ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

രാമേട്ടൻ പോയപ്പോളാണ് ശ്രീലു പറയുന്നത്പണികൾ ഒക്കെ പറഞ്ഞതിലും നേരത്തെ തീർന്നു ലോ . അപ്പൊ നമക്ക് തിങ്കളാഴ്ച തന്നെ അങ്ങോട്ട് മാറിയാലോ .”

ആലോചിക്കാംഞാനും അനുവും ഒരുമിച്ച് മറുപടി പറഞ്ഞു .

അയ്യോ ഒരു കാര്യം മറന്നുഎന്ന് പറാഞ്ഞുകൊണ്ട് ശ്രീലു ഫോൺ എടുത്ത് മമ്മിക്ക് വീഡിയോ കാൾ ചെയ്യാൻ തുടങ്ങി.

കാൾ കണക്റ്റായതും അപ്പുറത്തുനിന്ന് മമ്മിയുടെ ശബ്ദംഉണ്ണിമോളേഇന്റെ ചെക്കന്മാർ വന്നോ …? “  ശ്രീലുനെ ഉണ്ണിമോളേ എന്ന് ഇപ്പോളും  വിളിക്കുന്ന ചുരുക്കം ചില വ്യക്തികളിലൊരാളാണ് മമ്മി .

പെണ്ണുടനെ ദിവാനിൽ നിന്ന് എണീറ്റ് സെറ്റിയിൽ ഞങ്ങളുടെ രണ്ടാളുടെയും ഇടയിലായി വന്നിരുന്നു . നടുവിൽ നിന്ന് അവൾ മൊബൈൽ നീട്ടിപ്പിടിച്ചു . സ്ക്രീനിൽ മിസ്സിസ് വനജാ മോഹൻ .

ഡാ മക്കളേ …. എന്തൊക്കെ ഉണ്ടെടാ വിശേഷങ്ങള് .”  മമ്മീടെ ചോദ്യം .

. നല്ല വിശേഷം . അവിടെ എന്താ വിശേഷം . പപ്പ എന്ത്യേ .” ഞാൻചോദിച്ചു

ഇവിടെ ഞങ്ങൾ പാക്കിങ് തുടങ്ങി . അതെന്നെ വിശേഷം . പപ്പ റോയിനെ കാണാൻ പോയിരിക്കുന്നു . അവരെല്ലാരും നാട്ടിലേക്ക് വരുന്നുണ്ടെന്ന് . അപ്പൊ നിന്റെ കാർ അവർ കൊണ്ടുവന്നോട്ടേ എന്നു ചോദിച്ചിരുന്നു . റോയിയും ജെസ്സിയും ജിബിനും കൂടി മാറി മാറി ഓടിച്ച് വന്നോളും . അവർ അടുത്ത ആഴ്ച്ച ഇവിടുന്നു തിരിക്കും .”