തിരിച്ചെടുക്കാത്ത പണയം – 2 39

Thirchu Edukkatha Pananyam Part 2 by Jithesh

Previous Parts

ഒരു വെള്ളിടി വെട്ടിയപോലെ ആയിരുന്നു രാഹുലിന്റെ പ്രതികരണം…. ഒപ്പം അവളുടെ കണ്ണിലേക്കു നോക്കിയുള്ള ചിരിയും….

ഉയർന്ന കാമചിന്തകൾ എല്ലാം പൊടുന്നനെ തകർന്നുവീണുപോയിരുന്നു അവന്…. ഇവൾ ഏതാ…. താൻ ഇന്നവരെ കണ്ടിട്ടില്ലല്ലോ…. പിന്നെ ഇവളെങ്ങനെ ഇത്പറയുന്നു….

ഉള്ളിൽ ഭയമാണോ അതോ ആശ്ചര്യമാണോ എന്നൊന്നും മനസ്സിലാകുന്നില്ല ഇനിയിപ്പോ എന്തുചെയ്യും….. ഇങ്ങനെ ഓരോന്ന് പറഞ്ഞു മാനം മറയാക്കി കാശു സമ്പാദിക്കുന്ന പല സംഘങ്ങളും ഇന്നുണ്ടെന്നുള്ളത് അവനോർക്കുന്നു…. ഇങ്ങനെ ആരെങ്കിലും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല…

രാഹുൽ വേഗം പിറകിലേക്ക് തിരിഞ്ഞു നോക്കി ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റിലും നോക്കി… തൂവാലയെടുത്തു മുഖം തുടച്ചു…. അവളെ നോക്കാൻ പോലും പറ്റാതെ അവൻ പുറത്തേക്ക് നോക്കിയിരുന്നു…. ശരീരം വിറയ്ക്കുന്നപോലെ….

ഇനിയും രണ്ടുമൂന്നു സ്റ്റോപ്പുകൾ കൂടിയുണ്ട് നാട്ടിലേക്കു…. പറ്റില്ല ഇവിടെ ഇറങ്ങണം…. വേഗം കയ്യിൽ ഉള്ള ബാഗുകൾ എടുത്തു ഇറങ്ങാൻ തുടങ്ങവേ അവൾ അവന്റെ മുഖത്തേക്ക് നോക്കിപറഞ്ഞു
” എനിക്ക് വീടറിയാം രാഹുൽ… അമ്മയെന്നെ സ്വീകരിക്കില്ലേ…. ഞാനും ഉണ്ട് കൂടെ ”

രാഹുൽ അത് ശ്രദ്ധിക്കാതെ വേഗം ബസ്സിലെ കിളിയോട് വിളിച്ചു പറഞ്ഞു

” ആളിറങ്ങാനുണ്ട് ”

” സാറെ ഇവിടൊന്നും സ്റ്റോപ്പില്ല…. ധാ വേഗം ഇറങ്ങു ” അയാൾ അരിശത്തോടെ ബെല്ലടിച്ചു ഡോർ തുറന്നു……

രാഹുൽ വേഗം ഇറങ്ങി…. തിരിഞ്ഞുനോക്കിയപ്പോൾ കൂടെ അവളും…..

രാഹുൽ വേഗം നടന്നു…. ഇടയ്ക്ക് മൊബൈൽ എടുത്തു ആരെയൊക്കെയോ വിളിച്ചു…. അവളും പിറകെ ഉണ്ട്…. അവൻ തിരിഞ്ഞു നോക്കി….

വീണ്ടും വേഗത്തിൽ നടന്നു…. അപ്പോഴേക്കും അവന്റെ സുഹൃത്ത് വിപിൻ ബൈക്കുമായി അവിടെ എത്തി….

” എന്താടാ രാഹുലെ ആരാ അത്… എവിടെ നീ പറഞ്ഞ ആളു ”

” ധാ എന്റെ പിറകിൽ തന്നെ ഉണ്ടെടാ… അവിടെ ” രാഹുൽ ചൂണ്ടിക്കാണിച്ചു….

വിപിൻ ആ ഭാഗത്തേക്ക് നോക്കിയപ്പോ അവിടെ ആരും കണ്ടില്ല…..

” എവിടെ നീ ആരെക്കണ്ടെന്ന….. “

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: