ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

( പങ്കു എന്ന പങ്കജാക്ഷി ഭാസ്കർ , കെ വി ബാലൻ മാഷുടെ അനിയൻ ഭാസ്കരൻ അങ്കിളിന്റെയും ശ്യാമള ദേവി ആന്റിയുടെയും മകളാണ് . അച്ഛന്റെ ചങ്കാണ് ഭാസ്കരൻ അങ്കിൾ ,Dr . KVഭാസ്കർ . പുള്ളി ഒരു Govt . ENT സർജൻ ആണ് . ശ്യാമളാന്റി കണ്ണിന്റെ ഡോക്ടർ ആണ് , ophthalmologist . ആന്റിക്കും പ്രൈവറ് പ്രാക്ടീസ് ആണ് അച്ഛന്റെ ക്ലിനിക്കിൽ തന്നെ . ഞങ്ങളുടെ അടുത്തുള്ള വില്ലയിൽ ആണ് താമസവും . മറ്റേ കാലൻ ടിംസിന്റെ പോലെ ജാടാസ് ഒന്നും അല്ല .)

അവൾ നിന്റെ സീനിയർ അല്ലെ ഡാ ? ” ഞാൻ അന്തം വിട്ട് ചോദിച്ചു  .

….സീനിയർ ആണെങ്കിൽ എന്താ . നയൻത്തിലെ അസൈൻമെന്റ് മാറോ . അവൾഡെ കഴിഞ്ഞ കൊല്ലത്തെ അസൈൻമെന്റും ക്ലാസ് നോട്സും എല്ലാം എന്റേൽ ഉണ്ട്.  ചെക്കൻ അഭിമാനത്തോടെ പറഞ്ഞു .

ഞാന് കഷ്ടപ്പെട്ട് എഴുതിയപ്പോള് അയാൾക്ക് പറ്റൂല ന്ന് . അപ്പൊ ഞാൻ എളുപ്പ പണി കണ്ടു . അയാൾ കാലനാണെങ്കിലേ ഞാനെ അതുക്കും മേലെയാ   ചെക്കൻ വീരവാദം ആടിക്ക്യാണ് .

ഇതെങ്ങനെ ഇയ്യ്ഒപ്പിച്ചെ ? ” ഞാൻ അത്ഭുതത്തോടെ ചോദിച്ചു .

നിനക്കൊന്നും അറിയില്ല അമ്മൂസെ ന്റെ റേഞ്ച് . ഞാൻ എതാ മോൻ .” ചെക്കൻ ഇളിഞ്ഞ ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു .

ഇയ്യ് തെളിച്ചു പറ അപ്പൂ .. ” ഞാൻ ആകാംഷയോടെ ചോദിച്ചു .