ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

എന്താണാവോ ? . ഇനീപ്പോ യ്ക്ക് ലവ്വ് ആയോ ? ആ എന്തായാലും വേണ്ടില്ല . ഒറങ്ങണം .. വന്ന ഒറക്കം മുഴുവൻ ഉറങ്ങി തന്നെ തീർക്കണം . അല്ലെങ്കിൽ നാളെ ക്ലാസിൽ സീൻ ആകും . അപ്പൊ ഗുഡ് നൈറ്റ്‌ .

————————*————————

നമുക്ക് അനികേതിന്റെ അടുത്തേക്ക് പോകം , അനികേതിന്റെ വാക്കുകളിലൂടെ .

ആദ്യ ദിവസത്തെ ക്ലാസും കഴിഞ്ഞു അനുവിനെയും പിന്നിൽ കയറ്റി വണ്ടി എടുക്കുമ്പോളാണ് അവൻ പാർക്കിങ്ങിൽ ഒരു വീഗോയിൽ ചാരി നിന്ന് ഹെഡ് ഫോൺ കുത്തി പാട്ട് കേട്ടുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയെ ശ്രദ്ധിക്കുന്നത് . അവൻ ആ കുട്ടിയെ ഒന്ന് ശരിക്കും ശ്രധ്ധിച്ച് നോക്കുന്നുണ്ട് . തെണ്ടി . കോഴി പരിപാടി എടുത്ത് കൊത്തി പെറുക്കി എന്നെ നാറ്റിക്കുമോ ? എന്ന ടെൻഷൻ മനസ്സിലേക്ക് കയറി വന്നതാണ് . അപ്പോഴേക്കും അവൻ എന്നെ തോണ്ടികൊണ്ട് പറഞ്ഞു .

ഡാഅങ്ങട്ട് നോക്കിയേ …… ഇയ്യ്പറഞ്ഞ സ്വപ്ന കന്യക … ? “

ഞാൻ തിരിഞ്ഞു നോക്കി . എന്റെ ലാസ്റ് ക്ളാസിൽ ഉണ്ടായിരുന്ന പെൺകുട്ടി , ഭാഗ്യശ്രീ . എന്റെ സ്വപ്നങ്ങളില്‍ വരാറുള്ള പെൺകുട്ടിയുടെ അതെ രൂപ ഭാവമാണ് അവൾക്കും . പക്ഷെ ഇവൾക്ക് മൂക്കുത്തി ഇല്ല . ഞാൻ അതെ എന്നർത്ഥത്തിൽ തലയാട്ടിക്കൊടുത്തു . റിയർവിയു മിററിലൂടെ ഞാൻ അവളെ നോക്കിക്കൊണ്ട് വണ്ടി മുന്നോട്ടെടുത്തു . ഇതുപോലെ കിളി പോയ അവസ്ഥ എനിക്ക് ഇന്നുവരെ ജീവിതത്തിൽ ഉണ്ടായിട്ടില്ല . അനു എന്തൊക്കെയോ ചോദിക്കുന്നുണ്ട് . ഒന്നും മനസ്സിലാവുന്നില്ല . ചെന്നിട്ട് പറയാം എന്ന് പറഞ്ഞൊഴിഞ്ഞു . ഒടുവിൽ എങ്ങനെ ഒക്കെയോ ഞാൻ വണ്ടി കോട്ടേഴ്സിലെത്തിച്ചു .