ഉണ്ണിമോൾ 181

Unnimol by Jisha

ചുറ്റമ്പലത്തിൽ തൊഴുത് ഇറങ്ങുമ്പോഴും , ശാലുവിന്റെ നെറ്റിയിൽ ചന്ദനകുറി വരയ്ക്കുമ്പോഴും നോട്ടം മുഴുവൻ,
കോവിലിന്റെ തെക്കെ നടയിലേക്കായിരുന്നു.
എന്നും അമ്പലത്തിൽ വന്ന് കണ്ണനോടൊപ്പം കാണാറുള്ള തന്റെ ഉണ്ണിയേട്ടനെ കാണാത്തത് കൊണ്ട് മനസ്സ് വല്ലാതെ വേദനിച്ചു…

ശാലു പോകാമെന്നു പറഞ്ഞപ്പോളും ഞാനാണ് കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോവാമെന്ന് ശാലുനോട് പറഞ്ഞത്…

ഇലഞ്ഞിച്ചോട്ടിൽ നിന്ന് അവശ്യത്തിനു ഇലഞ്ഞിപ്പൂക്കൾ പെറുക്കി എടുത്തു കഴിഞ്ഞപ്പോൾ ശാലു വീണ്ടും പറഞ്ഞു നമുക്ക് പോയേക്കാമെടി…..

കൂടുതൽ വാശി പിടിക്കാതെ അവളോടൊപ്പം നടക്കുമ്പോൾ എന്റെ കണ്ണുകൾ ചുറ്റിനും ഉണ്ണിയേട്ടനെ പരതി, മനസ്സിലെ ഇഷ്‌ടം
ഇനിയും തുറന്നു പറയണം….

രണ്ടുമാസം കഴിഞ്ഞാൽ ഞാൻ പട്ടണത്തിലോട്ടു മെഡിസിന് പഠിക്കാൻ പോവാണ്, അതിനു മുൻപ് പറഞ്ഞില്ലെങ്കിൽ ഞാൻ വരുമ്പോഴത്തെക്കും ഉണ്ണിയേട്ടനെ ആരേലും അടിച്ചോണ്ടുപോകും…

ശാലുന് എന്റെ കൂടെ വരണമെന്നുണ്ട്, നല്ല മാർക്കും ഉണ്ട്.. പക്ഷേ അവൾക്ക് പഠിക്കാൻ വല്യ താല്പര്യമൊന്നുമില്ല, അതുകൊണ്ട് അവൾ എന്താ പഠിക്കേണ്ടതെന്ന് പോലും തീരുമാനിച്ചില്ല… പഠിക്കാൻ ലേശം മടിയാണ് അവൾക്ക്, പാട്ടിലും നൃത്തത്തിലുമൊക്കെയാണ് പുലി..

നീ ഈ ലോകത്തൊന്നും അല്ലെയെന്നു ശാലു ചോദിക്കുമ്പോൾ എന്റെ മനസ്സു മുഴുവൻ ഉണ്ണ്യേട്ടൻ ആയിരുന്നു……

കളികൂട്ടുകാരിയായിട്ടുപോലും അവളോട് പറയാതെ മനസ്സിൽ കൊണ്ടുനടന്നു ഇത്രയും കാലം… അതിനൊരു കാരണമുണ്ട്
നേരത്തെ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു പഠിക്കുന്ന സമയത്ത് വേറെ ഒന്നിലും ചെന്ന് ചാടരുതെന്ന്, അഥവാ മനസ്സിൽ ആർക്കെങ്കിലും ഒരു ഇഷ്‌ടം തോന്നിയാലും പഠിത്തം കഴിയാതെ ഞങ്ങൾ തമ്മിൽ പോലും അതിനെ കുറിച്ചൊരു ചർച്ച നടത്തെരുതെന്ന്…
പക്ഷേ ഇപ്പോൾ പ്ലസ്ടു കഴിഞ്ഞു. ഇനിയും പറയണം……

പോകുന്നതിനു മുൻപ് രണ്ടുപേരോടും പറയണം, ഉണ്ണിയേട്ടന് എന്നെ ഇഷ്‌ടക്കെടൊന്നും കാണില്ല, കാണുമ്പോളൊക്കെ ഞങ്ങൾ ഒന്നും മിണ്ടിയിട്ടില്ലേലും പരസ്പരം പുഞ്ചിരികൾ സമ്മാനിച്ചിരുന്നു…

ടാറിട്ട റോഡിൽ നിന്ന് ഇടവഴിയിലോട്ടു കയറുമ്പോഴെ കണ്ടു പാലത്തിന്റ സൈഡിൽ ബുള്ളറ്റ് ഒതുക്കി അതിൽ ചാരി നിൽക്കുന്ന ഉണ്ണിയേട്ടനെ……

3 Comments

Add a Comment
  1. നന്നായി എഴുതുക ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018 Frontier Theme
%d bloggers like this: