Author : Neethu Krishna അഗാധമായ ഒരു ഗർത്തത്തിലേക്ക് താണ് പോകും പോലെയാണ് ശ്രുതിക്ക് തോന്നിയത്.കൈകാലുകൾ ഉയർത്തി തുഴയാൻ ശ്രമിക്കും തോറും വീണ്ടും താണു പോകുന്നു. “അർജുൻ….”അവൾ ഉറക്കെ കരഞ്ഞു. മാഡം…. മാഡം… ആരോ വിളിക്കുന്നു.അവൾ ചുറ്റും നോക്കി. അപരിചിതനായ ഒരാൾ മുന്നിൽ നിൽക്കുന്നു…. എവിടെയാണ് താൻ….? അവൾ വീണ്ടും അയാളെ നോക്കി. മാഡം….എന്തു പറ്റി? അയാൾ ചോദിച്ചു. ഈശ്വരാ…. ടാക്സി കാറിലാണ് ഇരിക്കുന്നത്.അറിയാതെ മയങ്ങിപ്പോയി. “നത്തിങ്ങ്ഐം ഫൈൻ… വണ്ടിയെടുത്തോളൂ…. ശ്രുതി പറഞ്ഞു. ഡ്രൈവർ അവളെ […]
Category: Stories
ചാമുണ്ഡി പുഴയിലെ യക്ഷി – 1 20
Chamundi Puzhayile Yakshi Part 1 by Chathoth Pradeep Vengara Kannur “ചേട്ടാ…..ഹലോ….ചേട്ടാ…..” ഉറക്കത്തിനിടയിൽ ആരോ തട്ടിവിളിച്ചപ്പോഴാണ് ഞെട്ടിയുണർന്നു കണ്ണുതുറന്നു നോക്കിയത് ടിക്കറ്റ് റാക്കും ബാഗുമൊക്കെ കക്ഷത്തിൽ തിരുകിക്കൊണ്ടു വളിച്ച ചിരിയോടെ മുന്നിൽ ഒരു കണ്ടക്ടർ…..! അപ്പോഴാണ് കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയിലുള്ള ഏതോയൊരു ഗ്രാമത്തി ലേക്കുള്ള യാത്രയിലാണല്ലോ ഞാനുള്ളതെന്ന് വേവലാതിയോടെ ഓർത്തത്…..! ഏതാണ് ആ സ്ഥലത്തിന്റെ പേര്……! എത്രയോർത്തിട്ടും ഒരെത്തും പിടിയും കിട്ടിയില്ല…….! ആരാധകാനായ ഒരു കൂട്ടുകാരൻ സമ്മാനിച്ചിരിക്കുന്ന വാച്ചിലേക്ക് നോക്കിയപ്പോൾ സമയം വൈകുന്നേരം അഞ്ചുമണി […]
ഗർഭിണി 21
Author : Reshma Raveendran “മാളവികയുടെ ആരാ വന്നിട്ടുള്ളത്? ” നേഴ്സിന്റെ ചോദ്യം കേട്ടതും സുധി ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റു ചെന്ന് ആവലാതിയോടെ ചോദിച്ചു. “സിസ്റ്റർ മാളവിക എന്റെ പെങ്ങളാണ്. അവൾക്കെന്തു പറ്റി. ” ചോദിച്ചു തീർന്നതും സുധിയുടെ കണ്ണുകൾ നിറഞ്ഞു. തന്നേക്കാൾ ഏഴു വയസ്സിന് ഇളപ്പമാണ് മാളവിക. പെങ്ങളായിട്ടല്ല മകളെ പോലെ ആണ് അവളെ സ്നേഹിക്കുന്നത്. രാവിലെ തലചുറ്റി വീണ അവളെയും കൊണ്ട് വന്നതാണ് സുധി.. “മാളവികയെ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒന്ന് ചെന്ന് […]
എന്റെ അനിയൻ 211
ജനാല മെല്ലെ തുറന്നപ്പോഴേക്കും മനസ്സിന് കുളിരെന്നോണം ഇളം തെന്നൽ എന്റെ ശരീരത്തെ തൊട്ട് തലോടി വീശി അടിക്കുന്നുണ്ടായിരുന്നു.. ആദ്യ രാത്രിയുടെ അതി ഭാവുകത്വം ഒന്നുമില്ലെങ്കിലും ചുണ്ടിന് പുഞ്ചിരി സമ്മാനിക്കാൻ പണ്ടെന്നോ കണ്ട സിനിമയിലെ ശ്രീനിവാസനും പാർവതിയുമിങ്ങനെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു… പൊന്നും പണവും പരിസരവും മാത്രം നോക്കിയിരുന്ന അമ്മയുടെയും അച്ഛന്റെയും പിടിവാശിക്കപ്പുറം കാലങ്ങളായി ആരുമറിയാതെ ആത്മാർഥമായി സ്നേഹിച്ച ന്റെ അമ്മുവിനെ നഷ്ടപ്പെടുമെന്നാണ് കരുതിയത് ദൈവ കൃപയിൽ ഇന്നവളെന്റെ വധു ആയി തീർന്നിരിക്കുന്നു… ചിന്തകളും സ്വപ്നങ്ങളും നിറഞ്ഞു നിൽക്കുന്നതിനിടെ […]
വസന്തം മറന്ന പൂക്കൾ 22
വസന്തം മറന്ന പൂക്കൾ ശ്യാം “അന്ന്, പതിവിനു വിപരീതമായി ദേവു കുറച്ചു നേരത്തേ തന്നെ സ്കൂളില് നിന്നും വീട്ടില് എത്തി. സാധാരണ കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് തന്റെ അവശേഷിക്കുന്ന ജോലികളെല്ലാം തീരത്ത്, വളരെ അടുക്കും ചിട്ടയോടും കൂടിയാണ് ദേവു, അല്ല അല്ല, ദേവു ടീച്ചര് സ്കൂളില് നിന്നും മടങ്ങാറുള്ളത്. പക്ഷെ, ആ ദിവസം സഹിക്കാന് കഴിയാത്ത തലവേദന കാരണം നേരത്തേ തന്നെ വീട്ടിലേക്കു മടങ്ങുകയാണ് ഉണ്ടായത്. അതെ, ദേവു ഒരു സ്കൂള് ടീച്ചറാണ്. കുറച്ച് ദൂരെയായിരുന്നു ആദ്യ […]
അച്ഛൻ ഭാഗം – 1 9
അച്ഛൻ ഭാഗം – 1 Achan Part 1 by Muhammed Rafi അച്ഛാ…. ഞാൻ ഇറങ്ങുവാ..ട്ടോ പോവാൻ ടൈം ആയോ മോളെ…. ആവുന്നേയുള്ളൂ അച്ഛാ…… ഇന്ന് കുറച്ച് നേരത്തെയാണ് ! മോളെ അച്ഛന് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു !! എന്താ അച്ഛാ കാര്യം ? അച്ഛന് എന്ത് വേണേലും ഈ മോളോട് പറയാലോ ! അത്… പിന്നെ….. എന്താ അച്ഛാ..? ഇന്നലെ ആ ബ്രോക്കർ ഇവിടെ വന്നിരുന്നു ! ഓഹോ….. അതാണോ കാര്യം […]
സ്നേഹക്കൂട് 16
