ഭാഗത്തു കുത്തിയ അമ്മയുടെ താലി ചരടിൽ കോർത്തിട്ടിരുന്ന തുരുമ്പ് വീണ സൂചിപിന്നിൽ പിടിച്ചു എണീറ്റു പറഞ്ഞപ്പോൾ ക്‌ളാസ്സിലെ സകല കുട്ടികളുടെയും കണ്ണ് എന്റെ മേലെ പതിക്കുന്നത് കണ്ടപ്പോൾ ഞാനൊരു പോലീസുകാരൻ ആയ പ്രതീതി ആയിരുന്നു…. എനിക്ക് ഡോക്ടർ, എനിക്ക് ടീച്ചർ, എനിക്ക് […]

വൃന്ദാവനം 15

Vrindavanam by Jayaraj Parappanangadi സബിതാമേഢത്തിന്റെ എഴുത്തുകളോടുള്ള പ്രിയം കാരണം ഞാൻ തന്നെയാണവരോട് സൗഹൃദം ചോദിച്ചു വാങ്ങിയത്…. വാക്കുകളില്‍ സംസ്കാരത്തനിമയും സഹോദര്യവും നിലനിർത്തിയ അവരുടെ കവിതകളും ലേഖനങ്ങളും വായനക്കാർ സഹൃദയം സ്വീകരിച്ചിരുന്നു. ചാറ്റിങ്ങിനോടെനിയ്ക്ക് താൽപ്പര്യമില്ലെന്നും പറ്റുമ്പോള്‍ വിളിയ്ക്കണമെന്നും പറഞ്ഞൊരു സന്ദേശമയച്ചപ്പോൾ ആ നിമിഷം തന്നെ അവരെന്നെ വിളിയ്ക്കുകയുണ്ടായി… പിന്നെ എന്റെ കഥകളും അവരുടെ കവിതകളും തമ്മിലായി ചർച്ച… ബിസിനസ് മേനായ ഭർത്താവും അഞ്ചിൽപഠിയ്ക്കുന്നൊരു മകനുമായിരുന്നു അവരുടെ കുടുംബം… ഏതാണ്ടൊരേക്കറോളം തോന്നിയ്ക്കുന്ന സ്ഥലത്ത് അപ്പെക്സിന്റെ പരസ്യത്തിലെ വർണ്ണമണിമാളിക കണക്കേയുള്ള […]

പെരുവഴി 22

Peruvazhi by Jithesh കാറിന്റെ സ്റ്റിയറിങ്ങിൽ രണ്ടും കയ്യും വെച്ചു രവി മുന്നിലേക്ക് നോക്കി…. വഴി രണ്ടായി വിജനമായി നീണ്ടുപോകുന്നു…. ഇരുവശത്തും പച്ച വിരിച്ച പാടങ്ങൾ…. വശങ്ങളിൽ വല്ല സൂചനബോർഡുകളും ഉണ്ടൊ എന്ന് നോക്കി…. ” ഇവനൊക്കെ എന്തെന്കികും ഒന്നെഴുതി വെച്ചൂടെ… മനുഷ്യനെ തെറ്റിക്കാൻ…. ഇവിടെ കുറെ റോഡുകൾ അവ പിന്നെയും വളഞ്ഞു തിരിഞ്ഞു പോകുന്നു…. എന്നാ വഴി ചോദിക്കാൻ ഏതെങ്കിലും ഒരുത്തനെ പോലും കാണുന്നുമില്ല… എന്നാലോ കുറെ കൃഷിയുണ്ട്… അതുകൊണ്ട് പോലും ഇവിടെങ്ങും ഒരുത്തനെ പോലും […]

കെട്ട്യോൻ ഇസ്തം 46

Kettiyon Istam by Bindhya Vinu സൺഡേ ബിരിയാണി ചീറ്റിപ്പോയ സങ്കടത്തിലിരിക്കുമ്പോഴാണ് ഇച്ചായന്റെ വക ആശ്വസിപ്പിക്കൽ “പൊന്നുവേ..പോട്ടെടീ..ഇതിപ്പം മൂന്നാമത്തെ തവണയല്ലേ ആയിട്ടുള്ളൂ.നമുക്ക് അട്ത്ത തവണ ശര്യാക്കാം” “ദേ ഇച്ചായാ നിങ്ങളാ വണ്ടി കഴുകുന്നുണ്ടല് അത് ചെയ്യ്.വെറ്തെ എന്റെ മെക്കിട്ട് കേറണ്ട .ആ അരി കൊള്ളൂല്ലാർന്ന്.കടക്കാരൻ പറ്റിച്ചതാ.അല്ലേലും ഇച്ചന് ന്നോട് സ്നേഹമില്ല” “അതേടീ സ്നേഹം ഇല്ല.അതോണ്ടാണല്ലോ ബിരിയാണീന്ന് പേരും വച്ച് നീ വിളമ്പിത്തന്നത് ഞാൻ കഴിച്ചത്. ..നന്ദി വേണോടീ നന്ദി”. സങ്കടപ്പെട്ടിരിക്കുന്ന എന്നെയൊന്ന് സമാധാനിപ്പിക്കാൻ ഇങ്ങേർക്ക് തോന്നുന്നില്ലല്ലോ എന്റെ […]

ഒരപ്പൂപ്പൻ താടിയുടെ യാത്ര 22

Oru Appoppan Thadiyude Yathra by Saritha Sunil ശിവക്ഷേത്രത്തിൻെറ ചുറ്റുമതിലിനു പുറത്തെ എരിക്കിൻ ചെടിയിലെ കായയിൽ നിന്നും പൊട്ടിവീണ അപ്പൂപ്പൻതാടിയാണു ഞാൻ.ഇങ്ങനെ ഭാരമില്ലാതെ, കാറ്റിനെ പ്രണയിച്ച് പറന്നു നടക്കുന്നതിലെ രസമൊന്നു വേറെതന്നെയാണ്.എത്ര പറന്നു നടന്നാലും ചുറ്റുമുള്ള ഓരോരുത്തരേയും പോലെ ഈ ഭൂമിയിൽ എനിയ്ക്കുമൊരു കടമയുണ്ടല്ലോ ചെയ്തു തീർക്കാൻ.അതിലേയ്ക്കുള്ള യാത്രയിൽ ഞാൻ കണ്ട കാഴ്ചകൾ നിങ്ങളോടും പങ്കുവയ്ക്കാം.മനസ്സിലെ ചിന്തകളും ആകുലതകളും മാറ്റിവച്ച് എന്നോടൊപ്പം പോന്നോളൂ അല്പനേരം.ചുറ്റിനും നടക്കുന്ന ചില നല്ലതും ചീത്തയുമായ കാര്യങ്ങൾ കണ്ടു മടങ്ങാം. അമ്മയോടൊപ്പം […]

പ്രവാസി 152

Pravasi by Surumi “ഡാ ഷൂക്കൂറേ ” ഡാ ഷൂക്കൂറേ……….. വിളി കേട്ടു ഒരു സ്വപ്നത്തിനു എഴുന്ന്നേറ്റതു ജാസി ആയിരുന്നു …. കൈ കൊണ്ട് കിടക്കയിൽ ഓടിക്കുബോൾ തന്റെ ആദ്യ രാത്രി ആയിരുന്നു മനസ്സിൽ….. രണ്ട് വർഷം മുൻപ് ഈൗ റൂമിൽ കേറുബോൾ മുല്ല പൂക്കളുടെയും അത്തറിന്റെയും സുഗന്ധത്താൽ നിറഞ്ഞിരുന്നു …. നാണത്താൽ തല കുനിച്ചു നിന്ന എന്നെ എന്തിനാ എന്റെ പെണ്ണെ ഇനിയും നാണം ഇയു ഒന്ന് തലപൊക്കി നോക്കെന്റെ ജാസി ഇക്കാടെ വാക്കുകൾ ചുണ്ടിൽ […]

ഉത്തര 59

Uthara by Rajitha Jayan പാലക്കാടൻ ചൂടുകാറ്റിന്റ്റെ നേർത്ത മുരളിച്ചകൾ വീശിയോതുന്ന, രാത്രിയുടെ അന്ത്യ യാമങ്ങളിൽ കയ്യിലൊരു ചൂട്ടുകറ്റയുമായ് വയൽവരമ്പിലൂടെ കൊച്ചമ്പ്രാന് പുറക്കിലായ് തീണ്ടാപാടകലെ കണ്ണീരൊലിപ്പിച്ച് നടക്കുമ്പോൾ ഇരവിയുടെ കയ്യിലെ കൂടയിലെ വിഷസർപ്പം അതിന്റെ പത്തിയിലെ വിഷംമനുഷ്യനിൽ ചീറ്റി കയറ്റിയ ക്ഷീണത്തിൽ മയങ്ങുകയായിരുന്നു ടാ ചെറുമാ … ഞാൻ പറഞ്ഞതെല്ലാം നിനക്ക് ഓർമ്മയില്ല്യേ…..? നീയൊന്നും കണ്ടിട്ടും ,കേട്ടിട്ടും ചെയ്തിട്ടുമില്ല… മനസ്സിലായല്ലോ…ല്ലേ…..? ഉവ്വമ്പ്രാ… ഏനൊന്നും കണ്ടിട്ടില്ല.!! ഏനൊന്നും അറിയേം ഇല്ല. ..!! ആ…അങ്ങനാണേൽ നെനക്കും നെന്റ്റെ ചെറുമ്മിയ്ക്കും നല്ലത്. […]

ജനൽ 62

ജനൽ Janal    തൊട്ടടുത്ത ജനലിന്റെ ഇരുമ്പുകമ്പികൾക്കിടയിലൂടെ ഞാൻ പുറത്തേക്കുനോക്കി, ഇല്ല, ഒന്നും മാറിയിട്ടില്ല. പതിനഞ്ചുവർഷങ്ങൾക്ക് മുൻപ് കണ്ട അതേ കാഴ്ചകൾ തന്നെ. പന്ന കർക്കിടകമാണ്, മഴ കനത്തുപെയ്യുന്നു. ഇരുളിനെ കീറിമുറിച്ചു വെളിച്ചം വീശിമിന്നൽ പിണരുകൾ വന്നു കൊണ്ടിരിക്കുന്നു.ചെറുപ്പം മുതൽക്കേ പേടിയായിരുന്നു ഈ മഴക്കാലം. മിന്നൽ കൺമുൻപിൽ വരുമ്പോൾ കുഞ്ഞികൈകകൾ കൊണ്ട് കണ്ണ് പൊത്തിരിയിക്കും. തൊട്ടടുത്ത നിമിഷം കേൾക്കുന്ന ഇടിയുടെ ശബ്ദം മറയ്ക്കാൻ ചെവികൾ പൊത്തിപിടിക്കും. ഇറുക്കിയടച്ചകണ്ണുകളും കൈകൾകൊണ്ട് പൊത്തിപിടിച്ചചെവികളുമായി ആ ജനൽപടിയിൽ ഇരിക്കുമ്പോഴും അകമഴിഞ്ഞ് മഴയെ […]