ആശംസാ പ്രസംഗം 11

“‘ആശംസാ പ്രസംഗം “”
”””””””””””””””””””””””””””””””””
കല്യാണ മണ്ഡപത്തിന്റെ നടുവിലുള്ള ചുവന്ന പരവതാനിയിലൂടെ നടന്നു വരുന്ന അഖിലിനെ കണ്ടു മെറിൻ അമ്പരന്നു …. അവന്റെ കൂടെയുള്ള പെണ്കുട്ടിയിലേക്ക് ശ്രദ്ധ മാറിയപ്പോൾ അതാകാംഷയിലേക്ക് വഴിമാറി .

നേരെ സ്റ്റേജിലേക്ക് കയറി വന്ന അഖിൽ മെറിനെ നോക്കി ചിരിച്ചിട്ട് അവളുടെ ഭർത്താവിന് കൈ കൊടുത്തു .

“‘ ഹലോ …ഞാൻ അഖിൽ ..അഖിൽ തമ്പി … ഇതെന്റെ വുഡ്ബി അർച്ചന …”‘

“‘ ദീപക് മാത്യു ….മെറിൻ എന്നോട് പറഞ്ഞിരുന്നു … വരില്ലന്നാണല്ലോ ഇവൾ പറഞ്ഞത് ..””

“‘ ചെറിയൊരു ബിസിനസ് ടൂർ ഉണ്ടായിരുന്നു .. പക്ഷെ അതിനേക്കാൾ പ്രധാന്യം ഇവളുടെ കല്യാണത്തിനാണല്ലോ ….””

അപ്പോഴേക്കും മെറിനും അർച്ചനയും പരിചയപ്പെടാൻ തുടങ്ങിയിരുന്നു …

“” എടി .. ഇതെന്റെ ഗിഫ്റ്റ് “‘

“‘ ഇതൊന്നും വേണ്ടടാ “”

“‘ ഇരിക്കട്ടെ ..എന്റെ ആദ്യത്തേതും .. ഒരുപക്ഷെ അവസാനത്തേതും ….””

“‘ ഹ ഹ ഹ ..പോടാ ഒന്ന് … ഇനിയും നീ ഗിഫ്റ്റുമായി വരേണ്ടി വരും … ഞങ്ങൾക്കൊരു കുഞ്ഞുണ്ടാവുമ്പോൾ ..പിന്നെ അതിന്റെ മാമോദീസ …ആദ്യകുർബാന … കല്യാണം ..അങ്ങനെയങ്ങനെ …”‘

“” ഒന്ന് കൊണ്ട് നിർത്തണ്ട ..എത്ര കുഞ്ഞുങ്ങളുണ്ടായാലും ഞങ്ങൾ വരും ….. ദീപക് …ഞാൻ ഒന്ന് ”

“” ഓ ..ഷുവർ …. “”‘ അഖിൽ സ്റ്റേജിൽ പാട്ടു പാടിക്കൊണ്ടിരുന്ന പെൺകുട്ടിയെ ചൂണ്ടിയപ്പോൾ ദീപക് ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്ന് മൈക്ക് വാങ്ങി അഖിലിന് കൊടുത്തു

“‘ ഹലോ “‘ ഒന്ന് മുരടനക്കിയപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എല്ലാവരുടേം ശ്രദ്ധ അവനിലേക്കായി …. റിലേറ്റിവ്‌സിന്റെ അടുത്ത് ഓടി നടന്നു സംസാരിച്ചു കൊണ്ടിരുന്ന മെറിന്റെ പപ്പാ സ്റ്റേജിലേക്ക് നോക്കി , അഖിലിനെ കണ്ടതും അയാൾ ഒരു സൈഡിലേക്ക് ഒതുങ്ങി നിന്ന് എന്താണ് അവൻ ചെയ്യുന്നതെന്ന് സാകൂതം നോക്കി .

“‘ ഹലോ …. ആദ്യം തന്നെ നവദമ്പതികൾക്ക് സർവ്വൈശ്വര്യങ്ങളും നേരുന്നു ..ഞാൻ അഖിൽ …അഖിൽ തമ്പി … ഞാൻ മെറിന്റെ ക്‌ളാസ്സ്മേറ്റ് ആണ് ….. അല്ല … ഞാൻ മെറിന്റെ ക്‌ളാസ് മേറ്റ്‌ മാത്രമല്ല അവളുടെ കാമുകൻ കൂടിയായിരുന്നു കഴിഞ്ഞ പതിനാറാം തീയതി വരെ ..””

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: