ഗ്രേസിയമ്മയുടെ കഥ 208

Views : 49612

എന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അതുകണ്ട അവർ ഭയന്ന് പിന്മാറി.
“വലിയ പണക്കാർ ആയിട്ടു കാര്യമില്ല. അന്തസ് ഇല്ലെങ്കിൽ പറഞ്ഞിട്ടെന്തു കാര്യം?”

ഈ വിവരം അറിഞ്ഞപ്പോൽ ഭാര്യ പറഞ്ഞു

ആകാംഷ അധികമായപ്പോൾ അവരുടെ വീടുവരെ പോകുവാൻ ഞാൻ തീരുമാനിച്ചു.അവരുടെ കള്ളത്തരം പൊളിക്കണമെന്ന് ഞാൻ തീരുമാനിച്ചു.

വലിയ വീടുതന്നെ. വഴിയിൽ നിന്നും നോക്കിയാൽ വീട് കാണുവാൻ പറ്റാത്ത തരത്തിലുള്ള കൂറ്റൻ ഗെയിറ്റ് തള്ളിത്തുറന്നപ്പോൽ മടുപ്പിക്കുന്ന ശബ്ദം അവിടെ മുഴങ്ങി.
പരിസരം മുഴുവനും കാടുപിടിച്ചു കിടക്കുന്നു. രണ്ടു നില വീട് പെയിന്റ് ചെയ്തിട്ട് വർഷങ്ങൾ ആയിട്ടുണ്ട് എന്ന് തോന്നുന്നു.
കതകിനു സമീപത്തു വച്ചിരിക്കുന്ന കാളിങ് ബെൽ ഭിത്തിയിൽ തൂങ്ങി കിടക്കുന്നുണ്ട്.
കതകിൽ പലപ്രാവശ്യം മുട്ടിയെങ്കിലും ആരും വന്നില്ല.
ഞാൻ തിരിഞ്ഞു നടന്നു..
“തിരുമേനി ഒന്ന് നിൽക്കണേ..” ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ജനലുനുള്ളിൽ ഗ്രേസിയമ്മ നിൽക്കുന്നുണ്ട്.
അവർ പലപ്രാവശ്യം ആഞ്ഞു വലിച്ചിട്ടാണ് കതകു തുറന്നത്.
ഞാൻ അകത്തേക്ക് കയറി.
“ചേട്ടന് കഞ്ഞി കൊടുക്കുകയായിരുന്നു.അതാണ് വരുവാൻ താമസിച്ചത്” ഗ്രേസിയമ്മ പറഞ്ഞു.
വലിയ ഹാളിൽ കയറിയ എന്നെ സ്വീകരിച്ചത് മുഷിഞ്ഞു നാറിയ സെറ്റികളും കസേരകളും ആണ്. ജനൽ കർട്ടൻ മാത്രം കഴുകി ഭംഗിയായി തൂക്കിയിട്ടുണ്ട്.
വലിയ വീടിന്റെ ഭിത്തിയിൽ പലയിടങ്ങളിലും വിള്ളലുകൾ വീണിരിക്കുന്നു.
“കഞ്ഞി കൊടുത്തു കഴിഞ്ഞ് ഞാൻ വരാം. തിരുമേനി ഇരിക്ക്”
ഗ്രേസിയമ്മയുടെ പുറകെ ഞാൻ ഒരു മുറിയിലേക്ക് കയറി. എണ്ണയുടെയും കുഴമ്പിന്റെയും മടുപ്പിക്കുന്ന മണം അവിടെ തളം കെട്ടി നിന്നിരുന്നു.മുറിയുടെ മൂലക്ക് ഒരു കട്ടിലിൽ ക്ഷീണിച്ചു മനുഷ്യരൂപത്തിന്റെ കണ്ണുകൾക്ക് നല്ല തിളക്കം !!!
“ജോസഫ് ചേട്ടൻ” ഞാൻ പിറുപിറുത്തു.
ഒരു പാത്രത്തിൽ ഇരുന്ന കഞ്ഞി സ്പൂണിൽ കുറേശ്ശേ കൊടുത്തപ്പോൾ അയാൾ ആർത്തിയോടെ അത് കുടിച്ചു.
“തിരുമേനി ഇന്നലെ ഞങ്ങൾക്ക് ആശുപത്രിയിൽ തന്ന ചോറാണ്” ഗ്രേസിയമ്മ ചിരിക്കുവാൻ ശ്രമിച്ചു.
വല്ലാത്തൊരു ശ്വാസം മുട്ടൽ അനുഭവപ്പെട്ട ഞാൻ മുറിയുടെ പുറത്തേക്കിറങ്ങി.

“നിങ്ങളുടെ മക്കൾ എവിടെയാണ്?” പുറകെ വന്ന ഗ്രേസിയമ്മയോട് ഞാൻ ചോദിച്ചു.
അവർ ഉത്സാഹവതിയായി “മൂത്തമകൻ ഡോക്ടർ ആണ്, അവർ തിരുവന്തപുരത്താണ്.ഇളയവൻ ചെന്നൈയിലാണ്. മകളുടെ കാര്യം മാത്രം കുറച്ചു കഷ്ടത്തിലാണ്. മക്കളെയും കൊച്ചു മക്കളെയും കാണുവാൻ കൊതിയുണ്ട്. പക്ഷെ അവർക്കുമില്ലേ അവരുടേതായ ബുദ്ധിമുട്ടുകൾ”
എല്ലാം മനസ്സിലാക്കിയ ഞാൻ എന്റെ പോക്കറ്റിൽ കിടന്ന പണം മുഴുവനും അവരുടെ കൈവശം കൊടുത്തു.
“ജോസഫ് ചേട്ടൻ മരിച്ചിരുന്നെങ്കിൽ ഏതെങ്കിലും അഗതി മന്ദിരത്തിൽ പോകാമായിരുന്നു.”
പണം വാങ്ങുമ്പോൾ അവർ പറഞ്ഞു.
അവർക്കുള്ള ഭക്ഷണം ദിവസവും അവിടെത്തിച്ചു കൊള്ളാമെന്നു പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങിയയെങ്കിലും സാരികൊണ്ട് മുഖം മറക്കുവാൻ പരിശ്രമിക്കുന്ന ഗ്രേസിയമ്മയുടെ രൂപം മനസ്സിൽ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.

Recent Stories

The Author

1 Comment

  1. ആരാധകൻ

    ഇനിയും എഴുതണം …..വേറെ ഒന്നും പറയാനില്ല സുഹൃത്തേ..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com