ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

എന്തൊക്കെയാ ഏട്ടാ കോളേജിലെ വിശേഷം ? ഏട്ടൻ എന്തെ ഫ്യുസ് ഊരി തെറിച്ച് പോയി ന്നൊക്കെ പറഞ്ഞത് ? “

അതിനിടക്ക് അനു കേറി പറഞ്ഞു . ” ഞാൻ കണ്ടെടീ ശീലൂ . സ്വപ്ന കന്യകെനെ   .”

കൊട്ട കയ്യിലൊണ്ട് മേടും ഞാൻ , കണ്ണിക്കണ്ട പെണ്ണുങ്ങളെ വായില്നോക്കി വന്നാൽശ്രീലു പെട്ടെന്ന് കലിപ്പ് മോഡിലേക്ക് മാറി .

എടീ ശീലോ , ഞാൻ അനി ഏട്ടന്റെ സ്വപ്ന സുന്ദരിനെ പറ്റിട്ടാണ് പറഞ്ഞെ . എനിക്കിനി യോഗല്ല്യാലോ .” ചെക്കൻ തടി സേഫാക്കി .

ഓഹോ അങ്ങനെ …. ശെരിക്കും  ……സ്വപ്നത്തിലെ പോലെ തന്നെ ..?  ശെരിക്കും അതുപോലെന്നെ ആണോ ഏട്ടാ ? ” പെണ്ണൊന്ന് അടങ്ങി.

ആ ഏകദേശം മേച്ചിങ്ങാണ് . മൂക്കുത്തി ഇല്ല , ബാക്കി ഒക്കെ സെയിം ആണ് . മുടി കുറച്ച് കൂടുതൽ ഉണ്ടോ എന്നെ ഉള്ളൂ .” ഞാൻ പറഞ്ഞു .

ഏട്ടന്റെ ക്ലാസിലുള്ളതാണോ . അല്ലെങ്കിൽ ഡീറ്റെയിൽസ് നമ്മക്ക് സുജി ചെച്ചീന്റെ കയ്യിൽന്ന് ഒപ്പിക്കാം  പെണ്ണിന്റെ ഒരു ശുഷ്കാന്തി .

എന്റെ ക്ലാസിൽ തന്നെ ഉള്ളതാണ് , ഭാഗ്യശ്രീ ന്നാ പേര് പറഞ്ഞത് . ഏതോ ശ്രീകുമാർ ഡോക്ടറുടെ മകളാണ് . പാതയ്ക്കര ഒരു വില്ലയിലാണ് താമസം .