തിരിച്ചെടുക്കാത്ത പണയം – 1 34

Thirchu Edukkatha Pananyam Part 1 by Jithesh

പറയാൻ മറന്നതൊക്കെ അല്ലെങ്കിലും കഴിയാതെ പോയതൊക്കെ പറയണം എന്ന തീരുമാനത്തിൽ ആണ് രാഹുൽ എടുപിടിയിൽ നാട്ടിലേക്കു പുറപ്പെട്ടത്…. ജോലിയും കൂലിയും ഇല്ലാതിരുന്ന സമയത്തു മനസ്സിൽ കേറിയതാണ് മാളു എന്ന മാളവിക… പക്ഷെ അന്ന് അവളോടത്‌ പറയാൻ പോയിട്ട് ഒന്ന് നിവർന്നു നിൽക്കാൻപോലും ഗതിയില്ലാത്ത അവസ്ഥയായിരുന്നു തനിക്കെന്ന് അവൻ ഓർത്തു….

പഠനം കഴിഞ്ഞു കൂട്ടുകാരുമായി ചിലവഴിച്ച സമയങ്ങളിൽ അവരായിരുന്നു അവനെ സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത്…പിന്നെ ചില വേണ്ടാത്ത ശീലങ്ങളും…. അച്ഛനില്ലാത്തത്കൊണ്ട് അമ്മയുടെ ന്യായങ്ങൾ കേൾക്കുമ്പോൾ മുഖത്തേയ്ക്ക് പുതപ്പൊന്നുകൂടി വലിച്ചങ്ങുകയറ്റി ഉറങ്ങും….

അമ്മയുടെ സംസാരം ഇതുംപറഞ്ഞു ചിലനേരത്തു അതിരുവിടും…. അതുകേൾക്കാൻ നിൽക്കാതെ അവൻ ഇറങ്ങിപ്പോകും….. അമ്മയോട് മിണ്ടുന്ന സാഹചര്യം കുറവായിരുന്നു….

അമ്മയ്ക്ക് ചെറിയജോലി ഉള്ളതുകൊണ്ട് വീട്ടുകാര്യവും മകന്റെ കാര്യങ്ങളും എല്ലാം നടന്നുപോയി….

അമ്മയുടെ പരാതികൾ മാത്രമായിരുന്നു അന്നത്തെ അവന്റെ ഏറ്റവും വലിയ പ്രശ്നം…. ജോലിയെന്തെങ്കിലും കിട്ടണ്ടേ എന്ന മറുചോദ്യം ചോദിച്ചാലോ നാട്ടിലെ മണ്ണിൽ അധ്വാനിക്കുന്നവന്റെ മുതൽ കോർപ്പറേറ്റ് ജോലിക്കാരന്റെ വരെ ആരതി അമ്മ ഉഴിഞ്ഞിടും…. ഇതന്നൊരു നിത്യസംഭവം ആയിരുന്നു…

അമ്മതന്നെ വാങ്ങിത്തന്ന ഒരു സൈക്കിൾ, ഒരു പഴഞ്ചൻ സൈക്കിളിൽ ആയിരുന്നു അന്നൊക്കെ രാഹുലിന്റെ സവാരി…. ഒരിക്കൽ അതുമായി വരുമ്പോഴാണ് മാളുവിനെ ആദ്യമായി കാണുന്നത്…. അന്നങ്ങനെ അവളെ കാണിക്കാൻ ഓരോ ഘോഷ്ടികൾ കാണിച്ചു വരുന്ന വഴിക്ക് അവളുടെ അടുത്തെത്തിയപ്പോൾ ആണെന്ന് തോന്നുന്നു ടയറിന്റെ കാറ്റങ്ങു പോയി….. ശൂ…….

ഹോ ഇതെന്തു വിധി എന്നോർത്ത് പുഞ്ചിരി ഒഴിഞ്ഞ മുഖവുമായി അവൻ അവളെ നോക്കാതെ താഴെ ഇരുന്നു ടയറിലേക്ക് ഒന്ന് നോക്കി…. അപ്പോഴും അവൻ പഴിച്ചത് അമ്മയെ ആയിരുന്നു….

അവൾ നടന്നു പോകുമ്പോൾ അവളുടെ ധാവണിയുടെ ഒരറ്റം അവന്റെ ദേഹത്ത് തട്ടി….. അവൻ തിരിഞ്ഞുനോക്കി…. അവളെ ഒന്ന് അളന്നെടുത്തു….

മുഖത്തേക്ക് ഒരു കാറ്റടിച്ചപ്പോൾ ആണ് രാഹുൽ തന്റെ ചിന്തയിൽ നിന്നും പുറത്തുവന്നത്….. ബസ്സിൽ ഇരുന്നു കിനാവ് കാണുന്ന അവന്റെ മനസ്സ് പെട്ടെന്ന് ഒന്നുമാറി ചിന്തിച്ചു…..

ഇന്നവളുടെ കല്യാണം കഴിഞ്ഞു കാണുമോ ? ഇല്ലെങ്കിൽ അവളോടെങ്ങനെ ഇഷ്ടാന്ന് പറയും…. അവന് സ്വയം ഒരു വിറയൽ അനുഭവപ്പെട്ടു… ഏയ്‌ ഇല്ല നാട്ടിലുള്ള വിപിൻ പറഞ്ഞത് അവളിപ്പോഴും എന്തോ പഠിക്കാൻ പോകയാണ് എന്നല്ലേ….

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: