ആശംസാ പ്രസംഗം 24

Views : 6359

“‘ എനിക്ക് അഖിലിനെ അറിയാം … നല്ലയൊരു ചെറുപ്പക്കാരൻ … ഒരു മൾട്ടിനാഷണൽ കമ്പനിയിൽ പഠിച്ചയുടനെ ജോലി . നല്ല കുടുംബം ഒക്കെ . എന്റെ മകൾക്കൊരു ബോയ്ഫ്രണ്ട് ഉണ്ടെന്നു ഞാനാരും പറഞ്ഞറിഞ്ഞതല്ല … ഞാനെന്റെ കണ്ണുകൾ കൊണ്ട് കണ്ടതാണ് .. അഖിലിന്റെ ബൈക്കിൽ അവൻ മെറിനെ എന്റെ മുറ്റത്തു കൊണ്ട് പോയി ഒരിക്കൽ വിട്ടപ്പോൾ … കൂടെ പഠിക്കുന്നയാൾ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ കയറിയിരിക്കാൻ പറഞ്ഞു .. ഇനിയൊരിക്കൽ ആവാമെന്ന് പറഞ്ഞു അഖിൽ പോയി .. മെറിനോട് ഞാൻ ചോദിക്കുകയും ചെയ്തു …. വല്ല പ്രണയവും ആണോടി എന്ന് …

ഒരാണിന്റെ കൂടെ നടന്നാൽ അത് പ്രണയം ആകുമോ എന്നവൾ ചോദിച്ചപ്പോൾ ഞാനൊന്നും പറഞ്ഞില്ല … അത് കൊണ്ടായിരിക്കാം … ഒരു ദിവസം കോളേജ് വിട്ട് വന്നു കാപ്പി കുടിച്ചോണ്ടിരുന്നപ്പോൾ മെറിൻ ഞങ്ങളോട് പറഞ്ഞു … അന്ന് എന്റെ കൂടെ വന്ന അഖിലില്ലേ …. എനിക്കവനെ ഇഷ്ടമാണെന്ന് …അത് നീ അന്നും പറഞ്ഞിരുന്നല്ലോ മോളെയെന്നു പറഞ്ഞപ്പോൾ ആണ് മെറിൻ പറഞ്ഞത് സഹൃദം എന്നതിൽ നിന്നും മാറി പ്രണയം എന്നതിലേക്ക് ആയെന്ന് . മെറിന്റെ മമ്മി അവളെ വഴക്ക് പറയാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളെ തടഞ്ഞു … ഇപ്പോൾ പഠിക്കണം ..പഠിത്തം ഒക്കെ കഴിഞ്ഞു നല്ലൊരു ജോലിയുമൊക്കെ നേടി …അപ്പോഴും നിന്റെയീ ഇഷ്ടം തുടരുന്നെങ്കിൽ അന്ന് നമുക്കാലോചിക്കാം എന്ന് …. പക്ഷെ അത് നടന്നില്ല …

കാരണങ്ങൾ പലതാണ് …ദീപക് നല്ല പയ്യനാണ് … എനിക്കറിയാം അവൻ മെറിനെ സ്നേഹിക്കും മനസിലാക്കും എന്ന് …. എനിക്കൊരു നല്ല മരുമകനെയാണ് നഷ്ടപ്പെട്ടത് .പക്ഷെ ,..രണ്ടു പെൺമക്കൾ മാത്രമുള്ള എനിക്കിന്ന് … ഇവിടെ വെച്ചൊരു മകനെ ലഭിച്ചു .. അഖിൽ .

അഖിൽ ,.. ഞാനും നിന്നോട് മാപ്പു പറയുന്നു . എന്റെയും കുടുംബത്തിന്റെയും ഭാഗത്തു നിന്ന് വിഷമിക്കുന്ന എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ..അഖിലിന്റെ മാതാപിതാക്കൾ വളരെ ഭാഗ്യമുള്ളവരാണ് .. കാരണം അഖിൽ എന്റെയടുത്തു വന്നു എന്റെ മോളെ ചോദിച്ചു . അതിനുള്ള മനസ് അവനുണ്ടായി … ഞങ്ങളുടെ മനസ്സ് വിഷമിപ്പിച്ചു കൊണ്ടവൻ എന്റെ മോളെയും കൊണ്ട് പോയില്ല . അങ്ങനെയുള്ള ഒരാൾ ഒരു മാതാപിതാക്കളെയും വിഷമിപ്പിക്കില്ല …

. മോളെ ..അർച്ചനാ … നീ അവന്റെ മുറപ്പെണ്ണാണ് .. അവനെ കുറിച്ചു നിന്നോട് പറഞ്ഞു തരേണ്ട ആവശ്യമില്ല ..എന്നിരുന്നാലും ഞാൻ പറയുന്നു … നിനക്ക് അഖിലിനെക്കാൾ നല്ലൊരു ഭർത്താവിനെ കിട്ടില്ല … നിന്റെ മാതാപിതാക്കൾക്ക് ഒരു മകനെയും കൂടിയാണ് കിട്ടിയിരിക്കുന്നത് “”

മൈക്ക് ഓഫായപ്പോൾ അർച്ചന അഖിലിന്റെ കൈകളിൽ മുറുകെ പിടിച്ചു . കാരണം അവളുടെ കണ്ണുകൾ കണ്ണീരിനാൽ മൂടിയിരുന്നു . .

Recent Stories

The Author

ബോസ്സ്

5 Comments

  1. ജീനാ_പ്പു

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ആശംസ പ്രസംഗം കേൾക്കുന്നത് ….

    വളരെ വ്യത്യസ്തമായ ഒരു തീം ആയിരുന്നു …

    നന്നായിട്ടുണ്ട് 👍❣️ ആശംസകൾ ബോസ് 🏆😍

  2. ബ്രോ

    നന്നായിരുന്നു

  3. Superb 👌

  4. ꧁༺അഖിൽ ༻꧂

    ബോസ്സ്…
    ഞാൻ ആദി പറഞ്ഞപ്പോൾ ആണ് കഥ വായിച്ചത്…

    ഈ story എന്നെ 2 മാസം പുറകിലേക്ക് കൊണ്ടുപോയി… എന്റെ ലൈഫ് ആയിട്ട് കണക്ട് ആയിട്ടുള്ള story ആണ്…

    വളരെ നന്ദി ബ്രോ…,,,
    ഇത്രയും റിയൽ ആയിട്ടുള്ള story ഞങ്ങൾക്ക് സമ്മാനിച്ചതിൽ.. ❣️❣️

    ഇനിയും എഴുതണം…

  5. ബോസ്,

    ഇത്രയും വിശാലമനസ്കത പലരിലും കാണാൻ കഴിഞ്ഞെന്നു വരില്ലെങ്കിലും, ഇങ്ങനെയുള്ള ചിലരെങ്കിലും ഇവിടെയുണ്ട്..ബ്രോഡ് ആയി ചിന്തിക്കാനുള്ളൊരു സന്ദേശം വളരെ മനോഹരമായി, വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചു… എല്ലാവരിലെ ശരിയേയും ഒരേപോലെ നരേറ്റു ചെയ്തു.
    അടിപൊളി സിറ്റുവേഷൻ, വളരെ നല്ല എഴുത്തു.. !!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com