ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

ശ്രീലുന്റെ ഫാസിനോ മുറ്റത്തു നിൽക്കുന്നുണ്ട് , അനുവിന്റെ RX 100 മുറ്റത്ത് നിർത്തിയിരിക്കുന്നു . അത് സർവീസിന് കയറ്റിയതാണ് . ഒരു SI തന്നെ ചെവി തുളച്ച് മൂളിക്കുന്ന തരത്തിലുള്ള നിരോദിച്ച സൈലന്സർ ഉള്ള വണ്ടി ഓടിക്കുന്നത് മോശമല്ലേ . അതുകൊണ്ട് സൈലന്സറും ബാക്കി എക്സ്ട്രാ ഫിറ്റിങ്സുകളും ഒക്കെ അങ്ങ് ഊരി മാറ്റി . എല്ലാം സ്റ്റോക്ക് കോണ്ഫിഗിലേക്ക് കൊണ്ട് വന്നു , ഹെഡ് ലൈറ് ഒഴികെ . അത് പ്രൊജക്ടർ സ്റ്റൈൽ LED വെച്ച് അഡ്ജസ്റ് ചെയ്തു . ഊരി എടുത്ത പാർട്സ് ഒക്കെ ഒരു പെട്ടിയിൽ ഇട്ട് കൊണ്ടുവന്ന് വച്ചിട്ടുണ്ട് പോർച്ചിൽ .

ഇതെപ്പോ കിട്ടി ? ” ഞാൻ ചോദിച്ചു.

ഇത് ഞാൻ നിന്നെ കൂട്ടാൻ ഇറങ്ങിയപ്പൊ മാർക്ക് ഉണ്ണിയേട്ടൻ വിളിച്ചിരുന്നു . ലാലൂം വൈശാഗും വണ്ടി കൊണ്ടുവരുംന്ന് പറഞ്ഞു . ബില്ലൊക്കെ ഉണ്ണിയേട്ടൻ വാട്സാപ്പ് ചെയ്യാംന്ന്  പറഞ്ഞു , ഫണ്ട് ഗൂഗ്ൾ പേയ്  ചെയ്താൽ മതീന്ന് .” അവൻ പറഞ്ഞു .

ഈ ഒരു പൊളിച്ച പാർട്സ് ഒക്കെ എന്തുകാട്ടാനാണ് ? ” പെട്ടിയിൽ കൂട്ടിയിട്ടുള്ള സൈലന്സറും എയർ ഹോണും അടക്കം ഇല്ലീഗൽ യമഹ പാർട്സ് നോക്കി ഞാൻ ചോദിച്ചു .

അത് സുരക്ക് വേണംന്ന് . അവന്റെ കയ്യിൽ ഒരു ഫൈ സ്പീഡ് ( RX135 )കൊടുക്കാൻ ഉണ്ട് . അതിൽ കെറ്റി ഒന്നിച്ച് ബില്ലാക്കാം ന്ന് . അത് TN വണ്ടിയാ . ഇതൊന്നും അവിടെ വല്യ സീൻ ഇല്ല . പിന്നെ പുതിയ പാർട്സ് ഒക്കെ അവന്റെ കയ്യിൽനിന്ന് വാങ്ങിയതല്ലേ അപ്പോൾ അതിൽ നിന്ന് അഡ്ജസ്റ് ആക്കാം . കുറച്ച് ക്യാഷ് ഇങ്ങോട്ട് തരാം ന്നാണ് പറഞ്ഞിട്ടുള്ളത് .” അവൻ പറഞ്ഞു .