തിരിച്ചെടുക്കാത്ത പണയം – 2 47

Views : 10438

” അതെ….. ഇപ്പൊ ഓർമവന്നു കാണുമല്ലോ അല്ലെ….. അവൻ ആ ദിവസം നിങ്ങള്ടെ കൂടെ എന്നെക്കാണാൻ, അല്ല അവന്റെ ആശ തീർക്കാൻ വന്നപ്പോ അവന്റെ കയ്യിന്നു അവിടെ മറന്നുവെച്ചുപോയതാ ധാ ഇത് ” അമ്മിണി അതും പറഞ്ഞു കൈ തുറന്നകാണിച്ചു…..

അതെ…. താൻ മോഷ്ടിച്ച അമ്മയുടെ മാല….. !!!!!ഇത് ഇവൾക്ക് എങ്ങനെ….

” അവൻ അവിടെ പ്രാർത്ഥനയ്ക്കല്ല വന്നത്…. കൂടെ നടന്നതെല്ലാം അവൻ കള്ളിന്റെ കൂടെ എല്ലാം എനിക്ക് പറഞ്ഞു തന്നു…. ഈ മകന്റെ സാഹസം….. ശെരിയാ ഞാൻ അമ്മയെന്ന വാക്ക് ഉച്ചരിക്കാൻ പോലും അർഹതയില്ലാത്തവളാ….. ഒരു നീചയായി നിങ്ങൾക്കൊക്കെ…. പക്ഷെ എങ്ങനെ ഞാൻ ഈ തൊഴിലിൽ എത്തി എന്നത് ആരെങ്കിലും ചിന്തിക്കുമോ….. നിന്നെപ്പോലെ ഉള്ളവർ അവര് തന്നെയാ…. ഒറ്റയ്ക്ക് ജീവിക്കുന്നവളുടെ മാനം സ്വന്തം സുഖത്തിനായി പണത്തിനു വിലയിടുന്നവൻമാർ….. അപ്പോഴാണെണെടാ എന്നെപോലെ ഉള്ളവർക്ക് ഇതിലേക്ക് നയിച്ചത്….. ആരോരും തുണയില്ലാതാകുന്നോരെ നിനക്കൊക്കെ മനസ്സിലാകുമോ….. നീ പോയപ്പോൾ നിന്റെ അമ്മ എങ്ങനെ ജീവിച്ചു എന്ന് നീ ചിന്തിച്ചോ…… എടാ നീയി മാല നോക്കിയോ….. ഇത് നിന്റെ അമ്മയുടെ താലിമാലയാ….. ഇതുള്ളപ്പോ ഓരോ പെണ്ണിനും അവരുടെ ഭർത്താവ് കൂടെയുള്ളപോലെയാ ഒരു സുരക്ഷിതമായ ജീവിതം പാകപ്പെടും ….. അതാ നീ ഇല്ലാണ്ടാക്കിയെ….. പിന്നെ എപ്പോഴും കൂടെ ഉണ്ടാകും എന്ന് ഉറപ്പുള്ള മക്കൾ ഉണ്ടല്ലോ എന്ന ആശ്വാസം ഉണ്ട്….. അതും നീ പൊളിച്ചെഴുതി….. പഴിക്കാനല്ലാതെ പ്രകാനനല്ലാതെ എന്നെങ്കിലും നീ അവരെ സ്നേഹത്തോടെ കേട്ടിട്ടുണ്ടോ അമ്മേ എന്ന് വിളിച്ചിട്ടുണ്ടോ….. ആ അവനാ എന്നെ…… ” അവൾ പറഞ്ഞു തീർത്തു…. ആ കണ്ണുകൾ അറിയാതെ തുളുമ്പിയിരുന്നു……

രാഹുൽ ഒന്നും മിണ്ടാതെ പ്രതിക്കൂട്ടിൽ എന്നപോലെ നിന്നു…..

” നിന്റെ സുഹൃത്തുക്കൾ ഒക്കെ അമ്മയെ തിരിഞ്ഞു നോക്കിയോ എന്ന് നീ ചോദിക്ക്….. സ്വന്തം അമ്മയേം അച്ഛനേം നോക്കാത്തവനാ വല്ലവരുടെയും….. പിന്നെ നീയൊക്കെ നോക്കും…. പറയിക്കണ്ട…… ധാ ഇതുകൊണ്ടോയി നിന്റെ അമ്മയ്ക്ക് കൊടുക്ക് പാവത്തിന് ഇത്തിരി ആശ്വാസം കിട്ടട്ടെ… പിന്നെ ധാ ഈ പണം….. നിന്റെ ഇഷ്ടംപോലെ ആ കുട്ടിയേം കെട്ടി സന്തോഷായി ജീവിക്ക്….. പക്ഷെ ഇനിയും അവരെ കണ്ണുനീര് കുടിപ്പിക്കരുത്…… എന്റെ കൊച്ചിന്റെ അച്ഛനാരാണെന്ന് എനിക്കറിയാം അവനുള്ളത്‌ ഞാൻ കൊടുത്തോളം…. നീ അല്ല അത്….. വികാരങ്ങൾ ആരോടെങ്കിലും അല്ല മാന്യമായി ജീവിച്ചു തീർക്കു….. ” അതുംപറഞ്ഞു അവൾ പണവും മാലയും അവന്റെ കയ്യിൽവെച്ചു നടന്നു പോകുന്ന പോക്കിൽ തിരിഞ്ഞു നോക്കാതെ അവൾ പറഞ്ഞു….

Recent Stories

The Author

2 Comments

  1. ❤️❤️❤️

  2. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com