തിരിച്ചെടുക്കാത്ത പണയം – 2 47

Views : 10435

” എടാ സത്യമായും ഞാൻ കണ്ടതാ എന്നോട് സംസാരിച്ചതാ ”

” എന്നിട്ട് എവിടെ ? ഡാ രാഹുലെ നിനക്ക് തോന്നിയതാ വെറുതെ ഓരോന്ന് ഓർത്തു… ആട്ടെ അവളെ കാണാൻ എങ്ങനുണ്ട്…. ”

” എടാ എനിക്ക് തോന്നിയതല്ല…. എടാ അവളുടെ ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ അച്ഛൻ ഞാനാ എന്നുവരെ പറഞ്ഞതാ….എന്റെ വീടും പേരും ഒക്കെ അറിയാടാ അവൾക്ക്…. അപ്പോഴാ അവന്റെ തമാശ ”

” നീയൊന്നു പോയെ എന്നിട്ടെവിടെ…. അതൊക്കെ വിട്ടിട്ടു നീ കേറിയേ നമുക്ക് മാളുവിനെ പൊക്കണ്ടേ…. എടാ രാഹുലെ അല്ലെങ്കിലേ അവള് കൈവിട്ടു പോകുമേ… പറഞ്ഞില്ലാന്നു വേണ്ട…. പിന്നെ ഉണങ്ങി നടക്കേണ്ടി വരും വേഗം വാ കേറൂ…. ”

” എന്നാലും അവള് ” അതുംപറഞ്ഞു ചുറ്റിലും നോക്കി അവൻ ബൈക്കിന്റെ പിറകിൽ കേറി…..

” അപ്പോഴേ എന്റെ കാര്യത്തിൽ എന്താ നിന്റെ തീരുമാനം രാഹുൽ…. ” ഒരു ശബ്ദം അവനെ പെട്ടെന്ന് തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചു….

കണ്ണുകൾ ഞെട്ടിക്കൊണ്ട് അവൻ തങ്ങളുടെ അടുത്തേക്ക് വരുന്ന അവളെ നോക്കി…..

” ദേ ഇവളാ… ഇവളാ….. അത്… ഞാൻ പറഞ്ഞ…. ഇവളാ…. വിപി ഇവളാ ” രാഹുൽ ഉറക്കെ വിളിച്ചു പറഞ്ഞു….

അവളെ അടിമുടി നോക്കിക്കൊണ്ട് വിപിൻ പറഞ്ഞു
” ഇത് നമ്മുടെ മേലേവീട്ടിലെ അമ്മിണി അല്ലെ…. ഈ നാട്ടിലെ കുറേപേരുടെ ഉറക്കം കളഞ്ഞ വിത്താണ് മോനെ….. പക്ഷെ അങ്ങനെ എല്ലാരേയും ഒന്നും വിളിച്ചു കേറ്റില്ലടാ…. ” അവൻ മൂക്കത്തുവിരൽ വെച്ച് പറഞ്ഞു…

” ഏത് അമ്മിണി… ഇവളെന്തിനാ എന്റെ പിറകെ ”

” എനിക്കും അതാ മനസ്സിലാകത്തെ ഇനി ഞാനറിയാതെ നീയെങ്ങാനും….. പക്ഷെ ഇവൾ ഇങ്ങനെ വരാൻ പോണില്ലല്ലോ എന്നാലും…. ഒന്ന് ഓർത്തുനോക്കിക്കെ…. ” വിപിൻ രാഹുലിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…..

” ഇല്ലടാ എനിക്കിവരെ കണ്ട ഓർമ്മകൂടി ഇല്ല… പിന്നെങ്ങനാ…. സത്യം ആയും എനിക്കറിയില്ലടാ…. ” രാഹുൽ നിസ്സഹായാവസ്ഥയിൽ പറഞ്ഞു….

അപ്പോഴേക്കും അമ്മിണി അടുത്തെത്തിയിരുന്നു….

” രാഹുലിന് അല്ലെങ്കിലും വല്ലാത്ത മറവിയാണ്…. ഇപ്പൊ വിപിനും…. രണ്ടാൾക്കും അറിയില്ലെങ്കി ഞാൻ പറഞ്ഞുതരാം…. രണ്ടാളും ഓർത്തെടുത്തോ….. “

Recent Stories

The Author

2 Comments

  1. ❤️❤️❤️

  2. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com