”വര്‍ഷങ്ങള്‍ക്ക് ശേഷമല്ലേ അഭിയേട്ടന്‍ നാട്ടിലെത്തുന്നത്…” വീണ അത് പറയുമ്പോള്‍ നന്ദിതയുടെ മനസ്സില്‍ ഉത്സവതാളമേളങ്ങള്‍ മുഴങ്ങുകയായിരുന്നു… വീണയില്‍ നിന്ന് ഒഴിഞ്ഞ് മാറി അവള്‍ തന്‍റെ മുറിയിലെ നിലക്കണ്ണാടിയ്ക്ക് മുന്നില്‍ നോക്കി… ഒരു ചെറുകാറ്റ് അവളുടെ നീണ്ട് ഇടതൂര്‍ന്ന അഴിച്ചിട്ടിരുന്ന മുടിയിഴകളെയും ദാവണിയുടെ തലപ്പിനെയും തഴുകി കടന്ന് പോയി… മെല്ലെയവള്‍ നാണത്താല്‍ മുഖം പൊത്തി… ”അഭി ചേട്ടന്‍ പോവ്വാണോ…?” കൊച്ച് നന്ദിത ചോദിക്കുന്നു.. ”അതേ നന്ദൂട്ടി… പോയാലും ഞാന്‍ നന്ദൂട്ടിയെ മറക്കില്ല… ട്ടോ…” കൊച്ച് അഭി പറയുന്നു… ”എനിക്ക് കരച്ചില് […]
രക്തരക്ഷസ്സ് 18 36
രക്തരക്ഷസ്സ് 18 Raktharakshassu Part 18 bY അഖിലേഷ് പരമേശ്വർ previous Parts അച്ഛന്റെ അനുഗ്രവും നേടി തേവാര മൂർത്തികളെ തൊഴുത് സ്വാമി സിദ്ധവേധപരമേശിനെ തേടി രുദ്രൻ യാത്ര തിരിച്ചു. സകല സിദ്ധിയും നഷ്ട്ടമായ ആ മകനെ നോക്കി അദ്ദേഹം നിന്നു. രുദ്ര ശങ്കരൻ കണ്ണിൽ നിന്നും മറഞ്ഞതും തിരികെ ഇല്ലത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് പടിപ്പുര കയറി വരുന്ന അഭിമന്യുവിനെ ശങ്കര നാരായണ തന്ത്രികൾ കാണുന്നത്. അഭിമന്യുവിന്റെ വരവ് മുൻകൂട്ടി കണ്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ മുഖത്ത് വലിയ മാറ്റങ്ങളൊന്നും […]
മനോയാനങ്ങളുടെ സഞ്ചാരം 11
പ്രൊഫസർ അർമിനിയസ്.. വൂൾഫ്‌സൻ ചാപ്പലിലെ ഫർണീച്ചറുകളിൽ ആകമാനം ഒന്ന് കണ്ണോടിച്ചു. കാറ്റ് തുറക്കുകയും അടക്കുകയും ചെയുന്ന ജാലക വാതിലുകൾ അലസമായി കടന്നു വരുന്ന കാറ്റിൽ ഇക്കിളി പെടുന്ന മാറാലകൾ .വലിയ താല്പര്യമൊന്നുമില്ലാതെ തനറെ ജോലിചെയ്യുന്നു എന്ന മട്ടിൽ എരിയുന്ന വൈദ്യുതി വിളക്ക് പൊടിപിടിച്ച മനോഹരമായ കൊത്തു പണികളോടെ പണിതീർത്ത ചില്ലുകൂട്ടിൽ ചാഞ്ഞും ചരിഞ്ഞും നിവർന്നും കിടക്കുന്ന പുസ്തകങ്ങൾ ഒരു തടി മേശയും കസേരയും അലസമായി കിടക്കുന്ന മുറിയിൽ അങ്ങ് ഇങ്ങായി മുഷിഞ്ഞതോ അല്ലാത്തതോ ആയ വസ്ത്രങ്ങൾ ചിതറി […]
നീർമിഴി പൂക്കൾ 13
