ഉണ്ണിമോൾ 242

Views : 23173

പതിവ് ഇല്ലതെയുള്ള ആ നിൽപ്പ് കണ്ടപ്പോൾ മുതൽ നെഞ്ചിടിപ്പ് കൂടി, ഉണ്ണിയേട്ടനെ കടന്നുപോയപ്പോൾ ഞാൻ ഒന്നു ചിരിച്ചു.
ശാലു ഒന്ന് നോക്കുകപോലും ചെയ്യാതെ നേരെ നടന്നു…….

മീനു ഒന്ന് നിൽക്കുമോ, ഉണ്ണിയേട്ടൻ പുറകിൽ നിന്ന് വിളിച്ചപ്പോൾ അറിയാതെ ഞാൻ നിന്നുപോയി , ശാലു എന്നെ ഒന്നു നോക്കിയിട്ട് ചെല്ലാൻ പറഞ്ഞു..
ഉണ്ണിയേട്ടന്റെ അടുത്തോട്ടു നടക്കുമ്പോൾ എന്റെ കൈ കാലുകൾ വിറച്ചു, ഒരുപാട് നാളുകളായി കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യം കേൾക്കാൻ ഞാൻ കാതുകൂർപ്പിച്ചു..
മീനു എനിക്ക് ഉപകാരം ചെയ്യുമോ, ഞാൻ ചോദ്യ രൂപേണ ഉണ്ണിയേട്ടന്റെ മുഖത്തോട്ടു നോക്കി…

എനിക്ക് കുട്ടിടെ കൂട്ടുകാരി ശാലിനിയെ ഇഷ്‌ടമാണ്‌…
ആ കുട്ടി എന്റെ മുഖത്തു പോലും നോക്കുന്നില്ല, പിന്നെ വല്ലപ്പോഴുമെങ്കിലും ചിരിച്ച് കാണിക്കുന്നത് താനാ, വർഷങ്ങൾ ആയിട്ട് മനസ്സിൽ കൊണ്ടുനടക്കുവാ ശാലുനെ,
ഒരു വട്ടം ഞാൻ പറഞ്ഞതാ സ്കൂളിൽ പഠിക്കുമ്പോൾ അപ്പോൾ നിങ്ങളുടെ തീരുമാനത്തെ കുറിച്ച് പറഞ്ഞത്,
ഇനിയും പറയാമല്ലോ നിങ്ങൾ പ്ലസ്ടു കഴിഞ്ഞല്ലോ, കാത്തിരുന്ന് ഞാൻ മടുത്തു, ചോദിച്ചിട്ടൊന്നു പറയുമോ…

എന്നെ ഇഷ്‌ടമാണെന്നു ഉണ്ണിയേട്ടന്റെ വായിൽ നിന്ന് കേൾക്കാൻ അഗ്രഹിച്ചുനിന്ന ഞാൻ എന്തുപറണമെന്നു അറിയാതെ അവളെ തിരിഞ്ഞു നോക്കി…..
വിതുമ്പി വന്ന ചുണ്ടുകളും അലച്ചു തല്ലിയ നെഞ്ചും, നിറയാൻ വെമ്പിയ കണ്ണും നിയന്ത്രിച്ചു…

ചോദിച്ചിട്ട് പറയാം ഉണ്ണിയേട്ടാ എന്നൊരു മറുപടിയും കൊടുത്ത് തിരിച്ചു നടന്നു…

അടുത്തെത്തിയപ്പോൾ ശാലു എന്താണെന്നു ചോദിച്ചു, വിങ്ങി വന്ന തേങ്ങൽ മനസ്സിൽ അടക്കിപ്പിടിച്ചു, ശാലുസെ ഉണ്ണിയേട്ടന് നിന്നെ ഇഷ്‌ടമാണ്‌.. വർഷങ്ങളായിട്ടു മനസ്സിൽ
കൊണ്ട് നടക്കുകയത്രേ……
നീന്നോട് ചോദിച്ചിട്ടു മറുപടി കൊടുക്കാൻ പറഞ്ഞു…

നാണത്തോടെയുള്ള അവളുടെ ചിരി കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവൾക്കും ഉണ്ണിയേട്ടനെ ഇഷ്‌ടമാണെന്നു…
വീട്ടിൽ പോയി കതകടച്ചിരുന്ന് പൊട്ടിക്കരഞ്ഞു…..

Recent Stories

The Author

8 Comments

  1. Nice story 😊👍

  2. ഏക - ദന്തി

    എഴുതിയത് മനോഹരം ….. ഇനി എഴുതാൻ പോകുന്നതെല്ലാം അതിമനോഹരമാകട്ടെ

  3. അപരിചിതൻ

    Jisha..നന്നായിട്ടുണ്ട്..വായിക്കാന്‍ ഒരു സുഖമുള്ള തീമും, കഥയും ആയിരുന്നു… അല്പം കൂടെ സംഭാഷണങ്ങൾ നിറച്ച് നന്നാക്കാമായിരുന്നു എന്ന് തോന്നി, പ്രത്യേകിച്ച് ക്ലൈമാക്സിലൊക്കെ..anyway, keep up the good work..👍👍

  4. 👌👌👌👌♥️💖💗💖💗

  5. ℝ𝕒𝕙𝕦𝕝𝟚𝟛

    മനോഹരം ❤️👌

  6. നന്നായി എഴുതുക ആശംസകൾ

  7. Super ayirunnu very much

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com