ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

ന്ന അങ്ങനെ തന്നെ ആയിക്കോട്ടെശ്രീകുട്ടേട്ടൻ പറഞ്ഞാൽ ഗിരിജ ടീച്ചർക്ക് അപ്പീൽ ഇല്ലല്ലോ . അമ്മ അതങ്ങ് സമ്മതിച്ചു .

അങ്ങനെ കുറച്ച് നേരം TVയും കണ്ട്  ഓരോന്നൊക്കെ പറഞ്ഞിരുന്ന് , ഫുഡും കഴിച്ച് ഞങ്ങൾ കിടക്കാൻ പോയി . റൂമിലെത്തി മൊബൈലെടുത്ത് ചാറ്റൊക്കെ  നോക്കി റിപ്ലേ ഒക്കെ കൊടുത്ത് ഉറങ്ങാനുള്ള പരിപാടി നോക്കി . കിടന്നുകഴിഞ്ഞപ്പോളാണ് ആ പണ്ടാരം വീണ്ടും സ്വൈര്യം കെടുത്താൻ വന്നത് . എന്റെ മനസാഷ്കി  ..

ഭാഗ്യു , ഡീ നിന്നെ കെട്ടിച്ചു വിടാൻ ഉള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി ട്ടോ . നിന്റെ നമ്പർ വരാനായി മോളേ

ഇതിപ്പോ എന്താണ് എങ്ങനെ ഒക്കെ പറയണത് . കെട്ടിക്കുകയാണെങ്കിൽ അങ്ങട്ട് കെട്ടിക്കട്ടെ . അല്ല പിന്നെ . അതിനിപ്പോ ഇങ്ങനെ കിടന്ന് തുള്ളാണോ . എന്റെ നറുക്ക് ആർക്കു വീഴുമോ എന്തോ ? . അനിസാറിനെ പോലെ ഉള്ള ഒരാൾക്ക് വീണാൽ മതിയായിരുന്നു . എവിടുന്ന് , നമ്മുടെ ഒക്കെ കോലത്തിന് വല്ല മന്തൻ കണ്ണടയും വെച്ച വല്ല ബുജി ടൈപ്പ് വല്ലോരും വെറും . അല്ല പിന്നെ . ന്നാലും അനിസാറിനെ പറ്റി ഓർക്കുമ്പോൾ ഒരു കുളിര് .