ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

ഞാൻ പോയി മേലുകഴുകി . ഡ്രസ്സ് മാറ്റി  താഴേക്ക് പൊന്നു . മാതാശ്രീ കിച്ചണിൽ തന്നെ ആണ് , ഞാനങ്ങോട്ട് നടന്നു . കിച്ചണിൽ ബ്രെക്ഫാസ്റ് കൗണ്ടറിൽ അപ്പു ഇരുന്ന് എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ് . ഞാൻ ചെന്ന് അവന്റെ അടുത്ത് ഒരു ചെയർ ഇട്ട് ഇരുന്നു . അവനേതോ നോട്ടുബുക്ക് പകർത്തി എഴുതുകയാണ് . അപ്പൊ ഇവന് ക്ളാസിൽ എന്താണ് പണി .ഇനി വല്ല അസൈന്മെന്റും കോപ്പി അടിക്കുകയാണോ ആവൊ ?

മാതാശ്രീ ഒരു കാസറോൾ കൊണ്ടന്ന് ഞങ്ങളുടെ മുന്നിൽ വെച്ചു . തുറന്നു നോക്കിയപ്പോൾ പഴംപൊരി . ഒരു ഗ്ലാസിൽ ചായയും പകർന്നു കൊണ്ട് വെച്ചു . ഞാൻ  ചായ മെല്ലെ ഊതി ചൂടാറ്റി കുടിച്ചു . പഴം പൊരി എടുത്ത് കഴിച്ചു ( കഴിക്കുക എന്ന് പറയുമ്പോൾ ഒരു ഒന്നൊന്നര കഴിപ്പ് തന്നെ ആയിരുന്നു . back to back 3 എണ്ണം വെട്ടി വിഴുങ്ങി . അത് മാതാശ്രീക്ക് പറ്റിയില്ല . തഗ്ഗ് അടിക്കാൻ തുടങ്ങി .

എന്താ അമ്മു ഇത് . അത് മുഴുവൻ ഒറ്റ അടിക്കങ്ങട് തീർത്തോ യ്യ് . എണ്ണക്കടിയാണ് പെണ്ണെ , അല്ലെങ്കിലേ ഉണ്ടപ്പാറു ആണ് . കണ്ണിക്കണ്ടതൊക്കെ വാരി വലിച്ച് കെറ്റിക്കോളും . ആ എണ്ണ മിഴുക്കുള്ള പലഹാരോക്കെ തിന്നിട്ട് പെണ്ണിന്റെ കവിളിൽ കണ്ടോ മുഖക്കുരു . വന്ന് കഴിഞ്ഞാൽ നിന്നോട് ചൂട് വെള്ളം കൊണ്ട് സ്റ്റീമ് ചെയ്യാൻ പറഞ്ഞാൽ കേൾക്കൂല . കെട്ടിച്ചു വിടാനായി , ന്നാലും  കുട്ടികളിയാ പെണ്ണിന് . ”

ഈ തഗ്ഗ് ലൈഫും , വഴക്കു പറച്ചിലും ഒക്കെ പിതാശ്രീ വരുന്ന വരെ മാത്രമേ ഉള്ളൂ .. അത് വരെ പുലിക്കുട്ടിയായി വിലസുന്ന ഗിരിജ ടീച്ചർ അപ്പോൾ പൂച്ചക്കുട്ടിയായി മാറും . പിന്നെശ്രീകുട്ടേട്ടാ ചായ വേണ്ടേ …? ” ….. ” ശ്രീ കുട്ടേട്ടാ ഡ്രസ്സ് മാറ്റിവരൂ ? ” …. ” “ശ്രീകുട്ടേട്ടാ ദിസ് ….” ….  ശ്രീകുട്ടേട്ടാ ദാറ്റ്  ….”

ഇങ്ങനെ പിതാശ്രീയുടെ പിറകെ കൂടും . ഇപ്പോളും നവദമ്പതികൾ പോലെയാണ് രണ്ടാളും . അതുകൊണ്ട് മാതാശ്രീയുടെ ഈ വഴക്കു പറച്ചിലും ഒക്കെ ഇപ്പോൾ എനിക്കും അപ്പൂനും ശീലമാണ് . പക്ഷെ ഒരു ഡയലോഗ് എന്റെ കാതുകളിൽ എക്കോ പോലെ മുഴങ്ങുകയാണല്ലോ ദൈവേ ….