ബിലീവേഴ്‌സ് ഹോസ്പിറ്റലിന്റെ നാലാംനിലയിലെ മുറിയിടെ ജനാലയില്‍ പിടിച്ചു വിധൂരതയിലേക്ക് കണ്ണുംനട്ട് നോക്കിയിരുന്നു ഹരിനാരായണൻ .പുറത്ത് നല്ല വെയില്‍ പരന്നിരിക്കുന്നു ചെറുകാറ്റിൽ റോഡോരമുള്ള തണൽ മരങ്ങളിൽ നിന്നും പഴുത്ത ഇലകള്‍ അലസമായി റോഡിലേക്കു പൊഴിഞ്ഞു വീഴുനുണ്ട് കടമകൾ നിറവേറ്റപ്പെട്ടു ഓർമയായി മറയുന്ന ജീവിതങ്ങൾ എന്നപോലെ ദൂരെ മാർത്തോമ്മാ റെസിഡൻഷ്യൽ സ്കൂള്‍ മൈതാനത് നിന്നും കുട്ടികള്‍ കളിക്കുന്നതു കാണാം .എനിക്കെന്താണ് സംഭവിച്ചത് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .കഴിഞ്ഞ കുറെ നാളുകളായി കാര്യങ്ങളൊന്നും ശരിയല്ല.ജീവിത ക്രമം തന്നെ മാറിയിരിക്കുന്നു.രാത്രികള്‍ പകലാകുന്നു,പകലുകള്‍ രാത്രികളും..ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുനേരം […]
ജാതകപൊരുത്തം 60
Author : മഹേഷ് തിരൂർ ഡാ…കിച്ചൂ ഞാൻ വെറുതെ പറയുന്നതല്ലടാ..അടിപൊളി കുട്ടിയാടാ..രശ്മി. നിനക്കുപറ്റും നിന്നെപോലെ തന്നെയാ.. എല്ലാവരോടും കട്ടകമ്പനിയാ..കാണാനും സൂപ്പർ. അവളിപ്പോൽ ലീവിലുണ്ടെടാ.നാളെ ഞായറാഴ്ചയല്ലേ നമുക്കൊന്നു പോയി കണ്ടാലോ..? കിച്ചു: അജീ..നീ മിണ്ടാതിരുന്നോണം. നിനക്കെന്താ എന്നെ കെട്ടിക്കാണ്ട് നിനക്കറിയുന്നതല്ലെ എല്ലാം. ഇനിയിത് നീ അമ്മയോട് പറയണ്ട പിന്നെ എനിക്കു സമാധാനം തരില്ല .അല്ലെങ്കിൽ തന്നെ എന്നും പറയുന്നുണ്ട് അവിടൊരു കുട്ടിയുണ്ട് ഇവിടൊരു കുട്ടിയുണ്ട് ഒന്നു പോയി കാണാൻ.. ഇനിയിപ്പോ..ഇതുകൂടികേട്ടാൽ പിന്നെ ഇരിക്കപൊറുതി തരില്ല. ഞാനങ്ങിനൊരു മൂഡിലല്ലാന്ന് നിനക്കറിയില്ലെ… […]
അഹം 15
Author : Nkr Mattannur ചേച്ചീ…. മുറ്റത്ത് നിന്നും ആരോ വിളിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ഉമ്മറത്ത് പോയി…അപ്പുറത്തെ വീട്ടിലെ സുജാത… എനിക്ക് അവരോട് ദേഷ്യം തോന്നി…തൊഴു കൈയോടെ കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്നു .. ആ മുഖത്തേക്ക് നോക്കി പുച്ഛത്താലൊന്നു ചിറി കോട്ടിയിട്ടു ഞാന്‍ അകത്തേക്ക് പോയി.. അമ്മയോട് വിളിച്ചു പറഞ്ഞു..ദാ അപ്പുറത്തെ വീട്ടിലെ ആ തള്ള വന്നിട്ടുണ്ട്… പണം കടം വാങ്ങാനാവാനാ കൂടുതല്‍ സാധ്യത. വല്ല പത്തോ നൂറോ കൊടുത്താല്‍ മതി…തിരിച്ചു കിട്ടാനൊന്നും പോണില്ല ഒരിക്കലും … ഡാ […]
പാൽത്തുള്ളിയിലെ ആത്മഹത്യ – 1 11
പാൽത്തുള്ളിയിലെ ആത്മഹത്യ ഭാഗം – 1 bY അഖിലേഷ് പരമേശ്വർ പതിവായുള്ള പത്ര വായനയ്ക്ക് ശേഷം കേസ് റിപ്പോർട്ട് ചെക്ക് ചെയ്യുമ്പഴാണ് ഗാർഡ് നാരാണേട്ടൻ ഓഫീസിലേക്ക് കടന്നു വന്നത്. തോളിലെ നക്ഷത്രങ്ങളുടെ എണ്ണം കൊണ്ടും പദവി കൊണ്ടും അളന്ന് തൂക്കിയപ്പോൾ നാരാണേട്ടനെന്ന് ഞാൻ വിളിക്കുന്ന നാരായണൻ നായർ ഗാർഡും ഞാൻ റെയ്ഞ്ച് ഓഫീസറുമായി. പദവിയേക്കാൾ വലുതാണ് പ്രായം എന്ന എന്റെ വാദത്തെ തർക്കിച്ചു ജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെ നാരായണൻ നായർ എനിക്ക് നാരാണേട്ടനായി.പക്ഷേ പദവിയോടുള്ള ബഹുമാനം […]
രക്തരക്ഷസ്സ് 17 37
രക്തരക്ഷസ്സ് 17 Raktharakshassu Part 17 bY അഖിലേഷ് പരമേശ്വർ previous Parts അടുത്ത നിമിഷം അതിശക്തമായ ഒരിടി മുഴങ്ങി.കുറുനരികൾ കൂട്ടമായി ഓരിയിട്ടു. നിഗൂഡതകൾ ഒളിപ്പിച്ച് ശാന്തമായൊഴുകിയ വള്ളക്കടത്ത് പുഴ സംഹാര രുദ്രയെപ്പോലെ കുലംകുത്തിയൊഴുകി. ചീറിയടിച്ച കൊടുങ്കാറ്റിൽ വൻമരങ്ങൾ പൊട്ടിച്ചിതറി. പ്രക്ഷുബ്ധമായ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനിടയിലെവിടെ നിന്നോ സംഹാരരുദ്രന്റെ ആഘോര മന്ത്രങ്ങൾ ഒഴുകി വന്നു. രുദ്രശങ്കരന്റെ കർണ്ണ ഞരമ്പ് പൊട്ടിക്കാൻ വെമ്പൽ കൊണ്ട ശ്രീപാർവ്വതിയുടെ ചെവികളിൽ ഈയം ഉരുക്കി ഒഴിക്കും പോലെ അഘോര മന്ത്രം ഒഴുകിയിറങ്ങി. അലറിക്കൊണ്ടവൾ രുദ്രനെ […]
രക്തരക്ഷസ്സ് 16 44
രക്തരക്ഷസ്സ് 16 Raktharakshassu Part 16 bY അഖിലേഷ് പരമേശ്വർ previous Parts പടിപ്പുരയോട് ചേർന്നുള്ള കാർ ഷെഡിൽ കിടന്ന കാർ കണ്ടപ്പോൾ തന്നെ ആരോ അഥിതിയുണ്ടെന്ന് അഭിമന്യുവിന് മനസ്സിലായി. തറവാട്ടിലേക്ക് എത്തിയതും മേനോൻ ചോദ്യശരമെത്തി. എവിടെ പോയിരുന്നു. ഞാൻ വെറുതെ പുറത്ത്.അഭി പതറി. കാളകെട്ടിയിൽ പോയതും അറിഞ്ഞതുമായ കാര്യങ്ങൾ അയാൾ മനപ്പൂർവം മറച്ചു. മ്മ്മ്.ഇത് എന്റെ കൊച്ചു മകൻ അഭിമന്യു.മേനോൻ അഭിയെ രാഘവന് പരിചയപ്പെടുത്തി. ഉണ്ണി.ഇത് രാഘവൻ.എന്റെ ബാല്യകാല സുഹൃത്തുക്കളിൽ ഒരാൾ. മേനോന്റെ വാക്കുകൾ അഭിയുടെ […]
യാത്രാമൊഴി 12
ഈ മഴക്കാലവും എല്ലായിപ്പോഴുമെന്ന പോലെ നിന്നിലേക്കുള്ള പിൻനടപ്പാണ് രേവതി. എവിടെയോ വെച്ചു മറന്നു പോയൊരു കളിപ്പാട്ടം തിരിച്ചു കിട്ടുന്നത് പോലെ ആവും ഇനിയൊന്നു നിന്നെ കണ്ടാൽ… കണ്ടാൽ മാത്രം മതി പെണ്ണേ….ഒന്നു കാണണം.. അതിനാണ് ഈ യാത്ര… അവസാനം നാം കണ്ടു പിരിഞ്ഞതീ കാവിന്റെ നടയിൽ വെച്ചാണ്. മഴപ്പാറൽ ചീറിയടിച്ച ആ വൈകുന്നേരത്ത് ചുറ്റു വിളക്കിന്റെ പ്രഭയിൽ മറ്റൊരു നെയ് വിളക്ക് പോലെ രേവതീ നിന്നെ ആദ്യം കണ്ടതും ഇവിടെ വെച്ച് തന്നെ എന്നത് നിയോഗമാണല്ലേ? പറഞ്ഞു […]
അമ്മനൊമ്പരങ്ങൾ 58
Author : അനുജ വിജയ ശശിധരൻ തിളച്ചു പൊങ്ങി വന്ന പാൽ തൂകി വീഴുന്നതിനു മുൻപേ ടീന സ്റ്റൗ സിം ചെയ്തു.റാക്കിലേക്ക് തിരിഞ്ഞ് കൈയ്യെത്തി തേയില പ്പാത്രം എടുത്തപ്പോഴാണ് തലേന്ന് വാങ്ങണമെന്ന് കരുതി മറന്നത് തെയിലയാണെന്ന് ഓർമ്മ വന്നത്. ശ്ശൊ… അവൾ തലയിൽ കൈവച്ച് ദീർഘമായി നിശ്വസിച്ചു .ഇനി കാപ്പിപ്പൊടിയിട്ടേക്കാം. ആദ്യം കുറച്ച് ബഹളം വച്ചാലും എബി അതു കുടിച്ചോണ്ട് ഓഫീസിൽ പൊക്കോളും. അല്ലെങ്കിൽ തന്നെ ഈയിടെയായി ഭയങ്കര മറവിയാണ്. ഈയിടെ എന്നു പറഞ്ഞാൽ കൃത്യം ആറ് […]
ഓര്‍മ്മ മരങ്ങള്‍ 16
Author : ശരവണന്‍ ഉമ്മറത്തിനോട് ചേര്‍ന്നുളള നീളന്‍ വരാന്തയുടെ തെക്കേയറ്റത്തിട്ടിരിക്കുന്ന നൂലെഴിച്ച ചാരുകസേരയില്‍ നോക്കെത്താ ദൂരത്തോളം തിരിഞ്ഞ് മറിഞ്ഞ് കിടക്കുന്ന നാട്ടുവഴികളിലേയ്ക്ക് കണ്ണഴിച്ച് വിട്ട് രാഘവന്‍ മാഷ് കിടന്നു. വരാന്തയിലെ പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന വെളിച്ചം തറയിലും ഭിത്തിയിലും വരയ്ക്കുന്ന നിഴല്‍ ചിത്രങ്ങളെ അയാള്‍ ശ്രദ്ധിച്ചില്ല. താഴേ തൊടിയില് കൊണ്ടെക്കെട്ടിയ ക്ടാവിന്‍റെ കരച്ചില്‍ പോലും കാതുകളിലൂടെ കയറിയിറങ്ങി പോകുന്നത് അയാളറിഞ്ഞില്ല. അപ്പോഴും വടക്കേ തൊടിയിലെ കല്‍ക്കെട്ടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഞാവലില്‍ നിന്നും പാകമെത്തിയ ഞാവല്‍ പഴങ്ങള്‍ പൊഴിഞ്ഞ് […]
ഗസല്‍ 10
Author : ശരവണന്‍ പടിഞ്ഞാറന്‍ കാറ്റില്‍ ചാമ്പമരത്തില്‍ നിന്നും ചാമ്പക്കാ കൊഴിഞ്ഞ് വീഴുന്നുണ്ട്. ചാമ്പക്കാ വീഴുന്ന പതിഞ്ഞ ശബ്ദം കാതുകളില്‍ പതിക്കുമ്പോള്‍ ദീപന്‍റെ മിഴികള്‍ വെട്ടുകല്ല് മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന പൂവരശ്ശിന്‍റെ ഓരത്ത് കൂടി അപ്പുറത്തെ തൊടിയിലെ അടഞ്ഞ് കിടക്കുന്ന ആ ജനാലയിലേയ്ക്ക് നീളും. വര്‍ഷം ആറായി അതിങ്ങനെ അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട്…. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് പോലൊരു പടിഞ്ഞാറന്‍ കാറ്റില്‍ ചാമ്പക്കകള്‍ കൂട്ടമായി കൊഴിഞ്ഞ് വീണ ശബ്ദം കേട്ട് ചാരുകസേരയില്‍ നിന്നും തലയുയര്‍ത്തി നോക്കിയപ്പോഴാണ് ആ […]
ചെമ്പകക്കുന്നും ഇലഞ്ഞിപ്പൂക്കളും 7
”എന്താ മോളൂന്‍റെ പേര്?” രോഹിത്ത് ചോദിച്ചു. ”മീനുക്കുട്ടി” ”മോള്‍ക്ക് മാമനെ മനസ്സിലായൊ?” ”മ്” അവള്‍ മൂളി രോഹിത്ത് മീനുക്കുട്ടിയുടെ മുന്നില്‍ മുട്ട് കുത്തി നിന്നു ആ മുഖം കൈകളില്‍ കോരിയെടുത്ത് ആ കണ്ണുകളിലേയ്ക്ക് നോക്കി. ആ കണ്ണുകള്‍ തിളങ്ങുന്നു രോഹിത്തിന്‍റെ മിഴികള്‍ നിറഞ്ഞു. അവസാനം വരെ തന്‍റെ മുഖം എപ്പോഴും കാണണം എന്ന് പറഞ്ഞിരുന്ന തന്‍റെ അമ്മുവിന്‍റെ കണ്ണുകള്‍. മരണ ശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്നായിരുന്നു അമ്മുവിന്‍റെ ആഗ്രഹം. ആ ആഗ്രഹമാണ് ഇന്ന് ഈ കെച്ചു സുന്ദരിയ്ക്ക് […]
നീലിമ 20
Author : അനാമിക അനീഷ് “ആമി” കാത്തിരിക്കാൻ ഞാൻ ഇനിയും ഇവിടെയുണ്ട്. നീലിമ വരമെന്ന് പറഞ്ഞു പോയിട്ട് ഇന്നേക്ക് പതിനഞ്ചു ദിവസം. പറഞ്ഞു വരുമ്പോൾ ഞാൻ നീലിമയെ ഇത് വരെ കണ്ടിട്ടില്ല, ശബ്ദം കേട്ടിട്ടുണ്ട്, അവൾ ഒരു പുതുവത്സരത്തിന്റെ അന്ന് ഒരു ഫ്രണ്ട് റിക്വസ്റ്റ് വഴിയാണ് എന്റെ എന്തോ ഒക്കെ ആയി തീർന്നത്, സൌഹൃദവും , പ്രണയവും, കാണാതെ തന്നെ ഞാൻ അവളിൽ തിരഞ്ഞു. തിങ്കളാഴ്ച്ച , കോഴിക്കോട് കടപ്പുറത്ത് നമുക്കൊരു നാല് മണിക്ക് കണ്ടാലോ എന്ന് […]
അവൾ – ഹഫീസയുടെ കഥ 27
ഹഫീസ പൊട്ടി ചിരിച്ചു, “എന്താണ് നിങ്ങൾക്കറിയേണ്ടത് ? ഞാനെന്തിനയാളെ കൊന്നുവെന്നോ? അതോ ഞാനെന്തിന് ആത്മഹത്യ ചെയ്യാനൊരുങ്ങി എന്നതോ നിങ്ങൾക്കറിയേണ്ടത് ? ” പോലീസ് റൈറ്റർ അവളെ തുറിച്ചു നോക്കി. “എഫ് ഐ ആർ എഴുതണം എന്ന് നിങ്ങൾക്കെന്താണ് ഇത്ര നിർബന്ധം ?” ഹഫീസ ഉറച്ച ശബ്ദത്തിൽ ചോദിച്ചു. “വല്ലാത്തൊരു സാധനം തന്നെ , കണ്ടില്ലേ അവൾ കൂസലില്ലാതെ ഇരിക്കുന്നത് , സാബ് തടഞ്ഞത് കൊണ്ടാണ്, അല്ലെങ്കിൽ അവളെ ഞാൻ ഭിത്തിയോട് ചേർത്ത് …………” ജനാലക്കപ്പുറം അവളുടെ സംസാരവും, […]
എരിയുന്ന കനൽ 13
Author : Sangeetha radhakrishnan ഇടവപാതി മഴ തകർത്തു പെയ്തു തോർന്നു നില്കുന്നു.സന്ധ്യാവിളക്കുതെളിയിക്കാതെ തുളസിത്തറ ശൂന്യമായിരിക്കുന്നു.ആളുംആരവങ്ങളും ഒഴിഞ്ഞു മൂകമായി എന്റെ തറവാട്. “ഉണ്ണിസന്ധ്യാനേരത്തു പത്തു നാമം ജപിച്ചാൽ എന്താ നിനക്ക് ” എന്നഅമ്മയുടെ പരാതി കുറച്ചു ദിവസങ്ങളായി ഉണ്ടായിരുന്നില്ല.കൈവിളക്കുമായി നിറപുഞ്ചിരിയോയോടെഉമ്മറത്തു വിളക്ക് വെക്കാൻ വരുന്ന ഏട്ടത്തിയമ്മ ഇപ്പോൾ ഒരുമുറിയിൽ ഒതുങ്ങികൂടിയിരിക്കുന്നു.അതെ ഒരു വലിയനഷ്ടത്തിന്റെ ബാക്കിപത്രമാണ് ഇന്ന് ഈ വീട്.ഒരുപക്ഷെഇടവപ്പാതിയിലെ ആ പെരുമഴ, മഴയെ എന്നും സ്നേഹിച്ചിരുന്നഎന്റെ സഹോദരനെ അവരുടെ ലോകത്തിലേക്ക്കൂട്ടിക്കൊണ്ടുപോകാൻ വന്നതായിരിക്കും..21 ആചാരവെടി മുഴക്കിത്രിവർണ പതാകയിൽ പൊതിഞ്ഞു എന്റെ […]
അച്ഛൻ എന്ന സത്യം 25
“ടാ” “എന്താടി പെണ്ണെ” “അതേയ് ശനിയാഴ്ച എന്താ വിശേഷം എന്ന് ഓര്മയുണ്ടാലോ അല്ലെ” “എന്തു, ഓർകുന്നില്ലലോ” “ഓ അല്ലേലും എന്റെ കാര്യമൊക്കെ ഇവിടെ ആർക്കാ ഓർക്കാൻസമയം..ഞാൻ പോണു” ഇതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു “എടി പോത്തേ ഇതിപ്പോ എത്ര പ്രവിശ്യമായി നീ ഇത് തന്നെപറയുന്നു..ഞാൻ അങ്ങനെ മറക്കുമോ നിന്റെ പിറന്നാള്‍” “ഉവ്വെയ്…ഇതൊക്കെ കുറെ കേട്ടിട്ടുണ്ടേയ്” “ഏയ് അല്ലെടി..ഈ പ്രാവിശ്യം ഞാൻ മറക്കില്ല ഉറപ്പു..ആട്ടെ നിനക്ക്എന്തു സമ്മാനമാ വേണ്ടേ അത് പറഞ്ഞില്ലാലോ” “എനിക്ക് സമ്മാനമൊന്നും വേണ്ടായേ ഇത്തവണ […]